Sunday, July 8, 2012

പട്‌നായിക്: ആഗോളമുതലാളിത്തം ചെറുകിട ഉല്പാദനവ്യവസ്ഥയെ ഇല്ലാതാക്കുന്നു

 ചിന്ത രവിക്ക് സ്മരണാഞ്ജലി

കോഴിക്കോട്: ചിന്ത രവിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ അനുസ്മരണം സംഘടിപ്പിച്ചു. പുസ്തപ്രകാശനവും സംവാദവും ഡോക്യുമെന്ററി പ്രദര്‍ശനവുമായി നടന്ന പരിപാടി സദസിന്റെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "കലാവിമര്‍ശം മാര്‍ക്സിസ്റ്റ് മാനദണ്ഡം" ഡോ. രാധികയ്ക്കു നല്‍കി പ്രഭാത് പട്നായിക് പ്രകാശനംചെയ്തു. സുഹൃത്തുകള്‍ എഴുതിയ അനുസ്മരണങ്ങളും പഠനങ്ങളുമടങ്ങിയ "ചിന്ത രവി" എന്‍ എസ് മാധവനില്‍നിന്ന് രവിയുടെ ഭാര്യ ചന്ദ്രിക ഏറ്റുവാങ്ങി. മാതൃഭൂമി പ്രസിദ്ധീകരിച്ച രവീന്ദ്രന്റെ ലേഖനങ്ങളുടെ സമാഹാരം "സ്വപ്നജാഗരങ്ങളില്‍" കബിത മുഖോപാധ്യായക്കു നല്‍കി അഖീല്‍ ബില്‍ഗ്രാമിയും "അന്റോണിയോ ഗ്രാംഷി" കലക്ടര്‍ കെ വി മോഹന്‍കുമാറിനു നല്‍കി ഇ എം രാധയും പ്രകാശനംചെയ്തു.

"ഗാന്ധിസത്തിന്റെയും മാര്‍ക്സിസത്തിന്റെയും കാലികപ്രസക്തി" സംവാദത്തില്‍ പ്രഭാത് പട്നായിക്, കൊളംബിയ സര്‍വകലാശാലയിലെ തത്വചിന്ത വിഭാഗം പ്രൊഫസര്‍ അഖീല്‍ ബില്‍ഗ്രാമി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. മൈക്കിള്‍ തരകന്‍, എന്‍ എസ് മാധവന്‍, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കവി സച്ചിദാനന്ദന്‍ രവീന്ദ്രനെക്കുറിച്ചുള്ള കവിത ആലപിച്ചു. രവിയെക്കുറിച്ചുള്ള "റോളിങ് സ്റ്റോണ്‍", "ചിന്ത രവിയുടെ ചിന്താ വഴികള്‍", സി എസ് വെങ്കിടേശ്വരന്‍ സംവിധാനം ചെയ്ത "ഒരു ചിന്തകന്റെ ദൃശ്യസഞ്ചാരങ്ങള്‍" ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

ദേശാഭിമാനി 080712

1 comment:

  1. പട്‌നായിക്: ആഗോളമുതലാളിത്തം ചെറുകിട ഉല്പാദനവ്യവസ്ഥയെ ഇല്ലാതാക്കും

    ReplyDelete