Sunday, July 1, 2012

ശ്രദ്ധ തിരിച്ചുവിടാന്‍ മാധ്യമനീക്കം പിണറായി


കെ സുധാകരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് ചിലമാധ്യമങ്ങള്‍ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷനേതാവും തമ്മില്‍ ഭിന്നതയുണ്ടെന്നു വരുത്താനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. സിപിഐ എമ്മിനുള്ളില്‍ പ്രശ്നമുണ്ടെങ്കില്‍ സംഘടന ചര്‍ച്ച ചെയ്യും. പത്രക്കാരുമായി ചര്‍ച്ച ചെയ്യുന്ന പതിവില്ല.അതാണ് ഇന്നലെ പറഞ്ഞത് ഇന്നും അതു തന്നെയാണ് പറയാനുളളത്. സുധാകരന്റെ പ്രശ്നം ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്നത്. അതിന്റെ ഭാഗമാണ് സിപിഐ എമില്‍ എന്തോ പ്രശ്നമുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം. ഇത് ഒരു സൂത്രവിദ്യയുടെ ഭാഗമാണ്. ഇത്തരം വലതുപക്ഷമാധ്യമങ്ങളെ മാധ്യമസിന്‍ഡിക്കറ്റ് എന്നാണ് മുന്‍പ് വിളിച്ചിരുന്നത്. ഇപ്പോള്‍ അതിനേക്കാള്‍ വലിയ പേരിടേണ്ടി വരും.

സുധാകരനെതിരെ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ചത്. അതിനിടെയില്‍ ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലേയെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഞാന്‍ നേരത്തെ പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിച്ചു. സുധാകരനെക്കുറിച്ച് വളരെക്കാലം ഒപ്പമുണ്ടായിരുന്ന അനുയായിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് പറയാനാണ് പത്രസമ്മേളനം വിളിച്ചത്. കേരളത്തിലെ പ്രധാനപത്രങ്ങളില്‍ വാര്‍ത്തയായി വരേണ്ടിയിരുന്നത് അതായിരുന്നു. അത് കേരളത്തിലെ യുഡിഎഫിനെ സഹായിക്കുന്ന വലതുപക്ഷമാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. അതിനു പകരം ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. അതിനാണ് സിപിഐ എമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത്. എന്നാല്‍ അതില്‍ നിന്നും ചില കാര്യങ്ങള്‍ അടര്‍ത്തിയെടുക്കാനാണ് ചിലര്‍ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.

ആര്യനാട് ഭൂമാഫിയ ഇടിച്ചു നിരത്തിയ വീടും സ്ഥലവും സന്ദര്‍ശിച്ച പിണറായി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. കേവലം ഒരു എസ്ഐയുടെ ബുദ്ധിയിലുദിച്ച കാര്യമല്ല ഇടിച്ചു നിരത്തല്‍. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ നീചബുദ്ധിയില്‍ നിന്നാണിതുണ്ടായത്.കേരളത്തിലെ ആഭ്യന്തരവകുപ്പാണിതിനു മറുപടി പറയേണ്ടത്. പൊലീസിനെ ആശ്രയിച്ചതു കൊണ്ടുമാത്രം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട് ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. തകര്‍ത്ത വീട് പുനര്‍നിര്‍മ്മിക്കാന്‍ പാര്‍ട്ടി മുന്‍കൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 010712

1 comment:

  1. കെ സുധാകരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് ചിലമാധ്യമങ്ങള്‍ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷനേതാവും തമ്മില്‍ ഭിന്നതയുണ്ടെന്നു വരുത്താനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. സിപിഐ എമ്മിനുള്ളില്‍ പ്രശ്നമുണ്ടെങ്കില്‍ സംഘടന ചര്‍ച്ച ചെയ്യും. പത്രക്കാരുമായി ചര്‍ച്ച ചെയ്യുന്ന പതിവില്ല.അതാണ് ഇന്നലെ പറഞ്ഞത് ഇന്നും അതു തന്നെയാണ് പറയാനുളളത്. സുധാകരന്റെ പ്രശ്നം ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്നത്. അതിന്റെ ഭാഗമാണ് സിപിഐ എമില്‍ എന്തോ പ്രശ്നമുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം. ഇത് ഒരു സൂത്രവിദ്യയുടെ ഭാഗമാണ്. ഇത്തരം വലതുപക്ഷമാധ്യമങ്ങളെ മാധ്യമസിന്‍ഡിക്കറ്റ് എന്നാണ് മുന്‍പ് വിളിച്ചിരുന്നത്. ഇപ്പോള്‍ അതിനേക്കാള്‍ വലിയ പേരിടേണ്ടി വരും.

    ReplyDelete