പാറശാല എംഎല്‍എ എ ടി ജോര്‍ജ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പാറശാല സ്വദേശിനിയായ വീട്ടമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പാറശാല പൊതുമരാമത്ത് ഓഫീസ് ജീവനക്കാരിയെയാണ് പീഡിപ്പിച്ചത്. പ്രലോഭനത്തിലൂടെ തന്റെ വീട്ടിലും ജോര്‍ജിന്റെ വീട്ടിലുമായി പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.2011 ജനുവരിവരെ ലൈംഗികപീഡനം തുടര്‍ന്നു.എംഎല്‍എയായശേഷം പലതവണ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. 2012 ജനുവരിയില്‍ പാറശാല ബ്ലോക്ക് ഓഫീസിന് സമീപംവച്ച് കടന്നുപിടിക്കുകയും ബഹളംവച്ചപ്പോള്‍ വിടുകയുംചെയ്തു. പൊലീസ് എത്തി ജീപ്പില്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോള്‍ പിന്‍തുടര്‍ന്ന് എത്തിയ എംഎല്‍എയും ഗുണ്ടകളും പൊലീസ് സാന്നിധ്യത്തില്‍ മര്‍ദിച്ചു. സിഐ റിയാസ് അസഭ്യം പറയുകയും രാത്രി ഒമ്പതുവരെ സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയുമുണ്ടായി. വിവരം അറിഞ്ഞ് മകള്‍ വന്നശേഷമാണ് ജാമ്യത്തില്‍ വിട്ടത്.
എന്നാല്‍, മകളുടെ പേരില്‍ എംഎല്‍എ ഇടപെട്ട് കേസ് എടുപ്പിച്ചു. പീഡനത്തിനെതിരെ വനിതാ കമീഷനില്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിപ്പിക്കുന്നതിന് നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. തന്നെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കുന്നതിന് എംഎല്‍എയും സഹോദരന്‍ സ്റ്റീഫനും ഡ്രൈവര്‍ മോഹനനും ഗുണ്ടകളും ശ്രമിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു. ജോര്‍ജിനെതിരെ കേസെടുക്കണമെന്നും മകളുടെ പേരിലുള്ള കേസ് പുനപ്പരിശോധിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജോര്‍ജിനെതിരായ പരാതിയില്‍ പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. ആഭ്യന്തരവകുപ്പില്‍നിന്ന് ഇത് സംബന്ധിച്ച് നിര്‍ദേശം കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു.
deshabhimani
No comments:
Post a Comment