മന്നത്ത് പത്മനാഭനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കണമെന്ന് പറഞ്ഞപ്പോള്‍ സമുദായം വേറെ പാര്‍ടി വേറെ എന്നുപറഞ്ഞയാളാണ് സി കെ ഗോവിന്ദന്‍ നായര്‍. കോണ്‍ഗ്രസ് മന്ത്രിമാര്‍ സമുദായ സംഘടനകളുടെയും മറ്റ് രാഷ്ട്രീയ പാര്‍ടികളുടെയും പരിപാടികളില്‍ സൗഹാര്‍ദ പ്രതിനിധികളായിപ്പോലും പങ്കെടുക്കരുതെന്ന സി കെ ജിയുടെ കത്ത് ഇന്നും പ്രസക്തമാണെന്ന് ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഞാന്‍ അക്കൂട്ടത്തിലാണ്. സമുദായ സംഘടനകളുമായി കൂട്ടുകൂടിയതിനാല്‍ ഉണ്ടായ കളങ്കം കുറച്ചുകൂടി സമയം വരും. മായ്ച്ചാലും മായാത്ത കറയായിപ്പോയി അതെന്ന് അദ്ദേഹം പറഞ്ഞു.
മുന്നണി വിട്ടുപോകും എന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് പോകാന്‍ സ്ഥലമില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. പോയാല്‍ അവരെ ആരും എടുക്കില്ല. ലോക്സഭയിലേക്ക് ഒരു സീറ്റ് നല്‍കുമ്പോള്‍ രണ്ടും രണ്ട് കിട്ടുമ്പോള്‍ മൂന്നും ചോദിക്കുകയാണ്. കോണ്‍ഗ്രസിനുള്ളത് മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതില്ല. കോണ്‍ഗ്രസിനുള്ളത് എടുത്തിട്ടുമതി വീതംവെക്കലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് യു രാജീവന്‍ അധ്യക്ഷനായി. യു കെ കുമാരന്‍ പുസ്തകം പരിചയപ്പെടുത്തി. എം കെ രാഘവന്‍ എംപി, എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, പി ശങ്കരന്‍എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രിയെ ക്രൂശിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി.
കോഴിക്കോട്: പേഴ്സണല്‍സ്റ്റാഫിന്റെ പേരുപറഞ്ഞ് മുഖ്യമന്ത്രി യെ ക്രൂശിക്കരുതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല. പൊതുജനസേവനത്തിന് യുഎന്‍ പുരസ്കാരം വാങ്ങിയ ഉമ്മന്‍ചാണ്ടിക്ക് ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിന്റെ റെക്കോഡുണ്ട്. പേഴ്സണല്‍സ്റ്റാഫ് അംഗങ്ങളുടെ കുഴപ്പത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ പഴിക്കരുത്. മലപ്പുറം പാസ്പോര്‍ട് ഓഫീസറുടെ പേരില്‍ കുറ്റമുണ്ടെങ്കില്‍ നടപടിയെടുക്കണം. ഇതിന്റെ പേരില്‍ പ്രതിപക്ഷനേതാവിന്റെ കത്തെഴുത്ത് കണ്ട് വിരണ്ടുപോകില്ലെന്നും മന്ത്രി വാര്‍ത്താസലേഖകരോട് പറഞ്ഞു
ഐഗ്രൂപ്പ് ശക്തമാക്കാന്‍ ചെന്നിത്തല-മുരളി ചര്‍ച്ച
കോഴിക്കോട് : ഐഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കെ മുരളീധരന്‍എംഎല്‍എയും രഹസ്യയോഗത്തില്‍ ധാരണയായി. കോണ്‍ഗ്രസിലെയും യുഡിഎഫ് സര്‍ക്കാരിലെയും പുതിയസംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍ കൂടതല്‍ ഐക്യത്തോടെ യോജിച്ച് പേകാന്‍ ഇരുവരും കൂടിയാലോചനയില്‍ തീരുമാനിച്ചു. ശനിയാഴ്ച രാവിലെ കോഴിക്കോടെത്തിയ ചെന്നിത്തല മുരളീധരന്റെ നടക്കാവിലെ വീട്ടിലെത്തികാണുകയായിരുന്നു.
മുരളീധരന്‍ ഈയടുത്ത് ഐഗ്രൂപ്പിലേക്ക് ചേര്‍ന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐ വിഭാഗം നേതാക്കള്‍ക്കൊപ്പം ചെന്നിത്തല മുരളിയുമായി ചര്‍ച്ച നടത്തിയത്.മുരളിയോടൊപ്പം ഐയിലേക്ക് തിരിച്ചുവന്ന പ്രവര്‍ത്തകരെ എല്ലാ പ്രവര്‍ത്തനത്തിലും പങ്കാളിയാക്കാന്‍ തീരുമാനിച്ചു. വാര്‍ഡ്തലണ്ടവരെ ഗ്രൂപ് യോഗങ്ങള്‍ വിളിക്കാനും ധാരണയായി. കഴിഞ്ഞയാഴ.ച തിരുവനന്തപുരത്ത് ചെന്നിത്തലയെ കണ്ട മുരളി അദ്ദേഹത്തിന്റെ നേതൃത്വത്തിന് പിന്തുണപ്രഖയാപിച്ചിരുന്നു. മുരളിയുടെ വരവോടെ പഴയ കരുണാകരഗ്രൂപ്പ്കാരെയെല്ലാം കൂട്ടിച്ചേര്‍ത്ത് ഐ ശക്തമാക്കാനാണ് നീക്കം.
ശനിയാഴ്ചത്തെ രഹസ്യയോഗത്തില്‍ കെപിസിസി ജനറല്‍സെക്രട്ടറിമാരായ എന്‍ സുബ്രമഹണ്യന്‍, കെ പി അനില്‍കുമാര്‍,സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, മുന്‍മന്ത്രി പി ശങ്കരന്‍, കെപിസിസി നിര്‍വ്വാഹകസമിതി അംഗം അഡ്വ. പി എം നിയാസ് എന്നിവരുമുണ്ടായിരുന്നു.
deshabhimani
No comments:
Post a Comment