ക്ഷേമപെന്‍ഷനുകളും കര്‍ഷകത്തൊഴിലാളി പെന്‍ഷനും തൊഴിലില്ലായ്മ വേതനവും വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും തുക അനുവദിക്കാതെ 15 ലക്ഷത്തോളം ഗുണഭോക്താക്കളെ സര്‍ക്കാര്‍ വഞ്ചിച്ചു. ധനമന്ത്രി കെ എം മാണി മാര്‍ച്ച് 19ന് അവതരിപ്പിച്ച ബജറ്റിലാണ് ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച ഉത്തരവുപോലും ഇതുവരെ പുറത്തിറക്കിയില്ല. സെപ്തംബര്‍വരെയുള്ള പെന്ഷന് കുടിശ്ശിക ഓണത്തിനുമുമ്പ് നല്കാന് ഫണ്ട് അനുവദിച്ചത് പഴയ നിരക്കിലുള്ള തുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ പുതുതായി പെന്ഷന് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തവര്‍ക്കുള്ള ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചില്ല.
വികലാംഗ പെന്ഷന്, അഗതി-വിധവാ പെന്ഷന്, വാര്ധക്യപെന്ഷന്, 50 വയസ്സിനു മുകളിലുള്ള അവിവാഹിതമാര്ക്കുള്ള ധനസഹായം എന്നിവയാണ് 400 രൂപയില്‍നിന്ന് 525 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് 900 രൂപയായി പെന്ഷന് ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. കര്‍ഷകത്തൊഴിലാളി പെന്ഷന് 400 രൂപയില്‍നിന്ന് 700 രൂപയായി വര്‍ധിപ്പിച്ചെന്ന് പറഞ്ഞും ധനമന്ത്രി നിയസമഭയില്‍ ഭരണപക്ഷത്തിന്റെ കൈയടി വാങ്ങിയിരുന്നു. ഓണത്തിനുമുമ്പ് 400 രൂപ വീതം കര്‍ഷകത്തൊഴിലാളി പെന്ഷന് വിതരണം ചെയ്യാന്‍ തൊഴില്‍വകുപ്പ് 70 കോടി രൂപ അനുവദിച്ചതായി ഉത്തരവിറക്കിയെങ്കിലും ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈ ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എത്തിയിട്ടില്ല. തൊഴിലില്ലായ്മാവേതനം വര്‍ധിപ്പിക്കാനുള്ള തീരുമാനവും കടലാസിലാണ്. പഴയ നിരക്കിലുള്ള വേതനം നല്‍കുന്നതിനുള്ള തുകപോലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കിട്ടിയിട്ടില്ല.
രണ്ടുമാസംമുമ്പത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,52,377 വികലാംഗരാണ് പെന്ഷന് ഗുണഭോക്താക്കളായുള്ളത്. അഗതി-വിധവ പെന്ഷന് 6,82,763 പേര് അര്‍ഹരാണ്. 2,26,924 വയോജനങ്ങളും അമ്പതു വയസ്സിനു മുകളിലുള്ള 50,791 അവിവാഹിതകളും പെന്ഷന് ഗുണഭോക്താക്കളായുണ്ട്. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്ക് വിശ്വസിച്ച് പെന്ഷന് കൂട്ടുമെന്ന് കരുതി കാത്തിരുന്ന ലക്ഷങ്ങളാണ് വഞ്ചിക്കപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കഴുത്തിനു പിടിക്കുന്ന സര്‍ക്കാരിന് ക്ഷേമപെന്‍ഷനുകളുടെ കാര്യത്തിലും ഇതേ നിലപാടാണ്്. ഓണം അടുത്ത സാഹചര്യത്തില്‍ മാത്രമാണ് പെന്ഷന് കുടിശ്ശികപോലും അനുവദിച്ച് ഉത്തരവിറക്കിയത്. എല്‍ഡിഎഫ് ഭരണകാലത്ത് മുന്‍ സര്‍ക്കാരിന്റെ കുടശ്ശിക തീര്ത്തുനല്കിയെന്നു മാത്രമല്ല, അതത് മാസം പെന്ഷന് നല്കുകയുംചെയ്തു. ഓണം ഉള്‍പ്പെടെയുള്ള വിശേഷാവസരങ്ങളില്‍ ഒരു മാസത്തെ മുന്‍കൂര്‍ പെന്ഷന് ഉള്‍പ്പെടെ അനുവദിച്ചു.
deshabhimani 190812

ReplyDelete