Wednesday, June 26, 2013

രൂപയുടെ മൂല്യം 60ലേക്ക് കൂപ്പുകുത്തി

ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യം 60 ആയി ഇടിഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയ രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. ഒരു ഡോളര്‍ ലഭിക്കുവാന്‍ 60 രൂപ നല്‍കേണ്ടിവരും.ഇതോടെ ഇന്ന് ഏഷ്യയിലെ ഏറ്റവും ഇടിവ് നേരിട്ട കറന്‍സിയായി രൂപമാറി .

ആഭ്യന്തര വിപണിയില്‍ ഇറക്കുമതിക്കാര്‍ കുടുതല്‍ ഡോളര്‍ വാങ്ങികൂട്ടിയതാണ് വിലയിടിച്ചത്. വിദേശ നിക്ഷേപത്തിലെ കുറവും ഇതിന് കാരണമായി. തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍പ്പന നിര്‍ത്തിവെച്ചു. ബുധനാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ മൂല്യം 59.89 ആയിരുന്നത് മൂന്ന് മണിയോടെ വീണ്ടും ഇടിയുകയായിരുന്നു.ചൊവ്വാഴ്ച വ്യാപാരം അവസാസിപ്പിക്കുമ്പോള്‍ 59.66 എന്ന നിലയിലായിരുന്നു. കഴിഞ്ഞ ആഴ്ച രൂപയുടെ ഏറ്റവും താഴ്ന്ന വിനിമയ മൂല്യമായ 59.98 എന്നനിലയിലേക്ക് കൂപ്പുകുത്തിയതാണ്. രൂപയൂടെ മൂല്യം 60 ആയി ഇടിയുമെന്ന് സാമ്പത്തീക വിദഗ്ധര്‍ മുന്നേ പറഞ്ഞിരുന്നു.

തുടര്‍ച്ചയായി കഴിഞ്ഞ ആറുദിവസവും ഡോളറിനായിരുന്നു നേട്ടം.രണ്ട് മാസമായി രൂപയുടെ മൂല്യം ഇടിയുകയാണ്. മെയില്‍ 11 ശതമാനമാണ് മൂല്യത്തില്‍ ഇടിവ് വന്നത്.രൂപയുടെ വിലതകര്‍ച്ച വിദേശ കടക്കെണി വര്‍ദ്ധിപ്പിക്കുകയൂം. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യും

deshabhimani

No comments:

Post a Comment