Wednesday, August 1, 2012
സുഭാഷ് ചന്ദ്രനും കുരീപ്പുഴയ്ക്കും യു കെ കുമാരനും അക്കാദമി അവാര്‍ഡ്
2011 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവലിനു സുഭാഷ് ചന്ദ്രനും (മനുഷ്യന് ഒരു ആമുഖം) കവിതയ്ക്ക് കുരീപ്പുഴ ശ്രീകുമാറും (കീഴാളന്‍) കഥയ്ക്ക് യു കെ കുമാരനും (പൊലീസുകാരന്റെ പെണ്‍മക്കള്‍) പുരസ്ക്കാരം നേടി.
നാടകം-ബാലസുബ്രഹ്മണ്യന്‍ (ചൊല്ലിയാട്ടം) വെജ്ഞാനിക സാഹിത്യം-എല്‍ എസ് രാജഗോപാലന്‍(ഈണവും താളവും), സാഹിത്യ വിമര്‍ശനം-ബി രാജീവന്‍ (വാക്കുകളും വസ്തുക്കളും), ജീവചരിത്രം- കെ ആര്‍ ഗൗരിയമ്മ (ആത്മകഥ), യാത്രാവിവരണം-ടി എന്‍ ഗോപകുമാര്‍ (വോള്‍ഗാതരംഗങ്ങള്‍)വിവര്‍ത്തനം- കെ ബി പ്രസന്നകുമാര്‍ (കഃ), ഹാസ്യസാഹിത്യം- ജെ ലളിതാംബിക (കളിയും കാര്യവും) ബാലസാഹിത്യം- കെ രാധാകൃഷ്ണന്‍ (ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്) എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍.25000 രൂപയും പ്രശസ്തി പത്രവുമാണു അവാര്‍ഡ്,
വിവിധ എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ ഡോ. കെ എന്‍ മേരി, എസ് ഗോപാലകൃഷ്ണന്‍, ഡോ. തുറവൂര്‍ വിശ്വംഭരന്‍, ആര്യാംബിക, ധന്യാരാജ്, ആന്നിയില്‍ തരകന്‍ എന്നിവര്‍ നേടി.
deshabhimani news
Labels:
സാഹിത്യം
Subscribe to:
Post Comments (Atom)

ReplyDelete