Wednesday, August 1, 2012
കള്ളക്കേസുകൊണ്ട് തകരുന്ന പാര്‍ട്ടിയല്ല സിപിഐ എം:പിണറായി
പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു
ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ജയരാജനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയാണ് അദ്ദേഹത്തെ റിമാന്റ് ചെയ്തത്. ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുകയായിരുന്നു. അരിയില്‍ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ വധിക്കപ്പെടുമെന്നറിഞ്ഞിട്ടും തടഞ്ഞില്ല എന്നാണ് ജയരാജനെതിരായ ആരോപണം. ഇതേ കേസില്‍ മുന്‍പ് രണ്ട് തവണ ജയരാജനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11ഓടെയാണ് അദ്ദേഹം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത്. ഐപിസി 118ാം വകുപ്പനുസരിച്ചാണ് ജയരാജനെ അറസ്റ്റ് ചെയ്തത്. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഐ എം ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് 6വരെയാണ് ഹര്‍ത്താല്‍.
കഴിഞ്ഞ തവണ പൊലീസ് തന്നെയാണ് ചോദ്യം ചെയ്തതെങ്കില്‍ ഇത്തവണ താന്‍ പൊലീസിനെയാണ് ചോദ്യം ചെയ്തതെന്ന് ജയരാജന്‍ പ്രതികരിച്ചു. കുറ്റകൃത്യം നടക്കുമെന്ന് താന്‍ നേരത്തെ അറിഞ്ഞതിന് എന്ത് തെളിവാണുള്ളതെന്ന തന്റെ ചോദ്യത്തിന് എസ്പി വ്യക്തമായി മറുപടി പറഞ്ഞില്ലെന്ന് ജയരാജന്‍ പറഞ്ഞു. കുറ്റകൃത്യം നടക്കുമെന്ന് നേരത്തെ അറിഞ്ഞിട്ടും തടഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലീഗ് തീവ്രവാദികളുടെ തിട്ടൂരമനുസരിച്ച് തുള്ളുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കേസില്‍ മൊഴിനല്‍കാന്‍ എത്തിയപ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കള്ളക്കേസില്‍ തന്നെ പ്രതിചേര്‍ക്കാനുള്ള ക്ഷണപ്പത്രം ലഭിച്ചതിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും അദ്ദേഹം പറഞ്ഞു. ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കണമെന്നത് ലീഗ് തിട്ടൂരമാണ്. കേരള പൊലീസില്‍ സിപിഐ എം വിരുദ്ധ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ലീഗ് തീവ്രവാദികളുടെ പ്രവര്‍ത്തനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം കള്ളക്കേസുകള്‍കൊണ്ട് സിപിഐ എമ്മിനെയും പാര്‍ട്ടി നേതാക്കളെയും തകര്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് ആക്രമണത്തിനിരയായ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ പോയ തന്നെയും ടി വി രാജേഷ് എംഎല്‍എയെയും ലീഗുകാര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തങ്ങളെ കാണാന്‍ വൈകുന്നേരം വരെ നിരവധി പേരാണ് ആശുപത്രിയിലേക്ക് പ്രവഹിച്ചത്. ഇതിനിടയില്‍ എങ്ങനെയാണ് ഗൂഢാലോചന നടത്തുകയെന്നും അദ്ദേഹം ചോദിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരോടൊപ്പം പ്രകടനമായാണ് പി ജയരാജന്‍ സിഐ ഓഫീസിലെത്തിയത്. പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജന്‍, ജെയിംസ് മാത്യു എംഎല്‍എ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ജയരാജന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു കേസ് എത്രമാത്രം വികൃതമാക്കാം എന്നതിന്റെ തെളിവാണ് ജയരാജനെതിരായ കേസ്. ആര്‍ക്കെതിരെയും എപ്പോള്‍ വേണമെങ്കിലും ചുമത്താന്‍ കഴിയുന്ന വകുപ്പാണ് ഐപിഎസ് 118 എന്നും കോടിയേരി പറഞ്ഞു. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്ത നടപടി പക്ഷപാതപരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നാല്‍പാടി വാസുവിന്റെ കൊലപാതകക്കേസിലും, സേവ്റി ഹോട്ടലിലെ കൊലയിലും പ്രതിയായ കെ സുധാകരനെതിരെ ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ വന്നിട്ടും ഒരു നടപടിയുമെടുത്തില്ല. ഇരട്ടകൊലക്കേസില്‍ പ്രതിയായ പി കെ ബഷീറിനെതിരെയും പോലീസിന്റെ ഭഭാഗത്ത് നിന്ന് ഇതുവരെയും ഒരു നടപടിയുമുണ്ടായിട്ടില്ല. അറസ്റ്റ് നീതിപൂര്‍വ്വകമല്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം-വി എസ് പറഞ്ഞു.
കള്ളക്കേസുകൊണ്ട് തകരുന്ന പാര്‍ട്ടിയല്ല സിപിഐ എം:പിണറായി
കള്ളക്കേസുകള്‍കൊണ്ട് സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പി ജയരാജന്റെ അറസ്റ്റെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരം കള്ളക്കേസുകള്‍ പാര്‍ട്ടി ഇതിന് മുന്‍പും നേരിട്ടിട്ടുണ്ടെന്നും ഇതുകൊണ്ടൊന്നും തകരുന്ന പാര്‍ട്ടിയല്ല സിപിഐ എമ്മെന്നും പിണറായി പറഞ്ഞു. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജനെ മുന്‍പ് രണ്ട് തവണ ചോദ്യം ചെയ്തതാണ്. കേരളത്തിലെ പൊലീസിനെ എത്രമാത്രം പക്ഷപാതപരമായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കേസ്. ഷുക്കൂര്‍ വധക്കേസുമായി പി ജയരാജന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്ന് ഹീനമായ ആക്രമണം നേരിട്ട പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ പോയ ജയരാജനെയും ടി വി രാജേഷിനെയും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ലീഗുകാര്‍ ആക്രമിച്ചത്. കണ്ണൂര്‍ എസ്പിയെ അറിയിച്ച ശേഷമാണ് ജയരാജന്‍ അരിയില്‍ പ്രദേശം സന്ദര്‍ശിച്ചത്. അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയരാജന്‍ ഗൂഢാലോചന നടത്തിയെന്ന പൊലീസിന്റെ വാദം പരിഹാസ്യമാണ്. പി ജയരാജനടക്കമുള്ള സിപിഐ എം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നത് പൊലീസ് ശീലമാക്കിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം എളമരം കരീമിന്റെയും ഇ പി ജയരാജന്റെയും തന്റെയും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്. അത് വിവാദമായ ശേഷമാണ് ടി വി രാജേഷിന്റെ ഫോണ്‍ ചോര്‍ത്തിയത്. രാജേഷ് ഫോണില്‍ സംസാരിച്ചത് റെക്കോര്‍ഡ് ചെയ്ത് രാജേഷിനെത്തന്നെ കേള്‍പ്പിച്ചു. മുഷ്ക്കുപയോഗിച്ച് എന്തും ചെയ്യാം എന്ന നിലയിലാണ് സര്‍ക്കാറിന്റെ പോക്ക്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചില വലതുപക്ഷ മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ കേരളത്തെ എവിടെയാണ് എത്തിക്കുകയെന്ന് അവര്‍തന്നെ ആലോചിക്കണം. പൊലീസിന്റെ ഇത്തരം ഹീനമായ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധിക്കാതിരിക്കാനാണ് കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ തകര്‍ത്ത് ബോധപൂര്‍വ്വം പ്രശ്നമുണ്ടാക്കാനാാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനോടകം തന്നെ കേരളത്തിലാകെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പൊലീസ് ഇത്തരം നടപടിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ അതിനെ നേരിടുമെന്നും പിണറായി പറഞ്ഞു.
സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റ് അധാര്‍മ്മികവും പ്രതിഷേധാര്‍ഹവുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ, പ്രത്യേകിച്ച് മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി കൃത്രിമതെളിവുകള്‍ സൃഷ്ടിച്ച് പി ജയരാജനെയും ടി വി രാജേഷിനെയും അറസ്റ്റ് ചെയ്ത് കല്‍ത്തുറുങ്കില്‍ അടയ്ക്കാനുള്ള ഗൂഢശ്രമം നേരത്തെ തുടങ്ങിയതാണ്. പി ജയരാജന്റെ അറസ്റ്റ് മുന്‍കൂട്ടി യുഡിഎഫ് നേതാക്കളും ചില മാധ്യമങ്ങളും പ്രഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോള്‍ നടപ്പാക്കിയത്. ഇതേക്കുറിച്ച് തനിക്കറിയില്ലെന്നും പൊലീസ് നിയമം നടപ്പാക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളമാണ്.
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍
സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ സിപിഐ എം ആഹ്വാനം ചെയ്തു. ജയരാജനെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാന നേതാക്കളടക്കം ആയിരങ്ങള്‍ അണിനിരന്നു. പ്രതിഷേധ മാര്‍ച്ച് കളക്ടറേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. സിപിഐ എം കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രകടനം സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ പരിപാടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിലും ചേര്‍ത്തലയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു. അതിനിടെ കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും നിരോധനാജ്ഞ തുടരും.

deshabhimani news
Labels:
കണ്ണൂര്‍,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete