Sunday, August 29, 2010

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി കൂടുതല്‍ കേരളത്തില്‍

ഈവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയത് കേരളത്തില്‍. രാജ്യത്താകെ 665 സ്ഥാപനത്തിന് ന്യൂനപക്ഷ പദവി കിട്ടിയപ്പോള്‍ അതില്‍ 506 എണ്ണവും കേരളത്തിലാണെന്ന് പി രാജീവിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ മാനവശേഷി വികസനമന്ത്രി ഡി പുരന്ദേശ്വരി വ്യക്തമാക്കി. രാജ്യത്ത് മൊത്തം 3200 സ്ഥാപനത്തിന് ന്യൂനപക്ഷ പദവിയുണ്ട്. ഇതില്‍ 1214 എണ്ണം കേരളത്തിലാണ്. രാജ്യത്ത് നഗര-ഗ്രാമീണ മേഖലകളില്‍ ലക്ഷംവീട് പദ്ധതി പ്രകാരം വീട് പുനര്‍നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് പി കരുണാകരനെ മന്ത്രി കുമാരി ഷെല്‍ജ അറിയിച്ചു. ഇന്ത്യയുടെ 196 ഭാഷ നാമാവശേഷമാകുമെന്ന് യുനെസ്കോ അറ്റ്ലസ് ഓഫ് വേള്‍ഡ്സ് ലാംഗ്വേജസ് ഇന്‍ ഡെയ്ഞ്ചര്‍ പട്ടികയില്‍ ഉണ്ടെന്ന് കെ എന്‍ ബാലഗോപാലിനെ മന്ത്രി ഡി പുരന്ദേശ്വരി അറിയിച്ചു. ഓര്‍ഗാനിക് കൃഷി സംബന്ധിച്ച് ദേശീയതലത്തില്‍ നയം രൂപീകരിച്ചിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാലിനെ കൃഷി സഹമന്ത്രി കെ വി തോമസ് അറിയിച്ചു.

രാജ്യത്ത് കൂടുതല്‍ ഉരുക്ക് ഉല്‍പ്പാദനശാലകള്‍ തുടങ്ങാന്‍ സര്‍ക്കാരിന് പ്രത്യേക പദ്ധതിയില്ലെന്ന് കെ എന്‍ ബാലഗോപാലിനെ കേന്ദ്ര ഉരുക്കുസഹമന്ത്രി എ സായ് പ്രതാപ് അറിയിച്ചു. പൊതുവിതരണ സംവിധാനത്തില്‍ ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടകം, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ടെന്ന് ടി എന്‍ സീമയെ ഭക്ഷ്യസഹമന്ത്രി കെ വി തോമസ് അറിയിച്ചു. സൌരോര്‍ജ പദ്ധതികള്‍ക്കായി വിവിധ സംസ്ഥാനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും കേന്ദ്രം 119.25 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് എം ബി രാജേഷിനെ മന്ത്രി ഫാറൂഖ് അബ്ദുള്ള അറിയിച്ചു. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യസുരക്ഷ സാര്‍വത്രികമാക്കണമെന്ന ശുപാര്‍ശയൊന്നും ദേശീയ ഉപദേശക സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്ന് എം പി അച്യുതനെയും കെ ഇ ഇസ്മായിനെയും മന്ത്രി കെ വി തോമസ് അറിയിച്ചു.

deshabhimani 29082010

1 comment:

  1. ഈവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയത് കേരളത്തില്‍. രാജ്യത്താകെ 665 സ്ഥാപനത്തിന് ന്യൂനപക്ഷ പദവി കിട്ടിയപ്പോള്‍ അതില്‍ 506 എണ്ണവും കേരളത്തിലാണെന്ന് പി രാജീവിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ മാനവശേഷി വികസനമന്ത്രി ഡി പുരന്ദേശ്വരി വ്യക്തമാക്കി. രാജ്യത്ത് മൊത്തം 3200 സ്ഥാപനത്തിന് ന്യൂനപക്ഷ പദവിയുണ്ട്. ഇതില്‍ 1214 എണ്ണം കേരളത്തിലാണ്. രാജ്യത്ത് നഗര-ഗ്രാമീണ മേഖലകളില്‍ ലക്ഷംവീട് പദ്ധതി പ്രകാരം വീട് പുനര്‍നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് പി കരുണാകരനെ മന്ത്രി കുമാരി ഷെല്‍ജ അറിയിച്ചു. ഇന്ത്യയുടെ 196 ഭാഷ നാമാവശേഷമാകുമെന്ന് യുനെസ്കോ അറ്റ്ലസ് ഓഫ് വേള്‍ഡ്സ് ലാംഗ്വേജസ് ഇന്‍ ഡെയ്ഞ്ചര്‍ പട്ടികയില്‍ ഉണ്ടെന്ന് കെ എന്‍ ബാലഗോപാലിനെ മന്ത്രി ഡി പുരന്ദേശ്വരി അറിയിച്ചു. ഓര്‍ഗാനിക് കൃഷി സംബന്ധിച്ച് ദേശീയതലത്തില്‍ നയം രൂപീകരിച്ചിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാലിനെ കൃഷി സഹമന്ത്രി കെ വി തോമസ് അറിയിച്ചു.

    ReplyDelete