Friday, July 13, 2012

സുധാകരനെതിരായ കേസ്: പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി


സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് ദൃക്സാക്ഷിയാണെന്ന് പ്രസംഗിച്ചതിന് കെ സുധാകരന്‍ എം പിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റ അന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചില്ല. ഈ കേസ് തങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ടാണ് ക്രൈം ഡിറ്റാച്ച്മെന്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ ഇജാസ്  സ്വീകരിക്കാതിരുന്നത്,.കേസ്   കേസ് വിജിലന്‍സ് എഴുതി തള്ളിയതാണെന്നുംസിബിഐ അന്വേഷിക്കുന്നതായി സംശയമുണ്ടെന്നു പൊലിസ്  പറഞ്ഞു. എങ്കില്‍ ആ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് വിണ്ടും ആഗസ്ത്  19 നു പരിഗണിക്കും.

ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ സുപ്രീം കോടതി ജഡ്ജിക്ക് 36 ലക്ഷം കൈക്കൂലി നല്‍കിയതിന് താന്‍ സാക്ഷിയാണെന്നായിരുന്നു കെ സുധാകരന്‍ പ്രസംഗിച്ചത്. കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ശിക്ഷ കിട്ടിയ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു കെ സുധാകരന്‍ വിവാദപ്രസംഗം നടത്തിയത്. കേസ് എടുത്തെങ്കിലും അന്വേഷണം ഭഅട്ടിമറിക്കുകയാണെന്നാവെന്നാരോപിച്ച് നെയ്യാറ്റിന്‍കര സ്വദേശി നാഗരാജാണ് കോടതിയെ സമീപിച്ചത്.

deshabhimani news

1 comment:

  1. സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് ദൃക്സാക്ഷിയാണെന്ന് പ്രസംഗിച്ചതിന് കെ സുധാകരന്‍ എം പിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റ അന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചില്ല. ഈ കേസ് തങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ടാണ് ക്രൈം ഡിറ്റാച്ച്മെന്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ ഇജാസ് സ്വീകരിക്കാതിരുന്നത്,.കേസ് കേസ് വിജിലന്‍സ് എഴുതി തള്ളിയതാണെന്നുംസിബിഐ അന്വേഷിക്കുന്നതായി സംശയമുണ്ടെന്നു പൊലിസ് പറഞ്ഞു. എങ്കില്‍ ആ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് വിണ്ടും ആഗസ്ത് 19 നു പരിഗണിക്കും.

    ReplyDelete