Wednesday, June 26, 2013

കോണ്‍ഗ്രസ് എം.എല്‍.എയുടെ ലൈംഗികപീഡനം: കേസെടുത്തില്ല

deshabhimani

തെറ്റയില്‍ കേസിന് പ്രത്യേക സംഘം

ആലുവ: ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരെയുള്ള ലൈംഗികാരോപണ കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഏഴംഗ പ്രത്യേകസംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ആഭ്യന്തരസുരക്ഷാ അന്വേഷണസംഘം എസ്പി അജിത ബീഗം സുല്‍ത്താന മേല്‍നോട്ടം വഹിക്കും. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘാംഗമായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി സോജനാണ് സംഘത്തലവന്‍. സിഐ കെ ജെ പീറ്ററും ഒരു വനിതാ എസ്ഐയും സംഘത്തിലുണ്ട്. ബുധനാഴ്ച പരാതിക്കാരിയില്‍നിന്നും മാതാപിതാക്കളില്‍നിന്നും വീണ്ടും വിവരങ്ങള്‍ ശേഖരിക്കും. ജോസ് തെറ്റയിലിനും മകനുമെതിരെ മഞ്ഞപ്ര സ്വദേശിനിയുടേതാണ് പരാതി. യുവതിയുടെ ആലുവയിലെ പെരിയാര്‍ റസിഡന്‍സി എന്ന ഫ്ളാറ്റില്‍ ആലുവ സിഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന}നടത്തി. കേസില്‍ തെറ്റയില്‍ എംഎല്‍എയെ അറസ്റ്റ്ചെയ്യാന്‍ നിയമസഭാ സ്പീക്കറുടെ അനുമതി തേടിയിട്ടില്ലെന്ന് അജിതബീഗം സുല്‍ത്താന അറിയിച്ചു.

No comments:

Post a Comment