Tuesday, June 25, 2013

തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം: ജോസ് തെറ്റയില്‍

പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും തന്നെ മോശമാക്കി ചിത്രീകരിക്കാനുള്ള ഹീനമായ ശ്രമമാണ് ബലാത്സംഗ ആരോപണത്തിലൂടെ നടക്കുന്നതെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എംഎല്‍എയും മന്ത്രിയുമെന്ന നിലയില്‍ നിയോജകമണ്ഡലത്തിലെയും സംസ്ഥാനത്തെയും പ്രവര്‍ത്തനങ്ങള്‍ ചിലര്‍ക്ക് അലോസരമായിട്ടുണ്ടാകാം. നിയമവ്യവസ്ഥയോട് ആദരവും ബഹുമാനവുമുള്ള വ്യക്തി എന്ന നിലയില്‍ നിയമനടപടികളിലും കോടതിയിലുമുള്ള വിശ്വാസം നിലനിര്‍ത്തി പ്രവര്‍ത്തിക്കും. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന "ജാഗ്രത" മനസ്സിലാക്കാവുന്നതേയുള്ളൂ. ബലാത്സംഗം പോലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതികളുടെ സാമൂഹ്യനില കേസുകളെ ശ്രദ്ധേയമാക്കുമെന്നതാണ് ആഭ്യന്തരമന്ത്രിയുടെ താല്‍പ്പര്യം. കേസില്‍ സ്ത്രീയുടെ തെളിവെടുക്കുന്നതിനുമുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. കൃത്രിമമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ദുരൂഹത സൃഷ്ടിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മാധ്യമങ്ങള്‍ വലിയ പ്രചാരണം നല്‍കിക്കഴിഞ്ഞു. ശരിയും തെറ്റും അറിയുന്നതിനുമുമ്പ് ജനത്തിന്റെ മുന്നില്‍ താന്‍ ആക്ഷേപിതനും അധിക്ഷേപിക്കപ്പെട്ടവനുമായി. തനിക്കും കുടുംബത്തിനുമെതിരെ ആക്ഷേപമുന്നയിച്ച യുവതി കംപ്യൂട്ടര്‍ വൈദഗ്ധ്യം ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയതായും ജോലിവാഗ്ദാനംചെയ്തും റിയല്‍എസ്റ്റേറ്റ് ഇടപാടുകള്‍ വഴിയും പലരില്‍നിന്നും പണംതട്ടിയതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് തന്നെയും കുടുംബത്തെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

deshabhimani

No comments:

Post a Comment