ഒരുമാസമായി ലോക്കൗട്ടിലായ മനേസറിലെ മാരുതി കാര്‍ ഫാക്ടറിയിലെ 500 തൊഴിലാളികളെ മാനേജ്മെന്റ് പിരിച്ചുവിട്ടു. കനത്ത പൊലീസ് സുരക്ഷയില്‍ 21നു കമ്പനി തുറന്നു പ്രവര്‍ത്തിക്കുമെന്നും മാരുതി സുസുകി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു.
കരാര്‍ തൊഴിലാളികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വാദം. തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മനേസറില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ പ്രകടനം നടത്തും. 1500 തൊഴിലാളികളുള്ള മനേസര്‍ ഫാക്ടറി 300 തൊഴിലാളികളുമായാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ പോകുന്നത്. ആദ്യഘട്ടത്തില്‍ ദിനംപ്രതി 150 കാര്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുക. കമ്പനിക്കകത്ത് സുരക്ഷാജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹരിയാണ സര്‍ക്കാര്‍ 40 സുരക്ഷാജീവനക്കാരെ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മാരുതി കമ്പനി തന്നെ 100 സുരക്ഷാജീവനക്കാരെ കമ്പനിയില്‍ വിന്യസിക്കും. തൊഴിലാളികളെ അടിച്ചൊതുക്കാനാണ് കമ്പനിയെ പൊലീസ് ക്യാമ്പായി മാറ്റുന്നത്.
deshabhimani 170812
No comments:
Post a Comment