Tuesday, August 7, 2012

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ അപവാദകഥകളും കള്ളക്കേസും


സിപിഐ എം അഞ്ചാലുംമൂട് ഏരിയകമ്മിറ്റി ഓഫീസ് ആക്രമിച്ചവരെ രക്ഷിക്കാന്‍ പൊലീസ് കള്ളക്കഥകള്‍ ചമച്ച് നിരപരാധികളെ കുടുക്കുന്നു. മാലമോഷണവും സ്ത്രീപീഡനവുമൊക്കെയാണ് നിരപരാധികളായ യുവാക്കളുടെമേല്‍ ചുമത്തുന്നത്. പാര്‍ടിഓഫീസ് ആക്രമണത്തില്‍ മുന്നില്‍നിന്ന അഷ്ടമുടി വലിയവിള പുത്തന്‍വീട്ടില്‍ അമീര്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തില്‍ പങ്കെടുക്കുന്ന ചിത്രം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതോടെയാണ് പൊലീസും ഒരുപത്രവും ചേര്‍ന്ന് അക്രമികളെ രക്ഷിക്കാന്‍ കള്ളക്കഥ മെനഞ്ഞു പ്രസിദ്ധീകരിച്ചത്.

അമീറിന്റെ സഹോദരനും ഭാര്യയും ബൈക്കില്‍പോയപ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ യുവാവ് ഇവരെ തടഞ്ഞുനിര്‍ത്തി യുവതിയെ കൈയേറ്റംചെയ്തെന്നും മാല പൊട്ടിച്ചെടുത്തെന്നുമാണ് കേസ്. പൊലീസ് പറഞ്ഞുകൊടുത്ത വാര്‍ത്ത പത്രത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ എരിവുംപുളിയും പകരാന്‍ യുവതി ഗര്‍ഭിണിയാണെന്നുകൂടി എഴുതിച്ചേര്‍ത്തതോടെയാണ് വാര്‍ത്തയിലെ പൊള്ളത്തരം വെളിവായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മുമ്പും മോഷണക്കേസില്‍ പ്രതിയാണെന്നുകൂടി വാര്‍ത്തയില്‍ എഴുതി. കോണ്‍ഗ്രസുകാരും പൊലീസും ചേര്‍ന്നു നടത്തിയ നാടകത്തിലെ വേഷക്കാരായ യുവാവും ഭാര്യയും ഇപ്പോള്‍ നാട്ടുകാരനായ ഒരു ഡോക്ടറെ സ്വാധീനിച്ച് ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ സുഖവാസത്തിലാണ്. യുവാവിന്റെ പത്രവാര്‍ത്തയിലൂടെ അപവാദപ്പെടുത്തി കള്ളക്കേസില്‍ കുടുക്കിയതില്‍ നാട്ടുകാര്‍ ശക്തിയായി പ്രതിഷേധിച്ചു.

deshabhimani 070812

No comments:

Post a Comment