പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന നാട്ടുകാരന്റെ തോളില്‍ കയറി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ ലേഖകന് പണി പോയി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഉത്തരാഖണ്ഡിലെ പ്രളയത്തിനു നടുവില്‍ നിന്നായിരുന്നു ന്യൂ എക്സ്പ്രസ് ചാനല്‍ റിപ്പോര്‍ട്ടര്‍ നാരായണ്‍ പര്‍ഗേന്റെ റിപ്പോര്‍ട്ടിങ്ങ്. "മനുഷ്യത്വരഹിതം" എന്നാണ് സ്വന്തം ചാനല്‍ തന്നെ പര്‍ഗേന്റെ ചെയ്തിയെ വിശേഷിപ്പിച്ചത്. ഈ വീഡിയോ തങ്ങള്‍ ടെലികാസ്റ്റ് ചെയ്തിരുന്നില്ലെന്നും എങ്ങനെ വീഡിയോ പുറത്തെത്തി എന്നറിയില്ലെന്നും ചാനല്‍ മേധാവി നിഷാന്ത് ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ തങ്ങള്‍ പണവും മറ്റും നല്‍കി സഹായിച്ചതുകൊണ്ട് ബഹുമാനം പ്രകടിപ്പിക്കാനാണ് ഗ്രാമീണന്‍ തന്നെ തോളിലേറ്റിയതെന്നാണ്് പര്‍ഗേന്‍ അവകാശപ്പെട്ടത്. തന്റെ നെഞ്ചിനുമുകള്‍ഭാഗം മാത്രമേ കാണിക്കാവൂ എന്ന് പറഞ്ഞിട്ട് ക്യാമറാമാന്‍ മുഴുവന്‍ കാണിച്ചതാണ് അബദ്ധമായതെന്നായിരുന്നു ലേഖകന്റെ മറ്റൊരു വിശദീകരണം.
വീഡിയോ ഇവിടെ കാണാം
No comments:
Post a Comment