Monday, August 9, 2010

ഇടയലേഖനത്തിനെതിരെ 'സത്യദീപം'

തൃശൂര്‍: കേരള കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ (കെസിബിസി) ഇടയലേഖനത്തിനെതിരെ സഭാ പ്രസിദ്ധീകരണം. 'നിരീശ്വരപ്രത്യയശാസ്ത്രക്കാ'രുടെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്ന ഇടയലേഖനത്തെയാണ് എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ 'സത്യദീപം' വാരിക പുതിയ ലക്കത്തില്‍ വിമര്‍ശിച്ചത്. ഇടയ ലേഖനം പള്ളികളില്‍ വായിക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ പ്രസിദ്ധീകരിക്കാനിടയായതിനെയും സത്യദീപം വിമര്‍ശിക്കുന്നു. അധ്യാപകന്റെ കൈവെട്ടിയവരും ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നവരും വിശ്വാസികളായിരുന്നെന്ന് സഭാനേതൃത്വം മറക്കരുതെന്ന് ലേഖനം ഉപദേശിക്കുന്നു. 'കെസിബിസിയുടെ വീക്ഷണം, കെപിസിസിയുടെ വീക്ഷണത്തില്‍' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

മെത്രാന്‍സമിതിയുടെ വിവാദ ഇടയലേഖനം പള്ളികളില്‍ വായിക്കുന്നതിനു മുമ്പുതന്നെ 'വീക്ഷണ'ത്തില്‍ വന്നത് കെസിബിസിയുടെയും കെപിസിസിയുടെയും വീക്ഷണം സമാനമായതിനാലാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതിയെന്ന് ലേഖനം പറയുന്നു. ലേഖനം തുടരുന്നു: 'ബഹുകക്ഷി ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ വിശ്വാസികള്‍ക്കു നല്‍കുമ്പോള്‍ അത് ഏതെങ്കിലുമൊരു കക്ഷിക്ക് അനുകൂലമെന്നും പ്രതികൂലമെന്നും എളുപ്പം വ്യാഖ്യാനിക്കാന്‍ അവസരം നല്‍കുന്നത് ഉചിതമല്ല'.

നെഹ്റുമുതല്‍ എ കെ ആന്റണിവരെയുള്ള കോണ്‍ഗ്രസ് നേതാക്കളും നിരീശ്വരവാദികളാണെന്ന് അറിയപ്പെട്ടവരാണ്. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നവരും മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരും ദൈവവിശ്വാസികളായിരുന്നു. 'ലൌ ജിഹാദ്' വിഷയത്തില്‍ മുന്‍പിന്‍ നോക്കാതെ കത്തോലിക്ക മെത്രാന്മാര്‍ പുറപ്പെടുവിച്ച ജാഗ്രത നോട്ടീസ്, മുസ്ളിം മനസ്സിനെ ആഴത്തില്‍ മുറിവവേല്‍പ്പിച്ചുവെന്ന പാളയം ഇമാം മങ്കട അബ്ദുള്‍ ജലീല്‍ മൌലവിയുടെ വാക്കുകളും ലേഖനം ഉദ്ധരിക്കുന്നു.

കത്തോലിക്ക സഭ നേരിടുന്ന പ്രധാന ഭീഷണി ബാഹ്യശത്രുക്കളില്‍നിന്നുള്ളതല്ല സഭക്കുള്ളിലെ പാപികളില്‍നിന്നുള്ളതാണെന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകളെ വാല്‍ക്കഷ്ണമായി കൊടുത്താണ് ലേഖനം അവസാനിപ്പിക്കുന്നത്. കത്തോലിക്ക സഭയുടെ ഔദ്യോഗികവക്താവ് ഡോ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന 'സത്യദീപ'ത്തിന്റെ പ്രിന്റര്‍ ആന്‍ഡ് പബ്ളിഷര്‍ ഫാ. ജസ്റ്റിന്‍ പുതുശേരിയാണ്.
(വി എം രാധാകൃഷ്ണന്‍)

ദേശാഭിമാനി 09082010

6 comments:

  1. കേരള കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ (കെസിബിസി) ഇടയലേഖനത്തിനെതിരെ സഭാ പ്രസിദ്ധീകരണം. 'നിരീശ്വരപ്രത്യയശാസ്ത്രക്കാ'രുടെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്ന ഇടയലേഖനത്തെയാണ് എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ 'സത്യദീപം' വാരിക പുതിയ ലക്കത്തില്‍ വിമര്‍ശിച്ചത്. ഇടയ ലേഖനം പള്ളികളില്‍ വായിക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ പ്രസിദ്ധീകരിക്കാനിടയായതിനെയും സത്യദീപം വിമര്‍ശിക്കുന്നു. അധ്യാപകന്റെ കൈവെട്ടിയവരും ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നവരും വിശ്വാസികളായിരുന്നെന്ന് സഭാനേതൃത്വം മറക്കരുതെന്ന് ലേഖനം ഉപദേശിക്കുന്നു. 'കെസിബിസിയുടെ വീക്ഷണം, കെപിസിസിയുടെ വീക്ഷണത്തില്‍' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

    ReplyDelete
  2. ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി

    1. ഇടയ ലേഖനം പള്ളികളില്‍ വായിക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ മാത്രമല്ല എല്ലാ മാധ്യമങ്ങളിലും പലരീതിയില്‍ പ്രസിദ്ധീകരിച്ചിരുന്നു .. ജൂല്യ ആദ്യവാരം തന്നെ ഇടയ ലേഖനം പബ്ലിഷ് ചെയ്തിരുന്നു ...
    2. അധ്യാപകന്റെ കൈവെട്ടിയവരും ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നവരും വിശ്വാസികളായിരുന്നെന്ന്
    കരുതുന്നില്ല .അത് മതമൌലികവാദമാണ് എന്ന് മനസ്സിലാക്കുന്നു . "മതമൌലികവാദം = പ്രായോഗിക നിരീശ്വവാദം"
    3. ഡോ. പോള്‍ തേലക്കാതട്ട് സിറോ മലബാര്‍ സഭ വക്താവ് ആണ് . കത്തോലിക്ക സഭയുടെ ഔദ്യോഗികവക്താവ് അല്ല ...അദ്ദേഹം സത്യദീപം "ഇംഗ്ലീഷ്" എഡിഷന്റെ ചീഫ് എഡിറ്റര്‍ ആണ് ...
    4. സത്യദീപത്തില്‍ ഇടയലേഖനത്തെ അഭിനന്ദിച്ചുകൊണ്ട് ഫാ: വിന്സേറ്റ് കുണ്ടുകുളം എഴുതിയ ലേഖനത്തിന്റെ ലിങ്ക് പോസ്റ്റ്‌ ചെയ്യുന്നു
    5. ഇടയലേഖനത്തില്‍ ഒപ്പുവച്ചിരിക്കുന്ന മാര്‍ വര്‍ക്കി വിതയതിലാണ് സത്യദീപത്തിന്റെ രക്ഷാദികാരി

    ReplyDelete
  3. ജനശക്തി, Nasiyansan,

    'കെസിബിസിയുടെ വീക്ഷണം, കെപിസിസിയുടെ വീക്ഷണത്തില്‍' എന്ന ലേഖനം കണ്ടില്ല. ലിങ്കു തന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു.

    ReplyDelete
  4. @joju

    'കെസിബിസിയുടെ വീക്ഷണം, കെപിസിസിയുടെ വീക്ഷണത്തില്‍' എന്ന ലേഖനം കണ്ടില്ല. ലിങ്കു തന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു.

    'കെസിബിസിയുടെ വീക്ഷണം, കെപിസിസിയുടെ വീക്ഷണത്തില്‍' എന്ന ലേഖനം വീക്ഷണത്തിലാണ് വന്നത് ...സത്യദീപം ലേഖനം ഞാനും കുറെ തപ്പി ..കിട്ടിയില്ല ...

    ReplyDelete
  5. അപ്പോള്‍ സത്യദീപത്തിലല്ല ഇതു വന്നത് അല്ലേ ജനശക്തി!

    ReplyDelete
  6. ആരു പറഞ്ഞു? ആദ്യ പാരഗ്രാഫ് ഒന്ന് കൂടി വായിക്കുക. സത്യദീപത്തിന്റെവെബില്‍ അത് വന്നിട്ടില്ല എന്നേ പറഞ്ഞുള്ളൂ.

    ReplyDelete