സോളാര്‍ കേസില്‍ പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ജൂണ്‍ 2ന് സരിത എസ് നായര്‍ ശാലുമേനോന്റെ വീടിന് മുന്നിലെത്തി "തന്റെ ഭര്‍ത്താവിനെ ശാലു പിടിച്ചു വച്ചിരിക്കുകയാണെന്നും ശാലു വീടുവച്ചപ്പോള്‍ താന്‍ കടക്കെണിയിലായെന്നും" പറഞ്ഞ് ബഹളം വച്ചു. തിരികെ പോകുമ്പോഴാണ് ജൂണ്‍ മൂന്നിന് സരിത പൊലീസ് പിടിയിലായത്. ജൂണ്‍ നാലിന് അറസ്റ്റ് രേഖപ്പെടുത്തുന്ന ദിവസം തൃശൂരില്‍ ബിജുവും ശാലുമേനോനും ഹോട്ടലില്‍ ഒന്നിച്ചുണ്ടായിരുന്നു. ബിജുവുമായുള്ള ബന്ധത്തിനുശേഷമാണ് ശാലുവിന്റെ സാമ്പത്തികവളര്‍ച്ച. ചങ്ങനാശേരിയിലെ വീട് പൊളിച്ചശേഷം മൂന്നുകോടിയുടെ വീടുനിര്‍മാണത്തിന് മേല്‍നോട്ടം കൊടുത്തത് ബിജു രാധാകൃഷ്ണനാണ്. ഇതിനുപുറമെ ഒരു സ്വര്‍ണ്ണ വ്യാപാരിയുടെ വീടും 14 സെന്റ് വസ്തുവും 71.50 ലക്ഷം രൂപയ്ക്ക് ശാലുമേനോന്റെ പേരില്‍ കരാര്‍ എഴുതിച്ച് ഏഴ് ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. ഇത്രയും നാള്‍ ഈ പണം വന്ന വഴി ശാലുമേനോന് അറിയാമായിരുന്നു. എന്നിട്ടും ചോദ്യംചെയ്യലില്‍ ബിജു തന്നെ വഞ്ചിച്ചുവെന്നാണ് ശാലു മൊഴി നല്‍കിയത്. ചെങ്ങന്നൂരിലെ ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ക്കുവേണ്ടി മെയ് രണ്ടിന് നടത്തിയ മൂന്നാര്‍ യാത്രയില്‍ ബിജുവും ശാലുവും ഒരു സീറ്റിലിരുന്നാണ് യാത്ര ചെയ്തത്.
deshabhimani
No comments:
Post a Comment