അഴിമതിയില്‍ കുടുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആലുവയിലും തിരുവനന്തപുരം വിമാനത്താവളത്തിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ആലുവയിൽ മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലെത്തിയാണ് മുപ്പതിലേറെവരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശനിയാഴ്ച രാവിലെ പ്രതിഷേധിച്ചത്. ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു പ്രതിഷേധം.യുവമോർച്ച പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി.
കുറച്ചു ദിവസമായി കേരളത്തിന് പുറത്തായതിനാല്‍ നടന്ന കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി അലുവയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങളിൽ വന്ന കാര്യങ്ങളെ അറിഞ്ഞുള്ളൂ. കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കും. കുറ്റം ചെയ്തവര്‍ ആരായാലും സംരക്ഷിക്കുകയില്ല. എന്നാല്‍ , കുറ്റം ചെയ്യാത്തവര്‍ക്കതിരെ ഒരു കാരണവശാലും നടപടിയുണ്ടാവില്ല. ആരെയും ബലിയാടാക്കില്ല- ലൈംഗികാപവാദ കേസിൽ ആരോപണം നേരിടുന്ന മുന്‍മന്ത്രി ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് എല്‍ .ഡി.എഫും ജനതാദളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് എ ഗ്രൂപ്പ് പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരണം നല്കി. ഐ ഗ്രൂപ്പ് വിട്ടുനിന്നു
ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ: ചെന്നിത്തല
കോഴിക്കോട്: സോളാർ അഴിമതിക്കേസിൽ കോൺഗ്രസ് ആരെയും രാഷ്ട്രീയമായി സംരക്ഷിക്കില്ലെന്ന് കെ പിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കട്ടെ. നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും കുട്ടക്കാർക്ക് കിട്ടണം മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം തന്നെ നിയമസഭയിൽ സമ്മതിച്ചതാണു. അന്വഷണവും അറസ്റ്റും നടക്കട്ടെ. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം.- ചെന്നിത്തല പറഞ്ഞു
കോഴിക്കോട്ടെത്തിയ ചെന്നിത്തല രാവിലെ കെ മുരളിധരനെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു.
No comments:
Post a Comment