മാനന്തവാടി: ഭൂമാഫിയയാണ് കേരളം ഭരിക്കുന്നതെന്ന് പ്രസംഗിക്കാനെത്തിയ രാഹുല്‍ഗാന്ധിക്ക് സഞ്ചരിക്കാന്‍ ഒരുക്കിയത് ഭൂമാഫിയയുടെ ആഡംബരവാഹനം. എരുമത്തെരുവിലെ ഒരു റിയല്‍ എസ്റ്റേറ്റ് ബസിനസുകാരന്റെ ഇന്നോവ കാറിലാണ് ഹെലിപാഡില്‍ നിന്നും പ്രസംഗവേദിയിലേക്കും തിരിച്ച് മാനന്തവാടിയില്‍ 'ചായകുടി'നാടകത്തിനും എത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായ പ്രകടനത്തെ മറികടന്ന് രാഹുല്‍ഗാന്ധി നേരിട്ട് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ കരുതികൂട്ടിതന്നെ റിയല്‍എസ്റ്റേറ്റ് മാഫിയയുടെ മാനന്തവാടിയിലെ പ്രമുഖന്റെ വാഹനം ഒരുക്കിയതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഹെലിപാഡില്‍ വന്നിറങ്ങിയ രാഹുല്‍ഗാന്ധിക്കായി ബുളളറ്റ്പ്രുഫ് സഫാരി വാഹനം തയ്യാറായി നിന്നിരുന്നു. ഈ വാഹനമുപയോഗിക്കാതെ ഭൂമാഫിയയുടെ വാഹനം ഉപയോഗിച്ചത് ബോധപൂര്‍വമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പ്രതികരണം. മാനന്തവാടിയില്‍ രാഹുല്‍നടത്തിയ പ്രസംഗത്തിലും ഭൂമാഫിയയും ലോട്ടറിമാഫിയയുമായിരുന്നു പ്രധാന വിഷയങ്ങള്‍.
എല്‍ഡിഎഫിനെ ആക്ഷേപിച്ച് രാഹുല്‍ സ്വയം പരിഹാസ്യനാവുന്നു
കോഴിക്കോട്: കേരളത്തില്‍ ദുര്‍ഭരണവും മാഫിയാ വാഴ്ചയുമാണെന്ന് പ്രസംഗിച്ചുനടക്കുന്ന രാഹുല്‍ഗാന്ധി സ്വയം പരിഹാസ്യനാവുകയാണെന്ന് സിപിഐ എം ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ സമസ്ത മണ്ഡലങ്ങളെയും തകര്‍ത്ത മാഫിയാഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ് 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കരിമണലും കടല്‍മണലും നദികളും കോഴിക്കോട് മെഡിക്കല്‍കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍പോലും വില്‍പനയ്ക്ക് വച്ച കാലമായിരുന്നു യുഡിഎഫിന്റേത്. പെണ്‍വാണിഭക്കാരും വനം മാഫിയകളും ചന്ദന മാഫിയകളും മതതീവ്രവാദികളും അഴിഞ്ഞാടിയ കാലമായിരുന്നു യുഡിഎഫിന്റേത്. കഥയറിയാതെ യുഡിഎഫ് നേതാക്കള്‍ എഴുതിക്കൊടുക്കുന്ന പ്രസംഗം തട്ടിവിടുന്ന രാഹുല്‍ഗാന്ധിയുടെ ജല്‍പ്പനങ്ങള്‍ കോണ്‍ഗ്രസുകാര്‍പോലും വിശ്വസിക്കില്ല.
കൊയിലാണ്ടിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള മത്സ്യവ്യവസായ സംരംഭം ആരംഭിക്കുമെന്ന് പയ്യോളിയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ തട്ടിവിട്ട രാഹുല്‍ഗാന്ധി ആസിയന്‍ കരാറും തായ്ലന്റില്‍നിന്നു മത്സ്യ ഇറക്കുമതി കരാറും കേരളത്തിന്റെ മത്സ്യ ബന്ധനമേഖലയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ക്ക് എന്ത് പരിഹാരമാണ് നിര്‍ദേശിക്കുവാനുള്ളത്. യുഡിഎഫ് ഭരണകാലത്ത് പട്ടിണിയിലായ തീരദേശ ജനതയെ രക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളും മത്സ്യത്തൊഴിലാളി വികസന പരിപാടികളുമാണ്. ബേപ്പൂര്‍ മുതല്‍ മാഹി വരെയുള്ള തീരദേശത്തുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുഭവവേദ്യമാണ്. രാഹുല്‍ഗാന്ധിയുടെയും യുഡിഎഫിന്റെയും ഒതളങ്ങാ വാഗ്ദാനങ്ങളെയും വിലകുറഞ്ഞ രാഷ്ട്രീയ ആക്ഷേപങ്ങളെയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കൊണ്ട് കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി വിളമ്പുന്നത് അസംബന്ധം: പുഷ്പിന്ദര്‍ ത്യാഗി
പയ്യന്നൂര്‍: രാഹുല്‍ഗാന്ധി കേരളീയരോട് അസംബന്ധം പറയുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ ട്രഷറര്‍ പുഷ്പിന്ദര്‍ ത്യാഗി പറഞ്ഞു. കോറോം രക്തസാക്ഷിത്വ ദിനാചരണ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ത്യാഗി. പാവപ്പെട്ട ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കേരള സര്‍ക്കാരിനോടൊപ്പം അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രസര്‍ക്കാരിനെ എങ്ങനെ കാണാന്‍ കഴിയുമെന്ന് ത്യാഗി ചോദിച്ചു. കേരളത്തിന് ഇഷ്ടം പോലെ ഫണ്ട് നല്‍കിയെന്നാണ് സോണിയയും രാഹുലും പറയുന്നത്. കേരളത്തിന് നല്‍കിയ ഫണ്ട് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും അവകാശമാണെന്നും ത്യാഗി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രഫണ്ട് അഴിമതിക്കുപയോഗിക്കുമ്പോള്‍ കേരളത്തില്‍ വിസനത്തിനാണ് പണം ചെലവഴിക്കുന്നത്.-പുഷ്പിന്ദര്‍ ത്യാഗി പറഞ്ഞു.
കോറോം രക്തസാക്ഷികളായ വെമ്പിരിഞ്ഞന്‍ പൊക്കന്‍, മൊടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍, പാപ്പിനിശേരി കേളുനായര്‍, മാരങ്കാവില്‍ കുഞ്ഞമ്പു, കാനപ്രവന്‍ അബ്ദുള്‍ഖാദര്‍, കാനപ്പള്ളി അമ്പു, നടുവളപ്പില്‍ കോരന്‍ എന്നിവരുടെ സ്മരണ പുതുക്കാന്‍ ആയിരങ്ങളെത്തി. മുതിയലം കേന്ദ്രീകരിച്ച് വളണ്ടിയര്‍മാര്‍ച്ചിലും പ്രകടനത്തിലും നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. രക്തസാക്ഷി നഗറില്‍ പൊതുസമ്മേളനം സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എം രാമകൃഷ്ണന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ ട്രഷറര്‍ പുഷ്പിന്ദര്‍ ത്യാഗി, ടി ഗോവിന്ദന്‍, സ്ഥാനാര്‍ഥി സി കൃഷ്ണന്‍, ടി ഐ മധുസൂദനന്‍, കെ വി ബാബു എന്നിവര്‍ സംസാരിച്ചു. കെ പി മധു സ്വാഗതം പറഞ്ഞു.
ദേശാഭിമാനി
ഭൂമാഫിയയാണ് കേരളം ഭരിക്കുന്നതെന്ന് പ്രസംഗിക്കാനെത്തിയ രാഹുല്‍ഗാന്ധിക്ക് സഞ്ചരിക്കാന്‍ ഒരുക്കിയത് ഭൂമാഫിയയുടെ ആഡംബരവാഹനം. എരുമത്തെരുവിലെ ഒരു റിയല്‍ എസ്റ്റേറ്റ് ബസിനസുകാരന്റെ ഇന്നോവ കാറിലാണ് ഹെലിപാഡില്‍ നിന്നും പ്രസംഗവേദിയിലേക്കും തിരിച്ച് മാനന്തവാടിയില്‍ 'ചായകുടി'നാടകത്തിനും എത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായ പ്രകടനത്തെ മറികടന്ന് രാഹുല്‍ഗാന്ധി നേരിട്ട് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ കരുതികൂട്ടിതന്നെ റിയല്‍എസ്റ്റേറ്റ് മാഫിയയുടെ മാനന്തവാടിയിലെ പ്രമുഖന്റെ വാഹനം ഒരുക്കിയതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ReplyDelete