Sunday, July 22, 2012

സ്വകാര്യ കമ്പനിക്കുവേണ്ടി കരാര്‍ വ്യവസ്ഥകളിലും വെള്ളം ചേര്‍ത്തു


കേരള വെറ്ററിനറി സര്‍വകലാശാലയുടെ 160 കോടിയുടെ കണ്‍സള്‍ട്ടന്‍സി-നിര്‍മാണ കരാര്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി അട്ടിമറിക്കുന്നതിന് കരാര്‍ വ്യവസ്ഥയിലും വെള്ളം ചേര്‍ത്തു. കൃഷിമന്ത്രി കെ പി മോഹനും മന്ത്രിയുടെ പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകന്‍ കൂടിയായ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയും ഇടപെട്ടാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് നല്‍കിയ 35 കോടി രൂപയുടെ നിര്‍മാണ കരാര്‍ റദ്ദാക്കിയത്. അതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെയും നബാഡിന്റെയും ധനസഹായമായി ലഭിച്ച 160 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി-നിര്‍മാണ കരാറിനുവേണ്ടി തുടങ്ങിയ ടെന്‍ഡര്‍ നടപടിക്രമങ്ങളും റദ്ദാക്കുകയായിരുന്നു. ജൂണ്‍ 28ന് എംഎല്‍എ കൂടി പങ്കെടുത്ത അടിയന്തര മാനേജ്മെന്റ് ബോര്‍ഡ് യോഗത്തിലാണ് ബിഎസ്എന്‍എല്ലിന് നല്‍കിയ 35 കോടി രൂപയുടെ നിര്‍മാണ കരാറും 160 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി-നിര്‍മാണ കരാറിനുള്ള ടെന്‍ഡര്‍ നടപടികളും റദ്ദാക്കന്‍ തീരുമാനിച്ചത്. ഇതിനു പുറമെയാണ് ഇവര്‍ക്ക് താല്‍പ്പര്യമുള്ള കമ്പനിക്ക് കൂടി ടെന്‍ഡറില്‍ പങ്കെടുക്കാന്‍ പാകത്തില്‍ കരാര്‍ വ്യവസ്ഥകളില്‍വെള്ളം ചേര്‍ത്തത്.

നേരത്തെ നിശ്ചയിച്ച മാനദണ്ഡപ്രകാരം കണ്‍സള്‍ട്ടന്‍സി ഏറ്റെടുക്കുന്ന കമ്പനിക്ക് 15 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. കൂടാതെ ഏതെങ്കിലും സര്‍വകലാശാലയ്ക്കോ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ മറ്റുമായി 100 കോടിയില്‍ കുറയാത്ത പ്രവൃത്തിയുടെ മൂന്നു മാതൃക തയ്യാറാക്കുകയും അവ അതത് സ്ഥാപനം അംഗീകരിക്കുകയും വേണം. എന്നാല്‍, ജൂണ്‍ 28നു ചേര്‍ന്ന യോഗം പ്രവൃത്തിപരിചയം 10 വര്‍ഷമാക്കി ചുരുക്കി. 100 കോടിയുടെ മൂന്നു വലിയ പ്രവൃത്തികള്‍ അംഗീകരിക്കണമെന്നത് 30 കോടിയുടെ പ്രവൃത്തിയെന്നാക്കി മാറ്റി. നേരത്തെ നിശ്ചയിച്ച വ്യവസ്ഥകള്‍ പ്രകാരം കണ്‍സള്‍ട്ടന്‍സി കരാറിന് ദേശീയാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ രാജ്യത്തെ 25 പ്രമുഖ കമ്പനിയാണ് പങ്കെടുത്തത്. ഇവയില്‍ നിന്ന് നിശ്ചിത മാനദണ്ഡം പാലിക്കാത്ത ഏതാനും കമ്പനികളെ ഒഴിവാക്കി ഷോര്‍ട് ലിസ്റ്റ് ചെയ്യുന്ന നടപടി ക്രമങ്ങളും തുടങ്ങിയിരുന്നു. ഇതുകൂടി പൂര്‍ത്തിയാക്കി കരാര്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കേയാണ് ഇപ്പോഴത്തെ അട്ടിമറി.

deshabhimani 230712

2 comments:

  1. കേരള വെറ്ററിനറി സര്‍വകലാശാലയുടെ 160 കോടിയുടെ കണ്‍സള്‍ട്ടന്‍സി-നിര്‍മാണ കരാര്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി അട്ടിമറിക്കുന്നതിന് കരാര്‍ വ്യവസ്ഥയിലും വെള്ളം ചേര്‍ത്തു. കൃഷിമന്ത്രി കെ പി മോഹനും മന്ത്രിയുടെ പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകന്‍ കൂടിയായ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയും ഇടപെട്ടാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് നല്‍കിയ 35 കോടി രൂപയുടെ നിര്‍മാണ കരാര്‍ റദ്ദാക്കിയത്. അതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെയും നബാഡിന്റെയും ധനസഹായമായി ലഭിച്ച 160 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി-നിര്‍മാണ കരാറിനുവേണ്ടി തുടങ്ങിയ ടെന്‍ഡര്‍ നടപടിക്രമങ്ങളും റദ്ദാക്കുകയായിരുന്നു.

    ReplyDelete
  2. ബിഎസ്എന്‍എല്ലിന്റെ നിര്‍മാണവിഭാഗത്തിന് നല്‍കിയ കേരള വെറ്ററിനറി സര്‍വകലാശാലയുടെ കരാര്‍ റദ്ദാക്കിയ നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. താന്‍ അറിഞ്ഞല്ല കരാര്‍ റദ്ദാക്കിയതെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ പറയുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനമെന്ന് വ്യവസായമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നു. ആരാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒരു പൊതുമേഖലാ സ്ഥാപനത്തിന് നല്‍കിയ നിര്‍മാണ കരാറാണ് റദ്ദാക്കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നും കോടിയേരി പറഞ്ഞു. ഉപധനാഭ്യര്‍ഥനചര്‍ച്ചയ്ക്കിടയില്‍ മാത്യു ടി തോമസാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കരാര്‍ ഉണ്ടായിരുന്നില്ലെന്നും ധാരണാപത്രം മാത്രമാണ് ഒപ്പിട്ടതെന്നുമായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. എന്നാല്‍, ഇത് ഗുണകരമല്ലെന്ന സര്‍വകലാശാലയിലെ വിദഗ്ധരുടെ അഭിപ്രായത്തെതുടര്‍ന്ന് റദ്ദാക്കുകയായിരുന്നുവെന്ന് പറഞ്ഞ മന്ത്രി, താന്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അറിയിച്ചു. സര്‍വകലാശാലയുടെ ഉത്തമതാല്‍പ്പര്യം കരുതിയാണ് സമ്മതപത്രം റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിഎസ്എന്‍എല്‍തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി, ടെന്‍ഡര്‍ ചെയ്യുകയും ബില്‍ തയ്യാറാക്കുകയും ചെയ്യുന്നതിനാലാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് എം വി ശ്രേയാംസ്കുമാര്‍ പറഞ്ഞു. കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ച സര്‍വകലാശാല മാനേജ്മെന്റ് ബോര്‍ഡ് യോഗത്തില്‍ ശ്രേയാംസ്കുമാറും പങ്കെടുത്തിരുന്നു.

    ReplyDelete