നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് ഇഷ്റത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയും മലയാളിയായ പ്രാണേഷ് കുമാറും അടക്കം നാലു പേരെ വെടിവെച്ചുകൊന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും ബന്ധമുണ്ടെന്ന് സിബിഐ. വ്യാജ ഏറ്റുമുട്ടലിനെക്കകുറിച്ച് മോഡിക്ക് അറിയാമായിരുന്നുവെന്ന് കോടതിയിൽ സമർപ്പിക്കാൻ സിബിഐ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
കേസില്‍ ആരോപണ വിധേയനായ ഡിഐജി ഡി ജി വന്‍സാര കൊലയ്ക്ക് മുമ്പ് മോഡിയേയും അന്നത്തെ ആഭ്യന്തരമന്ത്രിയും മോഡിയുടെ ഉറ്റ അനുയായിയുമായ അമിത് ഷായെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സിബിഐ കോടതിയെ അറിയിച്ചു. അമിത് ഷായെ വന്‍സാര നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. 2004 ജൂണ്‍ 15 നാണ് വ്യാജ ഏറ്റുമുട്ടലിലൂടെ നാല് യുവാക്കളെ ഗുജറാത്ത് ക്രൈംബ്രാഞ്ച് കൊലപ്പെടുത്തിയത്. കൊലപാതകം വ്യാജ വ്യാജ ഏറ്റുമുട്ടലിലാണെന്ന് സ്ഥിരീകരിച്ചിരുന്നു.
deshabhimani
No comments:
Post a Comment