ശൂരനാട്: കേന്ദ്രമന്ത്രി എ കെ ആന്റണി പങ്കെടുത്ത യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് വനിതാനേതാവിനെ ഇറക്കിവിട്ടത് വിവാദമായി. കെപിസിസി മുന്‍ സെക്രട്ടറിയും നിര്‍വാഹകസമിതി അംഗവുമായ എ വിശാലാക്ഷിയെയാണ് കഴിഞ്ഞ ദിവസം ശൂരനാട്ടു നടന്ന തെന്നല ബാലകൃഷ്ണപിള്ള സപ്തതി സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഇറക്കിവിട്ടത്. വിശാലാക്ഷി യുഡിഎഫ് സ്ഥാനാര്‍ഥിയായി കുന്നത്തൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ശൂരനാട് വടക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീകുമാര്‍, ഖലീല്‍ എന്നിവരാണ് വേദിയിലേക്ക് കയറാന്‍ചെന്ന വിശാലാക്ഷിയെ ഇറക്കിവിട്ടത്. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കള്‍ വരെ വേദിയിലുണ്ടായിരുന്നു.
വിശാലാക്ഷി ചടങ്ങിനുശേഷം എ കെ ആന്റണിയെ നേരില്‍കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് പരാതി നല്‍കി. ഇതിനിടെ വിശാലാക്ഷിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തി. പഞ്ചായത്ത്, അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ വിശാലാക്ഷി ശ്രമിച്ചെന്നാണ് അവര്‍ ആരോപിക്കുന്നത്.
deshabhimani 080712
No comments:
Post a Comment