Wednesday, July 11, 2012
വ്യാജവാര്‍ത്ത 'ചോര്‍ത്തുന്ന' ഉദ്യോഗസ്ഥരെ ശിക്ഷിക്കണം
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാജവാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുത്തതിനെപ്പറ്റി തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സി.പിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് 4 മുതല്‍ ജൂലൈ 8 വരെ ഡിവൈഎസ്പി ജോസി ചെറിയാന്‍ കോഴിക്കോട്ടെ ചില മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സി.പിഐ എം നെതിരെ വ്യാജവാര്‍ത്ത നിരന്തരം നല്‍കിയ ചില മാധ്യമ പ്രവര്‍ത്തകരുമായി&ാറമവെ; ജോസി ചെറിയാനു പുറമെ മറ്റ് ചില പൊലീസ് ഉദ്യോഗസ്ഥരും ബന്ധം സ്ഥാപിച്ചിരുന്നു. പല ദിവസങ്ങളിലും ആറും ഏഴും തവണ ദീര്‍ഘനേരമാണ് മാധ്യമപ്രതിനിധികളുമായി ഈ ഉദ്യോഗസ്ഥര്‍ സംഭാഷണത്തിലേര്‍പ്പെട്ടത്. പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത സാക്ഷികളുടെയും പ്രതികളെന്ന് സംശയിച്ചവരുടെയും പ്രതികളുടെയും മൊഴിയെന്ന വിധത്തില്‍ തെറ്റായ കാര്യങ്ങള്‍ ചില അച്ചടി ദൃശ്യമാധ്യമങ്ങളില്‍ നിരന്തരം വന്നിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് പൊലീസുദ്യോഗസ്ഥര്‍ വാര്‍ത്ത നല്‍കിയിട്ടില്ലായെന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ആ സത്യവാങ്മൂലത്തിന്റെ വിശ്വാസ്യതയെ പൊളിക്കുന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തെറ്റായ സത്യവാങ്മൂലം നല്‍കിയതിനെപ്പറ്റി ആഭ്യന്തരമന്ത്രിയും കേരള സര്‍ക്കാരും വിശദീകരണം നല്‍കണം. ഡി.വൈ.എസ്.പി ജോസി ചെറിയാന്‍ 55 ദിവസത്തിനിടെ 7557 ടെലഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളുമാണ് അദ്ദേഹത്തിന്റെ 9497990123 എന്ന മൊബൈലില്‍ നിന്നുമുണ്ടായി എന്നാണ് വ്യക്തമാകുന്നത്. ഇതില്‍ പകുതിയോളം സിപിഐ എമ്മിനെതിരെ വാര്‍ത്തചമച്ച അച്ചടി-ദൃശ്യമാധ്യമങ്ങളുടെ ലേഖകരുമായുള്ളതാണ്. ഈ സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥന്റെ മൊബൈല്‍ഫോണിലെ സിംകാര്‍ഡ് പിടിച്ചെടുത്ത് അടിയന്തിര പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഹൈക്കോടതിയും സുപ്രിംകോടതിയും മുമ്പ് നടത്തിയ വിധിന്യായങ്ങളുടെ നഗ്നമായ ലംഘനമാണ് പൊലീസ് നടപടി. ക്രിമിനല്‍ നടപടി നിയമം 172ല്‍ വ്യക്തമാക്കിയിട്ടുള്ളത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് കേസ് കാര്യങ്ങള്‍ പങ്കുവയ്ക്കരുത് എന്നാണ്. ഇക്കാര്യമാണ് സുപ്രിംകോടതിയും ഹൈക്കോടതികളും വിവിധ വിധിന്യായങ്ങളിലൂടെ ഓര്‍മിപ്പിച്ചിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ വിവരം അറിയുന്നതുമുതല്‍ അന്വേഷണം അവസാനിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന കേസ്റ ഡയറിയില്‍ സാക്ഷിമൊഴികള്‍, അറസ്റ്റുചെയ്യപ്പെടുന്ന പ്രതികളുടെ മൊഴികള്‍, സംശയിക്കപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നവരുടെ മൊഴികള്‍, കണ്ടെടുക്കുന്ന വസ്തുക്കളുടെ വിവരങ്ങള്‍ ഇതെല്ലാം ഉള്‍പ്പെടുന്നു. കേസ് ഡയറി കോടതിക്കല്ലാതെ മറ്റാര്‍ക്കും പരിശോധിക്കാനോ അതിലെ വിവരങ്ങളറിയാനോ അധികാരമില്ല. കേസ് ഡയറിയിലെ വിവരങ്ങള്‍ കോടതി തെളിവായി സ്വീകരിക്കാനും പാടില്ലെന്നാണ് വ്യവസ്ഥ. ഈ കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയാണ് പൊലീസുദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിനെതിരെ രാജ്യത്തെ പരമോന്നത നീതിപീഠം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക് കല്‍പിച്ചിട്ടുള്ളത്.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തുന്ന പല കാര്യങ്ങളും കോടതിക്ക് തെളിവായി സ്വീകരിക്കാന്‍ പറ്റാത്തവയാകും. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും കേസിന്റെ വിചാരണയെപ്പോലും ബാധിക്കുന്നതാകും. കേസന്വേഷണവും തുടര്‍ന്നുള്ള വിചാരണയും തികച്ചും സ്വതന്ത്രമായി നടക്കേണ്ട പ്രക്രിയയാണ്. അതിനെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ചില ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
deshabhimani news
Labels:
ഓഞ്ചിയം,
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാജവാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുത്തതിനെപ്പറ്റി തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സി.പിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ReplyDelete