പണം വാങ്ങി വാര്‍ത്ത നല്‍കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം വന്‍ പ്രതിഷേധം നടത്തുന്നതിനിടെ മെക്‌സിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പണം നല്‍കി വാര്‍ത്താ മാധ്യമങ്ങളെ വിലക്കെടുത്തെന്ന ആരോപണമുയര്‍ത്തി ജനേരാഷം അലയടിക്കുന്നു. ജൂലൈ ആദ്യം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍സ്റ്റിസ്റ്റ്യൂഷണല്‍ റവല്യൂഷണറി പാര്‍ട്ടി ( പി ആര്‍ ഐ) നേതാവ് എന്റിക്‌പെനാനിയറ്റോ 38.21 ശതമാനം വോട്ടുനേടി വിജയിച്ചിരുന്നു.
എന്നാല്‍ ഈ വിജയം യഥാര്‍ഥ വിജയമല്ലെന്നും വന്‍തോതില്‍ പണമൊഴുക്കി വോട്ടര്‍മാരെയും വാര്‍ത്താമാധ്യമങ്ങളേയും സ്വാധീനിച്ചതിലൂടെയാണ് തിരഞ്ഞെടുപ്പ് അട്ടിമറി നടന്നതെന്നും ആരോപണം അന്നുതന്നെ ഉയര്‍ന്നുവന്നിരുന്നു. പെനായുടെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ഡെമോക്രാറ്റിക് റവല്യൂഷന്‍ പാര്‍ട്ടിയിലെ ലോപസ് ഒബ്യഡോക്കിന് 31.59 ശതമാനം വോട്ടാണ് ലഭിച്ചത്.
ഏഴുശതമാനം വോട്ട് അധികം പെനാ നേടിയത് വോട്ടര്‍മാര്‍ക്ക് ഗിഫ്റ്റ് കൂപ്പണുകളും പ്രീപെയ്ഡ് കാര്‍ഡും ധാരാളം സമ്മാനങ്ങളും വിതരണം ചെയ്തുകൊണ്ടാണെന്നും രാജ്യത്തെ ദൃശ്യമാധ്യമമായ ടെലിവിഷ പണം വാങ്ങി പെനോയ്ക്കനുകൂലമായി വാര്‍ത്തകള്‍ നല്‍കിയെന്നുമാണ് ഉയര്‍ന്നു വന്ന ആരോപണം. വാര്‍ത്തകള്‍ സീല്‍ ചെയ്തതു കാരണം ലോകമാധ്യമങ്ങള്‍ക്ക് ഇക്കാര്യം അറിയാന്‍ കഴിഞ്ഞില്ല.
ടെലിവിഷ ചാനല്‍ പെനായുടെ എതിരാളികളെ കരിവാരിതേക്കാനും തേജോവധം ചെയ്യാനും നടത്തിയ ശ്രമങ്ങള്‍ അതേസമയം ഗാഡിയന്‍ പത്രം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയുമുണ്ടായി.ഗിഫ്റ്റ് കൂപ്പണുകളും പ്രീപെയ്ഡ് കാര്‍ഡുകളും ലഭിച്ചവര്‍ കടകള്‍ക്ക് മുന്‍പില്‍ കൂടി നിന്ന് ബഹളം വയ്ക്കാന്‍ തുടങ്ങിയതോടെയാണ് ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് മനസ്സിലായത്. പി ആര്‍ ഐ ഇക്കാര്യം എന്നാല്‍ പാടേ നിഷേധിക്കുകയുണ്ടായി. എതിര്‍ കക്ഷിയായ ഡി എ പി യുടെ കള്ളപ്രചാരമാണിതെന്നും പി ആര്‍ ഐയുടെ ടീ ഷര്‍ട്ടും കാര്‍ഡുകളും നല്‍കി ജനങ്ങളെ ഇളക്കി വിട്ട് നാടകം കളിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തക്ക കാരണങ്ങളൊന്നും താന്‍ കാണുന്നില്ലെന്നും ഗിഫ്റ്റ് കൂപ്പണും പ്രീപെയ്ഡ് കാര്‍ഡും സംബന്ധിച്ച ഒരന്വേഷണം നടത്താമെന്നുമാണ് ഫെഡറല്‍ ഇലക്ടറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ലിയനാഡോ വാള്‍ഡ്‌സ് അഭിപ്രായപ്പെട്ടത്. മെക്‌സിക്കോയില്‍ ഈ ബഹളങ്ങളൊക്കെ നടക്കുമ്പോഴും പൊതുമാധ്യമ ലോകം മൗനമാചരിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തെ അമ്പരപ്പിക്കുകയുണ്ടായി.
janayugom 130712

ReplyDelete