Wednesday, August 1, 2012
ലീഗ് തീവ്രവാദത്തിനെതിരെ പ്രതികരിച്ചാല്‍ ജയിലിലടയ്ക്കുന്ന അവസ്ഥ: പി ജയരാജന്‍
ലീഗിന്റെ തീവ്രവാദത്തിനും സദാചാരഗുണ്ടാ ആക്രമണത്തിനുമെതിരെ പ്രതികരിച്ചാല്‍ ജയിലിലടയ്ക്കുമെന്ന സന്ദേശമാണ് തന്റെ അറസ്റ്റിലൂടെ നടപ്പാക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സംഭവം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നാണ് തനിക്കെതിരെയുളള കേസെങ്കില്‍ ഒന്നാം പ്രതിയാക്കേണ്ടത് ഉമ്മന്‍ചാണ്ടിയെയാണ്. സഹപ്രതി പൊലീസ് മേധാവിയുമാണ്. അവരാണ് അരിയില്‍ സംഭവം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നത്. അറസ്റ്റിന് തൊട്ടുമുമ്പ്, ടൗണ്‍ സിഐ ഓഫീസില്‍ മൊഴിയെടുക്കലിനെത്തിയ ജയരാജന്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
അറസ്റ്റ്ചെയ്തും ജയിലിലടച്ചും കമ്യൂണിസ്റ്റുകാരന്റെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് കഴിയില്ല. കള്ളക്കേസും ജയിലറയും സിപിഐ എമ്മിന് പുത്തരിയല്ല. നിയമവാഴ്ചയുമായി പാര്‍ടി സഹകരിക്കും. എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായി ചെറുക്കും. രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണ് തന്റെ പേരില്‍ എടുക്കുന്നത്. മുസ്ലിം തീവ്രവാദികളുടെ തിട്ടൂരത്തിന് വഴങ്ങുകയാണ് കോണ്‍ഗ്രസും തിരുവഞ്ചൂരിന്റെ പൊലീസും. പതിമൂന്ന് വര്‍ഷംമുമ്പ് തിരുവോണനാളില്‍ വീട്ടില്‍ കയറി ആക്രമിച്ച ആര്‍എസ്എസ്സുകാര്‍ തന്നെ കൊല്ലാക്കൊലചെയ്തു. കേരളത്തെ ഗുജറാത്താക്കാനുള്ള ആര്‍എസ്എസ് പദ്ധതിയെ എതിര്‍ത്തതിനായിരുന്നു അക്രമം. ഇന്ന് ലീഗിന്റെ തീവ്രവാദം എതിര്‍ക്കുന്നതിനാലാണ് കള്ളക്കേസ്. ലീഗ് കേന്ദ്രങ്ങളില്‍ നടക്കുന്ന സദാചാരഗുണ്ടകളുടെ അക്രമത്തോട് പ്രതികരിക്കാന്‍ പാടില്ല എന്നാണ് ലീഗിന്റെ തിട്ടൂരം. തളിപ്പറമ്പ് മന്ന, കമ്പില്‍ ടൗണ്‍, തലശേരി ടൗണ്‍ തുടങ്ങിയ ലീഗ് കേന്ദ്രങ്ങളില്‍ നടന്ന അക്രമങ്ങള്‍ ഇതിന് ഉദാഹരണമാണ്. തളിപ്പറമ്പ് അരിയില്‍ സിപിഐ എം ബ്രാഞ്ച്സെക്രട്ടറിയും ചെത്തുതൊഴിലാളിയുമായ കുന്നൂല്‍ രാജന്റെ കാല്‍ അടിച്ചുതകര്‍ത്തു. അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് ലത ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. തുടര്‍ന്ന് ഒരു വീടും കടയും ആക്രമിച്ചു. ഇക്കാര്യം ഞാന്‍ ജില്ലാ പൊലീസ് മേധാവിയെ മൊബൈല്‍ ഫോണില്‍ വിളിച്ചറിയിച്ചു. തുടര്‍ന്നാണ് അടുത്തദിവസം സ്ഥലം എംഎല്‍എയായ ടി വി രാജേഷിനൊപ്പം അരിയില്‍ പോകുന്നത്. താന്‍ സഞ്ചരിച്ച വാഹനം ആക്രമിച്ചു. വണ്ടിയില്‍നിന്ന് ഇറങ്ങിയ തന്നെ അപായപ്പെടുത്താനും ശ്രമിച്ചു. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ സിപിഐ എം പ്രവര്‍ത്തകര്‍ മാത്രമല്ല, ലീഗുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരും വൈകിട്ട് അഞ്ചുവരെ മുറിയില്‍ സന്ദര്‍ശിച്ചു. അവിടെ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. താന്‍ സംഭവം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ഒന്നാംപ്രതി ഉമ്മന്‍ചാണ്ടിയും സഹപ്രതി പൊലീസ് മേധാവിയുമല്ലേ ആകേണ്ടതെന്ന് മൊഴിയെടുക്കലിനിടയില്‍ താന്‍ ചോദിച്ചപ്പോള്‍ പൊലീസ് മേധാവി തലകുലുക്കി സമ്മതിച്ചു.
ലീഗ് അക്രമത്തെ തുടര്‍ന്നുണ്ടായ അനിഷ്ടസംഭവത്തില്‍ കണ്ണപുരം കീഴറയില്‍ ലീഗുകാരന്‍ മരിച്ച സംഭവത്തില്‍ പാര്‍ടി നേതാക്കളെ പ്രതികളാക്കണമെന്നാണ് ലീഗ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ ഉത്തരവ്. അതിന്റെ ഭാഗമാണ് 25 ദിവസത്തിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മാതൃഭൂമിയിലും മനോരമയിലും പാര്‍ടികോടതിയാണ് ശിക്ഷ നടപ്പാക്കിയതെന്ന വാര്‍ത്ത വരുത്തിച്ചത്. എംഎംഎസ് അയച്ച് ഉറപ്പുവരുത്തിയെന്നും പ്രചരിപ്പിച്ചു. അറസ്റ്റിലൂടെയും പൊലീസ് അക്രമത്തിലൂടെയും സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. അക്രമത്തിന് മുന്നില്‍ ഈ പ്രസ്ഥാനം മുട്ടുമടക്കില്ല- ജയരാജന്‍ പറഞ്ഞു.
deshabhimani 020812
Subscribe to:
Post Comments (Atom)
ലീഗിന്റെ തീവ്രവാദത്തിനും സദാചാരഗുണ്ടാ ആക്രമണത്തിനുമെതിരെ പ്രതികരിച്ചാല്‍ ജയിലിലടയ്ക്കുമെന്ന സന്ദേശമാണ് തന്റെ അറസ്റ്റിലൂടെ നടപ്പാക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സംഭവം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നാണ് തനിക്കെതിരെയുളള കേസെങ്കില്‍ ഒന്നാം പ്രതിയാക്കേണ്ടത് ഉമ്മന്‍ചാണ്ടിയെയാണ്. സഹപ്രതി പൊലീസ് മേധാവിയുമാണ്. അവരാണ് അരിയില്‍ സംഭവം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നത്. അറസ്റ്റിന് തൊട്ടുമുമ്പ്, ടൗണ്‍ സിഐ ഓഫീസില്‍ മൊഴിയെടുക്കലിനെത്തിയ ജയരാജന്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
ReplyDelete