കൊച്ചി മറൈന്‍ഡ്രൈവിലെ സിറ്റി പൊലീസ് കമീഷണറുടെ ക്യാമ്പ് ഓഫീസിലും ഹൈക്കോടതിക്കു സമീപത്തെ പൊലീസ് ഗസ്റ്റ്ഹൗസിലും സൗരോര്‍ജപാനല്‍ സ്ഥാപിച്ചത് തട്ടിപ്പുകമ്പനിയായ ടീം സോളാര്‍. സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും ഉന്നത പൊലീസുദ്യോഗസ്ഥരുമായുള്ള ബന്ധം മുതലെടുത്താണ് ഒരുവര്‍ഷംമുമ്പ് ഇത് സ്ഥാപിച്ചത്.
അനര്‍ട്ടിന്റെ അംഗീകൃത പാനലില്‍ ഉള്‍പ്പെടാത്ത ടീം സോളാറിന് പാനല്‍ സ്ഥാപിക്കാന്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ നേരിട്ട് അനുമതി നല്‍കുകയായിരുന്നു. ഏതൊക്കെ സ്റ്റേഷനുകളില്‍ പാനല്‍ സ്ഥാപിക്കാമെന്ന് പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖലാ എഡിജിപി ഉത്തരവിട്ടിരുന്നു. സ്റ്റേഷനുകളില്‍ ഇത് സ്ഥാപിക്കാമെന്ന റിപ്പോര്‍ട്ട് മെയ് 31ന് എഡിജിപിക്ക് കൈമാറി. എന്നാല്‍, സംഭവം വിവാദമായതോടെ പദ്ധതി റദ്ദാക്കി. കൊല്ലത്തു നടന്ന കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയത്തിലും പൊലീസ് സ്റ്റേഷനുകളില്‍ സൗരോര്‍ജപാനല്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസോസിയേഷന് സരിത 40 ലക്ഷംരൂപ സംഭാവന നല്‍കിയതിന്റെ വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
deshabhimani
No comments:
Post a Comment