സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയതു. കേസന്വേഷിക്കുന്ന എഡിജിപി ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ഗണ്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയ ഇയാളെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു
ആരോപണം ഉയര്‍ന്നപ്പോള്‍ ടെന്നി ജോപ്പനൊപ്പം സലീം രാജിനെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ഇയാളെ സംരക്ഷിക്കുന്ന സമീപനമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. ഈ സംരഷണത്തിന്റെ കാരണം അടിയന്തിരപ്രമേയമായും സബ്മിഷനായും നിയമസഭയിലും പുറത്തു ചോദ്യം ചെയ്യപ്പെട്ടെങ്കിലും വകുപ്പുതല നടപടിയുണ്ടായില്ല. സലീം രാജുമായി മുഖ്യമന്ത്രിക്കുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനാകാതെ നിയമസഭാ സമ്മേളനം കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തനായ സലീം രാജിന് സോളാര്‍ ഇടപാടില്‍ നേരിട്ടു ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി തവണ ഇയാള്‍ സരിത എസ് നായരുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
deshabhimani
No comments:
Post a Comment