Friday, August 17, 2012

കല്‍ക്കരിപ്പാടം: 1.86 ലക്ഷം കോടി നഷ്ടം


കല്‍ക്കരി ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ചു. വ്യോമയാന-കല്‍ക്കരി-ഊര്‍ജമേഖലകളിലെ റിപ്പോര്‍ട്ടാണ് പാര്‍ലമെന്റിന്റെ പരിഗണനക്കായി വെച്ചത്്. 155 കല്‍ക്കരി പാടങ്ങള്‍ ലേലത്തിലൂടെ വിതരണം ചെയ്യാതിരുന്നതു വഴി കേന്ദ്രസര്‍ക്കാരിനു 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2004-09 കാലഘട്ടത്തില്‍ നടന്ന വിതരണത്തില്‍ സുതാര്യതയില്ല. ഇതുവഴി സ്വകാര്യപൊതുമേഖല കമ്പനികള്‍ നേട്ടമുണ്ടാക്കി. ലേലം നടത്താന്‍ സര്‍ക്കാരിന് ആറു വര്‍ഷം കാലതാമസമുണ്ടായി. കല്‍ക്കരി ലേലമില്ലാതിരുന്നതിനാല്‍ സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടായി.

ടാറ്റ ഗ്രൂപ്പ്, നവീന്‍ ജിന്‍ഡാല്‍ ഗ്രൂപ്പ്, എസാര്‍ ഗ്രൂപ്പ്, അഭിജിത്ത് ഗ്രൂപ്പ്, ലക്ഷ്മി മിത്തലിന്റെ ആഴ്സലര്‍, വേദാന്ത എന്നിവരാണ് ഇതിലൂടെ നേട്ടം കൊയ്ത കമ്പനികള്‍. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ പങ്കിനെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശമേയില്ല. 2006-09 കാലഘട്ടത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണു കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. കല്‍ക്കരി കുംഭകോണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടക്കുകയാണ്. ഡല്‍ഹി വിമാനത്താവളത്തിന് 24000 കോടി രൂപയുടെ ഭൂമി 2450 കോടി രൂപക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

deshabhimani news

1 comment:

  1. കല്‍ക്കരി ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ചു. വ്യോമയാന-കല്‍ക്കരി-ഊര്‍ജമേഖലകളിലെ റിപ്പോര്‍ട്ടാണ് പാര്‍ലമെന്റിന്റെ പരിഗണനക്കായി വെച്ചത്്. 155 കല്‍ക്കരി പാടങ്ങള്‍ ലേലത്തിലൂടെ വിതരണം ചെയ്യാതിരുന്നതു വഴി കേന്ദ്രസര്‍ക്കാരിനു 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

    ReplyDelete