Thursday, August 16, 2012

ഡിഎംആര്‍സിയുടെ സഹായം വേണ്ടായിരുന്നു: ടോം ജോസ്


ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷെന്‍റ(ഡിഎംആര്‍സി)സഹായമില്ലാതെ തന്നെ കൊച്ചി മെട്രോ നിര്‍മിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെഎംആര്‍എല്‍)ന് കഴിയുമായിരുന്നെന്ന് പുറത്തായ എംഡി ടോം ജോസ്.

ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രമായി ഈ പദ്ധതി പൂര്‍ത്തിയാക്കാനാകില്ലെന്നും പ്രൊഫഷണലിസം എന്നത് ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ അഭിപ്രായം അന്ധമായി അനുസരിക്കലല്ലെന്നും ഡിഎംആര്‍സിയെയും ഇ ശ്രീധരെന്‍റയും പേര് എടുത്തുപറയാതെ ടോം ജോസ് പറഞ്ഞു. കെഎംആര്‍എല്‍ എംഡി സ്ഥാനം വിടുന്നതിന്റെ ഭാഗമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടോം ജോസ്. ഡിഎംആര്‍സിയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയ കുറിപ്പും മാധ്യമങ്ങള്‍ക്ക് നല്‍കി.

ചെന്നൈ, ബംഗളൂരു, മുംബെ മെട്രോകളുടെ നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്‍റ് മാത്രമാണ് ഡിഎംആര്‍സി. 120 വര്‍ഷത്തെ പഴക്കമുള്ള സാങ്കേതിക വിദ്യയാണിത്. പുതുതായി ഒന്നുമില്ല. അത് പ്രാപ്തമാക്കാനുള്ള അവസരമായാണ് എല്ലാവരും മറ്റ് മെട്രോകള്‍ കണക്കാക്കിയത്. ആദ്യമായി ചെയ്യുമ്പോള്‍ പ്രയാസങ്ങളുണ്ടാകും. പക്ഷേ നമുക്കും കഴിയുമായിരുന്നു. പ്രൊഫഷണലിസത്തിന്റെ ഭാഗമായുള്ള തര്‍ക്കങ്ങള്‍ മാത്രമാണ് ഡിഎംആര്‍സിയുമായി ഉണ്ടായിരുന്നത്. പദ്ധതിയുടെ മാതൃക, അക്കൗണ്ടിങ്, പേയ്മെന്റ് തുടങ്ങിയ കാര്യങ്ങളിലെ തര്‍ക്കം നിലനില്‍ക്കുന്നു. അതൊന്നും പരിഹരിക്കാതെ പുതിയ എംഡിക്കും മുന്നോട്ട് പോകാനാവില്ല. പദ്ധതി നടപ്പാക്കുന്ന ഏജന്‍സി എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. അതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും കിട്ടി. എന്നാല്‍ അനന്തരഫലം എന്താകുമെന്ന് നോക്കാതെ ധൈര്യപൂര്‍വ്വം എടുത്ത ചില തീരുമാനങ്ങള്‍ കുറച്ചുപേര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി- ടോം ജോസ് പറഞ്ഞു.

deshabhimani 170812

2 comments:

  1. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷെന്‍റ(ഡിഎംആര്‍സി)സഹായമില്ലാതെ തന്നെ കൊച്ചി മെട്രോ നിര്‍മിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെഎംആര്‍എല്‍)ന് കഴിയുമായിരുന്നെന്ന് പുറത്തായ എംഡി ടോം ജോസ്.

    ReplyDelete
  2. Surely. Mr.Sreedharan is not a Magician. But he is a very good engineer-an engineer with a vision. He is a corruption free man and having no vested interests at all. That is his greatness. He has a proven track record back from nineteen sixtees. What is the problem if DMRC is doing the work? How we can expect Mr. Tom Jose will act better if DMRC is not there? After all Metro rail construction is an engineering work. Let it be completed under the control of an engneer. What others shall do is to provide timely assistance.As far as we, keralites, are concerned we want to complete the project as soon as possible. Everybody has faith in Sreedharan. Actually Tom Jose has nothing to do if an engineer like Sreedharan is there.Tom Jose know this better than anybody else. That is the cause of his ego. Sorry Tom Jose, we don't want you for the work and that is why you were expelled.

    ReplyDelete