പുഴുവരിച്ച ഗോതമ്പ് പുതിയ ചാക്കുകളില്‍ വിതരണത്തിന്
മലപ്പുറം: കുറ്റിപ്പുറം എഫ്സിഐ ഗോഡൗണില്‍ പുഴുവരിച്ച ഗോതമ്പ് പുതിയ ചാക്കുകളിലാക്കി വിതരണംചെയ്തു. വരാന്തയില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന ഗോതമ്പാണ് പുതിയ ചാക്കുകളില്‍ നിറച്ച് മൊത്തവിതരണക്കാര്‍ക്ക് നല്‍കിയത്. ഇത് താമസിയാതെ റേഷന്‍കടകളിലെത്തും.
ഗോഡൗണിന്റെ ഇരുവശങ്ങളിലുമായാണ് കിന്റല്‍ കണക്കിന് ഗോതമ്പ് മഴനഞ്ഞ് നശിച്ചത്. പുഴുവരിച്ചും ചെള്ളുനിറഞ്ഞും കിടക്കുന്ന ഇവയില്‍ പലതിലും മുളപൊന്തിയ നിലയിലായിരുന്നു. ഉപയോഗശൂന്യമായ ഈ ഗോതമ്പാണ് എഫ്സിഐ അധികൃതര്‍ തൊഴിലാളികളെ ഉപയോഗിച്ച് ശനിയാഴ്ച പുതിയ ചാക്കുകളില്‍ നിറച്ചത്. 50കിന്റല്‍ ഗോതമ്പ് വിതരണത്തിന് തയ്യാറായതായാണ് വിവരം. ഇതില്‍ ഭൂരിഭാഗവും ശനിയാഴ്ചതന്നെ വിതരണംചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ ഗോഡൗണില്‍ നല്ല ഗോതമ്പിനൊപ്പം സൂക്ഷിച്ചിരിക്കയാണ്.
ഗോഡൗണില്‍നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്ന മൊത്തവിതരണക്കാരെ ഭീഷണിപ്പെടുത്തിയാണ് കേടുവന്ന സ്റ്റോക്ക് നല്‍കുന്നത്. നല്ല ഗോതമ്പിനൊപ്പം ഇടകലര്‍ത്തിയാണ് ഇവ ചാക്കില്‍ നിറച്ചിട്ടുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഗോതമ്പ് സ്ഥലമില്ലാത്തതിനാലാണ് എഫ്സിഐ ഗോഡൗണിന്റെ വശങ്ങളില്‍ സൂക്ഷിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ കിടന്ന ഇവ മഴനഞ്ഞതോടെ പുഴുത്ത് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. ഇത് വിതരണംചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും.
deshabhimani 080712

കുറ്റിപ്പുറം എഫ്സിഐ ഗോഡൗണില്‍ പുഴുവരിച്ച ഗോതമ്പ് പുതിയ ചാക്കുകളിലാക്കി വിതരണംചെയ്തു. വരാന്തയില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന ഗോതമ്പാണ് പുതിയ ചാക്കുകളില്‍ നിറച്ച് മൊത്തവിതരണക്കാര്‍ക്ക് നല്‍കിയത്. ഇത് താമസിയാതെ റേഷന്‍കടകളിലെത്തും.
ReplyDelete