Friday, August 27, 2010

വെട്ടിപ്പ് പിടിച്ചത് മനോരമയ്ക്ക് 'നികുതിയിളവ്'

സിക്കിം ലോട്ടറിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി നടപടിയെടുത്തത് സാന്തിയാഗോ മാര്‍ട്ടിന് നല്‍കിയ നികുതിയിളവായി ചിത്രീകരിച്ച് മനോരമയുടെ പുതിയ അഭ്യാസം. ആറുകോടി രൂപയുടെ ടിക്കറ്റും ഇത് കടത്തിക്കൊണ്ടുവന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയും വാളയാര്‍ പൊലീസ് സ്റേഷനിലാണുള്ളത്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് കടത്തിക്കൊണ്ടുവന്നത് ബമ്പര്‍ ടിക്കറ്റാണെന്നും 17 ലക്ഷത്തിനുപകരം ഏഴ് ലക്ഷം രൂപ മാത്രമാണ് നികുതി അടച്ചതെന്നും നികുതിവകുപ്പ് കണ്ടെത്തി. നികുതിവെട്ടിപ്പിന് കേസെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് മറച്ചുവച്ചാണ് സാന്തിയാഗോ മാര്‍ട്ടിന് ഇളവ് നല്‍കിയെന്ന മനോരമയുടെ മുറവിളി.

സാധാരണ നറുക്കെടുപ്പിനുള്ള നികുതി മാത്രം അടച്ച് നടത്തിയ മറ്റു രണ്ട് ബമ്പര്‍ നറുക്കെടുപ്പുകള്‍ക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. ഈ നറുക്കെടുപ്പിനും ഇളവ് നല്‍കിയെന്ന് മനോരമ ആരോപിക്കുന്നു. നികുതി അടയ്ക്കാതെ കബളിപ്പിക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയതും നടപടി സ്വീകരിക്കുന്നതും നികുതിവകുപ്പാണ്. സര്‍ക്കാര്‍ ഒരുത്തരവിലൂടെ നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നികുതിയിളവ്. ഇവിടെ നികുതിവെട്ടിപ്പ് സര്‍ക്കാര്‍ കണ്ടെത്തുകയാണ് ചെയ്തത്. പിഴയടക്കം അത് വസൂലാക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇതിനെ നികുതിയിളവായി വ്യാഖ്യാനിച്ച് പുകമറ സൃഷ്ടിക്കുന്ന മനോരമ ടിക്കറ്റും ലോറിയും വാളയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്ന് സമ്മതിച്ചിട്ടുണ്ട്.
അന്യസംസ്ഥാനലോട്ടറികള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അത് മനോരമ അറിഞ്ഞില്ല. യുഡിഎഫ് ഭരണത്തില്‍ സാധാരണ നറുക്കെടുപ്പിന് രണ്ടര ലക്ഷം രൂപയും ബമ്പര്‍ നറുക്കെടുപ്പിന് പത്തുലക്ഷം രൂപയുമായിരുന്നു നികുതി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സാധാരണ നറുക്കെടുപ്പിന്റെ നികുതി രണ്ടരയില്‍ നിന്ന് അഞ്ചു ലക്ഷമായും ബമ്പറിന് പത്തില്‍ല്‍ നിന്ന് പതിനഞ്ചു ലക്ഷമായും ഉയര്‍ത്തി. വീണ്ടും ഇത് യഥാക്രമം ഏഴ് ലക്ഷവും പതിനേഴ് ലക്ഷവുമായി വര്‍ധിപ്പിച്ചു. ലോട്ടറി നികുതിയിനത്തില്‍ 2005-06ല്‍ 47 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിരിച്ചത്. 2009-10ല്‍ 106 കോടി രൂപ നികുതി ഈടാക്കി. യുഡിഎഫ് ഭരണത്തേക്കാള്‍ 124 ശതമാനം വര്‍ധന. സാന്തിയാഗോ മാര്‍ട്ടിനും സംഘത്തിനും നികുതിയിളവ് നല്‍കിയതാരെന്ന് ഇനിയും മനോരമയ്ക്ക് അന്വേഷിച്ചുകണ്ടെത്താം.
നികുതിവെട്ടിപ്പിന്റെപേരില്‍ല്‍വാളയാറില്‍ ടിക്കറ്റ് പിടിച്ചെങ്കിലും കേസെടുത്തില്ലല്ല എന്ന് മനോരമ വിലപിക്കുന്നു. നികുതിവെട്ടിച്ചതിന് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന് നോട്ടീസ് നല്‍കി തുടര്‍നടപടി സ്വീകരിക്കുമെന്ന വാണിജ്യനികുതി വകുപ്പ് കമീഷണറുടെ പ്രസ്താവനയും ഈ വാര്‍ത്തയില്‍ തന്നെയുണ്ട്. പഴുതുകളടച്ച് നടപടി സ്വീകരിക്കുമെന്നുതന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നിട്ടും മേഘയ്ക്കെതിരെ കേസെടുത്തില്ല, സാന്റിയാഗോ മാര്‍ട്ടിന് നികുതിയിളവ് തുടങ്ങി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ് മനോരമ.

deshabhimani 27082010

3 comments:

  1. സിക്കിം ലോട്ടറിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി നടപടിയെടുത്തത് സാന്തിയാഗോ മാര്‍ട്ടിന് നല്‍കിയ നികുതിയിളവായി ചിത്രീകരിച്ച് മനോരമയുടെ പുതിയ അഭ്യാസം. ആറുകോടി രൂപയുടെ ടിക്കറ്റും ഇത് കടത്തിക്കൊണ്ടുവന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയും വാളയാര്‍ പൊലീസ് സ്റേഷനിലാണുള്ളത്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് കടത്തിക്കൊണ്ടുവന്നത് ബമ്പര്‍ ടിക്കറ്റാണെന്നും 17 ലക്ഷത്തിനുപകരം ഏഴ് ലക്ഷം രൂപ മാത്രമാണ് നികുതി അടച്ചതെന്നും നികുതിവകുപ്പ് കണ്ടെത്തി. നികുതിവെട്ടിപ്പിന് കേസെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് മറച്ചുവച്ചാണ് സാന്തിയാഗോ മാര്‍ട്ടിന് ഇളവ് നല്‍കിയെന്ന മനോരമയുടെ മുറവിളി.

    ReplyDelete
  2. ഒരു ആഴ്ച്ചയിലെ ലോട്ടറി ടാക്സ് കണ്ടുപിടിച്ച് ഫൈന്‍..:) അതിക്രൂരമായിപ്പോയി ഈ നാടകം. മാഷെ ഇങ്ങനെ ഒരു ടാക്സ് വെട്ടിപ്പ് പിടിച്ചാല്‍ ലൈസന്‍സ് എടുത്ത് കളഞ്ഞാല്‍ ഞാന്‍ സര്‍ക്കാരിനെ സപ്പോര്‍ട്ട് ചെയ്തേനെ... ഇത് സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിടാന്‍ ഒരു ചെപ്പടിവിദ്യയായിട്ടെ മുക്കുവനു തോന്നിയൊള്ളൂ..

    ReplyDelete
  3. if not, take tax for past 7/13 years with the current information!

    ReplyDelete