വനംവകുപ്പിന്റെ അനുമതിയില്ലാതെ എസ്റ്റേറ്റില്‍ നിന്നു വീട്ടി മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചതിന് സോഷ്യലിസ്റ്റ് ജനത നേതാവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറിനെതിരെ കേസെടുത്തു. വനംവകുപ്പിന്റെ കല്‍പ്പറ്റ വിജിലന്‍സ് വിഭാഗമാണ് എസ്റ്റേറ്റ് ഉടമയായ വീരേന്ദ്രകുമാറിന്റെയും മരവ്യാപാരിയുടേയും പേരില്‍ കേസെടുത്തത്. മീനങ്ങാടി പഞ്ചായത്തില്‍ പുറക്കാടി വില്ലേജിലെ പത്മ എസ്റ്റേറ്റിലാണ് അനധികൃത മരംമുറി നടന്നത്. ആറ് വന്‍വീട്ടിമരങ്ങളാണ് മുറിച്ചത്. കാപ്പിതോട്ടത്തില്‍നിന്നും മരം മുറിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ വീരേന്ദ്രകുമാര്‍ അനുമതി ഇല്ലാതെയാണ്് മരംമുറിക്കാന്‍ വ്യാപാരിക്ക് കരാര്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് വൃക്ഷംവളര്‍ത്തല്‍ പ്രോത്സാഹന നിയമപ്രകാരം വിജിലന്‍സ് കേസെടുത്തത്.
deshabhimani 100812
No comments:
Post a Comment