മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ഡിവൈഎസ്,പി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു അറസ്റ്റ്. സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ കോന്നി സ്വദേശി ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിലാണു അറസ്റ്റ്. പാലക്കാട് കിന്‍ഫ്ര പാര്‍ക്കുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ അഴിമതിക്ക് പിടികൂടുന്നത് ആദ്യമാണ്. . മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോപ്പന്റെ മുറിയിലാണ് തട്ടിപ്പിനുള്ള ചര്‍ച്ചകള്‍ നടന്നതെന്നും പൊലീസ് കണ്ടെത്തി.കൂടിക്കാഴ്ചയില്‍ സരിത നായരും ജോപ്പനൊപ്പമൂണ്ടായിരുന്നു. ജോപ്പനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും
ഇതോടെ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് കൂടുതല്‍ വ്യക്തമായി. തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണു അറസ്റ്റെന്ന് കേസ് അന്വേഷണ ചുമതലയുള്ള എഡിജിപി എ ഹേമചന്ദ്രന്‍ അറിയിച്ചു.
മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത കൂടുതല്‍ വ്യക്തമാക്കുന്നതാണ് അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണനും പറഞ്ഞു. മുഖ്യമന്ത്രി എത്രയും വേഗം ഒഴിയണമെന്ന് വി എസ് ആലപ്പുഴയില്‍ പറഞ്ഞു.
ജോപ്പനെ വരെ അറസ്റ്റ് ചെയ്യാനെ എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു കഴിയൂ. മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണം- കോടിയേരി പറഞ്ഞു.
deshabhimani
No comments:
Post a Comment