Friday, August 10, 2012
കേരകര്‍ഷകര്‍ക്ക് ഇരുട്ടടിയായി ഭക്ഷ്യയെണ്ണ കയറ്റുമതി നിരോധവും
കൊപ്രസംഭരണം പാളിയതിനു പിന്നാലെ ഭക്ഷ്യയെണ്ണയുടെ കയറ്റുമതി നിരോധിച്ചത് കേരകര്‍ഷകര്‍ക്ക് ഇരട്ട പ്രഹരമായി. രാജ്യത്തെ ആഭ്യന്തര എണ്ണയുടെ വിലക്കയറ്റം തടയുന്നതിന് ആഗസ്റ്റ് ഒന്നുമുതലാണ് ഭക്ഷ്യയെണ്ണ കയറ്റുമതി നിരോധിച്ചത്. എന്നാല്‍, കനത്ത വിലത്തകര്‍ച്ച നേരിടുന്ന വെളിച്ചെണ്ണയും ഈ പട്ടികയില്പെടുത്തിയതാണ് കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡഡ് എണ്ണയെ ആശ്രയിച്ചു കഴിയുന്ന പ്രവാസികള്‍ക്കും തീരുമാനം തിരിച്ചടിയാകും.
പരമാവധി അഞ്ചുകിലോഗ്രാംവീതമുള്ള പായ്ക്കറ്റുകളില്‍ 10,000 ടണ്‍വരെ എണ്ണ കയറ്റുമതിചെയ്യാനുള്ള അനുമതിയാണ് സര്‍ക്കാരിനുവേണ്ടി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് (ഡിജിഎഫ്ടി) ഇറക്കിയ ഉത്തരവുവഴി റദ്ദാക്കിയത്. 2012 ഒക്ടോബര്‍ 31 വരെ എണ്ണ കയറ്റുമതിചെയ്യാനുള്ള അനുമതിയാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍, ഇത് പുതിയ ഉത്തരവുപ്രകാരം റദ്ദാക്കുകയും ആഗസ്റ്റ് ഒന്നുമുതല്‍ കയറ്റുമതിനിരോധം ബാധകമാക്കുകയുമായിരുന്നു. നല്ലെണ്ണ, കടലയെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍ എന്നീ ഭക്ഷ്യ യെണ്ണയുടെ വില കുതിച്ചുയരുമ്പോള്‍ കേരളത്തിന്റെ പ്രതീക്ഷയായ വെളിച്ചെണ്ണ രൂക്ഷമായ വിലത്തകര്‍ച്ചയിലാണ്. കൊപ്രസംഭരണം പരാജയപ്പെട്ടതായി മുഖ്യമന്ത്രിക്കുപോലും സമ്മതിക്കേണ്ടി വന്ന സാഹചര്യത്തില്‍ കയറ്റുമതിയും നിരോധിച്ചത് ഈ വഴിക്കുള്ള കര്‍ഷകരുടെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി. വില വീണ്ടും ഇടിയാനും പുതിയ തീരുമാനം ഇടയാക്കും. നിലവില്‍ നല്ലെണ്ണയ്ക്ക് കിലോയ്ക്ക് 140 രൂപയും കടലയെണ്ണയ്ക്കും സണ്‍ഫ്ളവര്‍ ഓയിലിനും 100 രൂപവീതവുമാണ് വില. ആഭ്യന്തര ആവശ്യത്തെത്തുടര്‍ന്ന് ഇവയുടെ വില വീണ്ടും ഉയര്‍ന്നേക്കും. ഇതിനു തടയിടുകയാണ് കയറ്റുമതിനിരോധം ഏര്‍പ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, വെളിച്ചെണ്ണയുടെ വില 62 രൂപമാത്രമാണ്. ഇറക്കുമതിചെയ്യുന്ന പാമോയിലിനുപോലും ഇതിലേറെ വില ലഭിക്കുന്ന സാഹചര്യത്തില്‍ വെളിച്ചെണ്ണയ്ക്ക് കയറ്റുമതിനിരോധം ഏര്‍പ്പെടുത്തിയതിന് നീതീകരണമില്ലെന്ന് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍മാത്രമാണ് വെളിച്ചെണ്ണ ഭക്ഷ്യയെണ്ണയായി ഉപയോഗിക്കുന്നത്.മറ്റുള്ള സംസ്ഥാനങ്ങളില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭക്ഷ്യയെണ്ണയുടെ ഗണത്തില്‍പ്പെടുത്തി വെളിച്ചെണ്ണയുടെ കയറ്റുമതി നിരോധിച്ചതു ശരിയല്ലെന്ന് നാളികേര വികസന ബോര്‍ഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് എം തോമസ് മാത്യു പറഞ്ഞു. നിരോധം പിന്‍വലിക്കണമെന്ന് ബോര്‍ഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ട് ഇക്കാര്യത്തില്‍ വെളിച്ചെണ്ണയ്ക്ക് ഇളവു നേടിയെടുക്കാന്‍ കഴിയണമെന്നും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യത്തില്‍ സമ്മര്‍ദംചെലുത്തണമെന്നും കൊച്ചിന് ഓയില്‍ മര്‍ച്ചന്റ്്സ് അസോസിയേഷന് പ്രസിഡന്റ് തലത്ത് മുഹമ്മദ് പറഞ്ഞു. കയറ്റുമതിനിരോധം വന്നതോടെ കേരളത്തില്‍നിന്നുള്ള ബ്രാന്‍ഡഡ് വെളിച്ചെണ്ണ കയറ്റുമതിക്കാരും ആശങ്കയിലാണ്.
(ഷഫീഖ് അമരാവതി)
deshabhimani 100812
Labels:
കാർഷികം
Subscribe to:
Post Comments (Atom)
കൊപ്രസംഭരണം പാളിയതിനു പിന്നാലെ ഭക്ഷ്യയെണ്ണയുടെ കയറ്റുമതി നിരോധിച്ചത് കേരകര്‍ഷകര്‍ക്ക് ഇരട്ട പ്രഹരമായി. രാജ്യത്തെ ആഭ്യന്തര എണ്ണയുടെ വിലക്കയറ്റം തടയുന്നതിന് ആഗസ്റ്റ് ഒന്നുമുതലാണ് ഭക്ഷ്യയെണ്ണ കയറ്റുമതി നിരോധിച്ചത്. എന്നാല്‍, കനത്ത വിലത്തകര്‍ച്ച നേരിടുന്ന വെളിച്ചെണ്ണയും ഈ പട്ടികയില്പെടുത്തിയതാണ് കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡഡ് എണ്ണയെ ആശ്രയിച്ചു കഴിയുന്ന പ്രവാസികള്‍ക്കും തീരുമാനം തിരിച്ചടിയാകും.
ReplyDelete