Sunday, June 23, 2013

സത്യം പറഞ്ഞ പൊലീസ് ട്രെയ്നിയെ സസ്പെന്‍ഡ് ചെയ്തു

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയില്‍ സത്യം തുറന്നുപറഞ്ഞ പൊലീസ് ട്രെയ്നിക്കെതിരെ പ്രതികാര നടപടി. തൃശൂരിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് ട്രെയ്നിയായ കടന്നപ്പള്ളിയിലെ എം നവീനെ ബറ്റാലിയന്‍ ഡിജിപി എസ് സുബ്രഹ്മണ്യം സസ്പെന്‍ഡ് ചെയ്തു.

ചന്ദ്രശേഖരന്‍ വധക്കേസിലെ 67-ാം സാക്ഷിയായ നവീനെ ഏപ്രില്‍ 16ന് വിസ്തരിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ കള്ളക്കഥയ്ക്കെതിരെ മൊഴി നല്‍കിയത്. സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയുന്നതിനിടെ മാടായി ഏരിയാകമ്മിറ്റി ഓഫീസില്‍ കണ്ടുവെന്നും അതിന് ഓഫീസ് സെക്രട്ടറി അശോകനും എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സരിന്‍ ശശിയും സഹായം ചെയ്തെന്നും നേരത്തെ നവീന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ കള്ളക്കഥ. ഇത് നിഷേധിച്ചതിലുള്ള പ്രതികാരമായാണ് ആഭ്യന്തരമന്ത്രിയുടെ അറിവോടെ നടപടിയെടുത്തത്. എഡിജിപി വിന്‍സണ്‍ എം പോള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

deshabhimani

No comments:

Post a Comment