Monday, July 9, 2012

വൈദ്യുതി നിയന്ത്രണം വരും: ആര്യാടന്‍


സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കാലവര്‍ഷം ഇനിയും ശക്തമായില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മഴയുടെ ലഭ്യതയില്‍ 35 ശതമാനം കുറവ് ഉണ്ടായതായും മന്ത്രി പറഞ്ഞു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഡാമുകളില്‍ 35ശതമാനം വെള്ളത്തിന്റെ കുറവുണ്ട്. 100 കോടി യൂണിറ്റ് വൈദ്യുതി യ്ക്കുള്ള വെള്ളത്തിന്റെ കുറവാണിത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ ബോര്‍ഡിന് 2000 കോടി രൂപയുടെ അധികബാധ്യതയുണ്ട്. വന്‍കിട ഉപഭോക്താക്കള്‍ക്കും പരസ്യബോര്‍ഡുകള്‍ക്കും മറ്റും കര്‍ശനമായ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. അതിരപ്പിള്ളി ഉള്‍പ്പടെയുള്ള പദ്ധതികളെ സംരക്ഷിത പ്രദേശത്തുള്‍പ്പെടുത്തരുതെന്ന് കേന്ദ്രത്തിനോട് അഭ്യര്‍ത്ഥിക്കും.

deshabhimani news

1 comment:

  1. സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കാലവര്‍ഷം ഇനിയും ശക്തമായില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മഴയുടെ ലഭ്യതയില്‍ 35 ശതമാനം കുറവ് ഉണ്ടായതായും മന്ത്രി പറഞ്ഞു.

    ReplyDelete