Sunday, August 19, 2012
മറയൂര്‍ ചന്ദനക്കാട് വീണ്ടും മാഫിയകള്‍ക്കായി തുറക്കുന്നു
എല്‍ഡിഎഫ് സര്‍ക്കാര്‍ അമര്‍ച്ചചെയ്ത ചന്ദനക്കൊള്ളക്കാര്‍ വീണ്ടും രംഗത്ത്. യുഡിഎഫ് ഭരണത്തില്‍ മറയൂര്‍ ചന്ദനക്കാട് വീണ്ടും മാഫിയകള്‍ക്കായി തുറന്നിടുന്നു. സംസ്ഥാനത്തെ ഏക പൊതുമേഖല ചന്ദന ഫാക്ടറിയായ മറയൂര്‍ ചന്ദന ഫാക്ടറിയുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം നിലച്ചു. ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ വെള്ളമില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. വെള്ളം എത്തിച്ച് ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലാത്തത് മാഫിയകളുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്.
ചന്ദനക്കൊള്ളയും പതിന്മടങ്ങായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് 15 മാസത്തിനകം 750ല്‍ അധികം ചന്ദനമരങ്ങളാണ് കടത്തിയത്. എന്നാല്‍ മറയൂര്‍ ചന്ദന ഡിവിഷനിലെ മൂന്ന് റിസര്‍വുകളില്‍നിന്നായി 237 മരംമാത്രമാണ് മോഷണം പോയതെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. മറയൂരിലെ റവന്യൂ ഭൂമി, പട്ടയഭൂമി, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ ചന്ദനമോഷണം ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. 110 കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണ സമിതികളെ നിര്‍ജീവമാക്കിയതും ചന്ദന മോഷണം വ്യാപകമാകാന്‍ കാരണമായി.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മറയൂര്‍ വനങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ ചന്ദന മരമാണ് മുറിച്ചുകടത്തിയിരുന്നത്. പാലക്കാട്, മലപ്പുറം കേന്ദ്രമായുള്ള സ്വകാര്യ ചന്ദന മാഫിയയുടെ കൊള്ളയ്ക്ക് അറുതിവരുത്താനാണ് 2010 ജൂലൈ 18 ന് മറയൂര്‍ ചന്ദന ഫാക്ടറിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ശിലയിട്ടത്. കൂടാതെ, സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചന്ദന ഫാക്ടറികള്‍ അടച്ചുപൂട്ടാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് മറയൂര്‍ വനമേഖലയില്‍നിന്ന് ചന്ദന മാഫിയ പിന്‍വാങ്ങുന്നതിന് കാരണമായി. യുഡിഎഫ് സര്‍ക്കാര്‍ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഫാക്ടറി ഉദ്ഘാടനവും നടത്തി. ഇപ്പോള്‍, ഒരുവര്‍ഷം ആകുന്നതിന് മുമ്പ് ഫാക്ടറി പ്രവര്‍ത്തനം നിലച്ചു. പ്രതിവര്‍ഷം 400 കിലോഗ്രാം ചന്ദനതൈലം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഫാക്ടറിയില്‍ 100 കിലോയാണ് ഉല്‍പ്പാദിപ്പിച്ചത്. 250 കിലോ ചന്ദനം വീതമാണ് തൈലമാക്കാന്‍ വാറ്റുന്നത്. ഇതിന് നാലുദിവസം വേണ്ടിവരും. 10,000 ലിറ്റര്‍ വെള്ളം തുടര്‍ച്ചയായി ഒഴിച്ചുകൊടുക്കണം. കുഴല്‍ക്കിണറിലെ വെള്ളം ഉപയോഗ യോഗ്യമല്ല. ഉല്‍പ്പാദിപ്പിച്ച ചന്ദനതൈലം വിറ്റഴിച്ചിട്ടില്ല. "പ്യുവര്‍ ആന്‍ഡ് നാച്ചുറല്‍" എന്ന പേരില്‍ അഞ്ചു മില്ലി, 15 മില്ലി, 50 മില്ലി ക്രമത്തില്‍ മൂന്നാറിലും തിരുവനന്തപുരത്തുമാണ് വില്‍പ്പനയുള്ളത്. ഒരുകിലോ ചന്ദനത്തിന് 6,500 രൂപ മുതല്‍ 8,000 വരെയാണ് ഡിപ്പോ വില.
(കെ ടി രാജീവ്)
deshabhimani 190812
Labels:
ഇടുക്കി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
എല്‍ഡിഎഫ് സര്‍ക്കാര്‍ അമര്‍ച്ചചെയ്ത ചന്ദനക്കൊള്ളക്കാര്‍ വീണ്ടും രംഗത്ത്. യുഡിഎഫ് ഭരണത്തില്‍ മറയൂര്‍ ചന്ദനക്കാട് വീണ്ടും മാഫിയകള്‍ക്കായി തുറന്നിടുന്നു.
ReplyDelete