Saturday, August 18, 2012

മൂല്യനിര്‍ണയം വഴിപാടാക്കരുത്: പരിഷത്ത്


കല്‍പ്പറ്റ: നിലവിലുള്ള പാഠ്യപദ്ധതിക്കു വിരുദ്ധമായി നടത്താന്‍ നിശ്ചയിച്ച പാദവാര്‍ഷിക പരീക്ഷ പ്രഹസനമാക്കുകയാണ്.ഒരാഴ്ച്ചയ്ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ മൂന്നാമത്തെ ടൈംടേബിള്‍, ഉത്തരവ് വഴി സ്കൂളിലെത്തിച്ചു. പരീക്ഷകള്‍ വീണ്ടും നീട്ടി വെക്കുകയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. അവസാനമായി സ്കൂളിലെത്തിയ ടൈംടേബിളില്‍ 50 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്കുള്ള പരീക്ഷയ്ക്ക് 2 മണിക്കൂര്‍ സമയത്തിനു പകരം 1.30 മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് കൂടുതല്‍ സമയം ആവശ്യമായ മലയാളം ഉള്‍പ്പടെയുള്ള ഭാഷാവിഷയങ്ങള്‍ക്കാണ് എട്ടാം ക്ലാസ്സില്‍ ഇത്തരത്തില്‍ സമയം നല്‍കിയിരിക്കുന്നത്. പ്രൈമറി ക്ലാസ്സുകളില്‍ 10 മണിക്കു പകരം, 10.30ന് പരീക്ഷയാരംഭിക്കുന്നതിന്റെ യുക്തിയെന്തെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രതിഷേധത്തെത്തുടര്‍ന്നാണ് ഒരേസമയം എല്ലാ ക്ലാസ്സിലെയും പരീക്ഷകള്‍ ക്രമീകരിച്ച ടൈംടേബിള്‍ മാറ്റിയത്. അത് തിരുത്തിയപ്പോള്‍ എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് തുടര്‍ച്ചയായി 3.30 മണിക്കൂര്‍ പരീക്ഷ ക്രമീകരിച്ചത് കുട്ടികളുടെ അവകാശ ലംഘനമാണ്.

അടിസ്ഥാന ആസൂത്രണം തന്നെ അട്ടിമറിച്ച് പരീക്ഷയ്ക്ക് രണ്ടാഴ്ച മുമ്പ് മാത്രമാണ് ഒരു വര്‍ഷത്തേക്കുള്ള പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്ത്ത്. ഇങ്ങനെ വാര്‍ഷിക പദ്ധതി തയ്യാറാക്കിയത് തന്നെ വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് പ്രകടമാക്കുന്നത്. എന്‍സിഇആര്‍ടി പോലും മാതൃകയായി കണ്ട കേരളത്തില്‍, പാഠ്യ പദ്ധതി സംബന്ധിച്ചും സ്കൂള്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിസ്ഥാന ധാരണകളില്ലാത്ത ഇത്തരം തലതിരിഞ്ഞ പരിഷ്ക്കാരങ്ങള്‍, വികസിച്ചുവരുന്ന മൂല്യ നിര്‍ണയരീതികളെ തകര്‍്ക്കാനേ ഉതകൂ. പാഠ്യപദ്ധതിയെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെ മൂല്യനിര്‍ണയം പ്രഹസനമാക്കുന്നത് പൊതു വിദ്യാഭ്യാസത്തെ തകര്‍്ക്കാനേ ഉതകൂ. യോഗത്തില്‍ കെ ടി ശ്രീവത്സന്‍ അധ്യക്ഷനായി. എം ദേവകുമാര്‍, എംഡി ദേവസ്യ, എ കെ ഷിബു എന്നിവര്‍ സംസാരിച്ചു

deshabhimani 180812

No comments:

Post a Comment