സിപിഐ എം നേതാവ് പി മോഹനനെ കൊന്ന് കാട്ടില്‍ തള്ളുമെന്ന് പൊലീസ് ഭീഷണി. ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പന്ത്രണ്ട് ദിവസമായി കസ്റ്റഡിയിലുള്ള മോഹനന്, അറിയാത്ത കാര്യങ്ങള്‍ പറയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നപ്പോഴാണ് അന്വേഷണ സംഘം വധഭീഷണി മുഴക്കിയത്. കോടതി അനുമതി പ്രകാരം അഡ്വ. രാംദാസ് സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പി മോഹനന് വെളിപ്പെടുത്തിയത്.
"വിലങ്ങാട് വനത്തില്‍ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തിയത് ഓര്‍മയുണ്ടല്ലൊ. ഗതി അതാകും, വെറുതെ മസില് പിടിക്കേണ്ട, പറഞ്ഞുതരുന്നതുപോലങ്ങ് പറഞ്ഞാല്‍മതി". കറുത്തിരുണ്ട് ഉയരം കൂടിയ ഒരു പൊലീസുകാരന്റെ ഭീഷണി ഇങ്ങനെയായിരുന്നുവെന്ന് മോഹനന് പറഞ്ഞു.
പന്ത്രണ്ട് പേരടങ്ങുന്ന അപരിചിതരായ പൊലീസ് സംഘമാണ് ഭീഷണിയും പീഡനവും തുടരുന്നതെന്ന് മോഹനന് അഭിഭാഷകനോട് പറഞ്ഞു. ടീ ഷര്‍ട്ടും പാന്റ്സും ധരിച്ച് മഫ്ടിയിലാണ് പൊലീസുകാര്‍. പുറംലോകം കാണിക്കാതെ കടുത്ത വകുപ്പ് ചേര്‍ത്ത് ജയിലിലടക്കുമെന്നാണ് അന്വേഷണസംഘത്തിലെ ഡിവൈഎസ്പി സിപിഐ എം നേതാവിനോട് പറഞ്ഞത്.
മോഹനന് കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ഭാര്യ കെ കെ ലതിക എംഎല്‍എയെ പ്രതിയാക്കുമെന്നായിരുന്നു ആദ്യത്തെ ഭീഷണി. കഴിഞ്ഞദിവസം സന്ദര്‍ശിച്ച എംഎല്‍എമാരുടെ സംഘത്തോട് ഇത് മോഹനന് പറഞ്ഞിരുന്നു. പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മോഹനനെ ചോദ്യംചെയ്യാന്‍ അന്യജില്ലകളില്‍നിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരെ നിയോഗിച്ചത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന മോഹനനെ ബുധനാഴ്ച വടകര ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും.
സി എച്ച് അശോകനെതിരായ റിപ്പോര്‍ട്ടുകള്‍ പരസ്പരവിരുദ്ധം
കൊച്ചി: ടി പി ചന്ദ്രശേഖരനെ 2009ല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് സി എച്ച് അശോകനെതിരെ ചോമ്പാല പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരസ്പരവിരുദ്ധം. സി എച്ച് അശോകന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം നടത്തവേയാണ് അശോകനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ ഗോപാലകൃഷ്ണക്കുറുപ്പ് ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ആദ്യം മജിസ്ട്രേട്ടിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആറാം പ്രതിയെ കൊലപാതകത്തിനു ചുമതലപ്പെടുത്തിയെന്ന് ആരോപിച്ചിരുന്നു. പിന്നീട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മറ്റു ചില പ്രതികളെ കൊലപാതകത്തിനു ചുമതലപ്പെടുത്തിയെന്നാണ് ബോധിപ്പിച്ചിട്ടുള്ളത്. കൊലപാതകത്തിനു മൂന്നുവര്‍ഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന ഗൂഢാലോചന നടപ്പിലായില്ലെന്ന് പൊലീസ്തന്നെ സമ്മതിക്കുന്നതിനാല്‍ അശോകന് ജാമ്യം നല്‍കണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. എന്നാല്‍, ഗൂഢാലോചന നടപ്പിലായില്ലെങ്കിലും അത് കുറ്റകരമായ പ്രവൃത്തിയാണെന്നും അശോകനു ജാമ്യം ലഭിക്കാന്‍ സമയമായില്ലെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ബോധിപ്പിച്ചു. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന് ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി.
deshabhimani 110712
സിപിഐ എം നേതാവ് പി മോഹനനെ കൊന്ന് കാട്ടില്‍ തള്ളുമെന്ന് പൊലീസ് ഭീഷണി. ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പന്ത്രണ്ട് ദിവസമായി കസ്റ്റഡിയിലുള്ള മോഹനന്, അറിയാത്ത കാര്യങ്ങള്‍ പറയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നപ്പോഴാണ് അന്വേഷണ സംഘം വധഭീഷണി മുഴക്കിയത്. കോടതി അനുമതി പ്രകാരം അഡ്വ. രാംദാസ് സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പി മോഹനന് വെളിപ്പെടുത്തിയത്.
ReplyDeleteടി പി ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന് കോടതിയില്‍ സത്യവാങ്മൂലം നല്കി. കസ്റ്റഡിയില്‍ പൊലീസ് തന്നെ പീഡിപ്പിച്ചെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. താന്‍ കുറ്റസമ്മതം നടത്തിയെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ കുപ്രചരണം മാത്രമാണെന്നും ചന്ദ്രശേഖരന് വധത്തില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് പി മോഹനനെ ബുധനാഴ്ച രാവിലെ വടകര ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. അദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു.
ReplyDelete