അന്യസംസ്ഥാന ലോട്ടറികളുടെ തട്ടിപ്പിനെതിരെ സംസ്ഥാനത്തിന് കടുത്ത നടപടിയെടുക്കാന്‍ അധികാരമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തിന് കേരള സംസ്ഥാന ലോട്ടറിയടക്കം നിരോധിച്ച് പതിനായിരക്കണക്കിന് ലോട്ടറിത്തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടു എന്ന ചോദ്യമാണ് ഉയരേണ്ടത്. സിക്കിം, ഭൂട്ടാന്‍ ഭാഗ്യക്കുറികള്‍മാത്രം നിരോധിക്കുകയോ തട്ടിപ്പുകാരെ പിടിച്ച് ജയിലിലടയ്ക്കുകയോ ചെയ്യാമായിരുന്നില്ലേ? ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ജിഹ്വയായ മലയാള മനോരമയ്ക്കും അന്യസംസ്ഥാന ലോട്ടറികളോട് വന്ന വിരോധം വലിയൊരു രാഷ്ട്രീയത്തട്ടിപ്പിന്റെ സൂചന മാത്രമാണ്. കേരളത്തിലെ ജനങ്ങളുടെ പണം അടിച്ചുമാറ്റി കോടികള്‍ കുന്നുകൂട്ടുന്നവരാണ് അന്യസംസ്ഥാന ലോട്ടറി രാജാക്കന്മാര്‍ എന്നതില്‍ ആരും സംശയിക്കേണ്ട കാര്യമില്ല. ഉമ്മന്‍ചാണ്ടി പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ പാര്‍ടിയാണ് കേന്ദ്രഭരണം കൈയാളുന്നത്. ആ പാര്‍ടിയും കേന്ദ്രസര്‍ക്കാരും എന്തുചെയ്തു എന്ന് വിശദീകരിച്ചിട്ടുവേണ്ടേ സംസ്ഥാന സര്‍ക്കാരിനുമേല്‍ കുതിര കയറാന്‍? മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവെന്ന നിലയിലും താന്‍തന്നെ അംഗീകരിക്കുകയും ആവര്‍ത്തിക്കുകയുംചെയ്ത കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ലോട്ടറി വിവാദത്തില്‍ ഇടപെടുന്നത്. അന്യസംസ്ഥാന ലോട്ടറിക്കാരില്‍നിന്ന് പരസ്യയിനത്തില്‍ മറ്റേതു പത്രത്തേക്കാളും തുക എണ്ണി വാങ്ങിയ ശേഷമാണ് മനോരമ ലോട്ടറി പരമ്പര തുടങ്ങിയത്. ലോട്ടറിത്തട്ടിപ്പുപോലെത്തന്നെ ഇത്തരം കാപട്യങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.
സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ കേന്ദ്രലോട്ടറി നിയന്ത്രണ നിയമം ലംഘിക്കുന്നുവെന്ന് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിച്ച് കണ്ടെത്തിയതും അക്കാര്യം കോടതികളെയും കേന്ദ്രസര്‍ക്കാരിനെയും അറിയിച്ചതും ആവുന്നത്ര നടപടി സ്വീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. കൊള്ളയ്ക്ക് അറുതിവരുത്താന്‍ സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്നതെന്ത്, കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്നതെന്ത്, ഇരുകൂട്ടരും അത് ചെയ്തോ, ആരാണ് ലോട്ടറിക്കൊള്ളക്കാര്‍ക്കുവേണ്ടി നില്‍ക്കുന്നത് എന്നീ ചോദ്യങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി ഉത്തരം പറയേണ്ടിയിരുന്നത്. അതാണ് മനോരമ അന്വേഷിച്ച് കണ്ടെത്തേണ്ടിയിരുന്നതും. അതു മറന്ന്, എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിചാരി കേന്ദ്രത്തെ രക്ഷപ്പെടുത്താനും ലോട്ടറിക്കൊള്ളയുടെ പാപഭാരം സംസ്ഥാനത്തിനുമുകളില്‍ കെട്ടിവയ്ക്കാനുമുള്ള കുബുദ്ധിയാണ് ഇരുകൂട്ടരും പ്രയോഗിച്ചുകാണുന്നത്. കോഗ്രസും ലോട്ടറിയും തമ്മിലുള്ള ബന്ധമെന്ത് എന്ന് തുറന്നുപറയാനും നേപ്പാളില്‍നിന്ന് ഒളിച്ചുകടന്നുവന്ന ലോട്ടറി രാജാവ് മണികുമാര്‍ സുബ്ബ എങ്ങനെ കോഗ്രസിന്റെ എംഎല്‍എയും എംപിയുമായി എന്നും വിശദീകരിക്കാനുള്ള ബാധ്യതകൂടി ഉമ്മന്‍ചാണ്ടിക്കുണ്ട്. അതുചെയ്യാതെ, ദേശാഭിമാനിക്ക് രണ്ടുകോടി രൂപ വെറുതെ നല്‍കിയ ആളാണ് മാര്‍ട്ടിന്‍ എന്ന് ആരോപിക്കുകയാണ് ഉമ്മന്‍ ചാണ്ടി മനോരമ ലേഖനത്തില്‍. ദേശാഭിമാനിക്ക് താന്‍ ഒരുപൈസ വെറുതെകൊടുത്തിട്ടില്ലെന്നും വാങ്ങിയ തുക അണ, പൈ കുറയാതെ തിരിച്ചുകിട്ടിയിട്ടുണ്ടെന്നും മാര്‍ട്ടിന്‍തന്നെ പറഞ്ഞത് മനോരമ പരമ്പരയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്യയിനത്തില്‍ ദേശാഭിമാനിക്കുള്ളതിന്റെ പലമടങ്ങ് തുക മാര്‍ട്ടിനടക്കമുള്ള ലോട്ടറിക്കാരില്‍നിന്ന് മലയാള മനോരമ വാങ്ങിയിട്ടുണ്ട്. ദേശാഭിമാനിക്കുള്ളത് 'വെറുതെ'യും മനോരമയ്ക്കുള്ളത് 'വിലയ്ക്കും' ആണോ? നീണ്ട വര്‍ഷം പണംപറ്റിയ ശേഷം ഒരു സുപ്രഭാതത്തില്‍ പരസ്യം കൊടുക്കല്‍ നിര്‍ത്തി പരമ്പര തുടങ്ങുന്നതാണോ ധാര്‍മികതയുടെ അളവുകോല്‍? കേന്ദ്രസര്‍ക്കാരും അതിന്റെ സംവിധാനങ്ങളാകെയും അന്യസംസ്ഥാന ലോട്ടറി മാഫിയക്കുവേണ്ടി വിടുപണിയാണ് ചെയ്യുന്നത്. അതല്ലെങ്കില്‍, സര്‍ക്കാരിനെ നിയമകാര്യങ്ങളില്‍ സഹായിക്കാന്‍ ബാധ്യതയുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, ലോട്ടറി ഏജന്‍സിക്ക് 'നിങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ഭയപ്പെടേണ്ടതില്ല' എന്ന് നിയമോപദേശം നല്‍കുമോ. ലോട്ടറിക്കാരുടെ പണം വാങ്ങി തെരഞ്ഞെടുപ്പുഫണ്ട് വീര്‍പ്പിക്കുന്ന പാര്‍ടിയാണ് ഉമ്മന്‍ചാണ്ടിയുടേത് എന്നതുകൊണ്ടാണല്ലോ അധികാരം മുഴുവന്‍ കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കി സംസ്ഥാനങ്ങളെ നിശബ്ദരാക്കുന്നതും ലോട്ടറി മാഫിയയെ കയറൂരി വിടുന്നതും. കേരളത്തിലെ യുഡിഎഫിന് ഈ പാപഭാരത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുമോ? ലോട്ടറി മാഫിയയുടെമേല്‍ എടുത്ത കേസെല്ലാം പിന്‍വലിക്കാമെന്നും ഇനി പുതിയൊരു കേസുമെടുക്കില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലേ? അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിന്റെ മറവില്‍ തട്ടിപ്പിലൂടെയല്ലേ മുമ്പെടുത്ത കേസുകളാകെ പിന്‍വലിച്ചത്? അന്നത്തെ സത്യവാങ്മൂലം സൃഷ്ടിച്ച തടസ്സം നീക്കാനാണ് ഇപ്പോള്‍ സംസ്ഥാന ഗവമെന്റ് പെടാപ്പാട് പെടുന്നത് എന്ന വസ്തുത ഉമ്മന്‍ചാണ്ടി മറന്നുപോയോ?
ലോട്ടറിപ്രശ്നത്തില്‍ ഉണരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും കേന്ദ്രസര്‍ക്കാരും ഉമ്മന്‍ചാണ്ടിയുടെ കക്ഷിയുമാണ്. നികുതി പിരിക്കാനും നികുതി അടയ്ക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കാനുമുള്ള പരിമിതമായ അധികാരമേ സംസ്ഥാനത്തിന് കേന്ദ്രം കല്‍പ്പിച്ച് നല്‍കിയിട്ടുള്ളൂ. ആ അധികാരം ഫലപ്രദമായി വിനിയോഗിക്കുന്നതുകൊണ്ടാണ്, തട്ടിപ്പുകാരും നികുതിവെട്ടിപ്പുകാരും നിയമത്തിനു മുന്നിലെത്തുന്നതും പിഴയൊടുക്കേണ്ടിവരുന്നതും. കേന്ദ്രസര്‍ക്കാര്‍ ലോട്ടറി മാഫിയക്ക് നല്‍കി വരുന്ന പിന്തുണയാണ് യഥാര്‍ഥ പ്രശ്നം. അക്കാര്യത്തില്‍ തനിക്ക് ക്രിയാത്മകമായി എന്തുചെയ്യാന്‍ കഴിയും എന്ന് ഉമ്മന്‍ചാണ്ടി പറയട്ടെ. അതല്ലാതെ, യുഡിഎഫ് കാലത്ത് ചെയ്തതുപോലെ കേരള ഭാഗ്യക്കുറിയും വേണ്ടെന്നു വച്ച് അന്യസംസ്ഥാന ലോട്ടറികള്‍ക്ക് തടയിടുന്നത് 'എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന്' തുല്യമാകും. കേരള ഭാഗ്യക്കുറി ഒരുലക്ഷത്തിലേറെ പാവങ്ങളുടെ ജീവിതോപാധികൂടിയാണ് എന്നതിനാല്‍, ആ പാവങ്ങളോട് പ്രതിബദ്ധതയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയുടെ മാര്‍ഗം സ്വീകരിക്കാനാവുമോ? ലോട്ടറി മാഫിയക്കെതിരെ കേന്ദ്ര യുപിഎ സര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കുക; സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുക എന്നിങ്ങനെയുള്ള രണ്ട് മാര്‍ഗമേ കരണീയമായിട്ടുള്ളൂ. അതിനുവേണ്ടിയാണ് യോജിച്ച ശബ്ദമുയരേണ്ടത്്. അതല്ലാതെ, രാഷ്ട്രീയ ദുഷ്ടലക്ഷ്യം വച്ച് ഉമ്മന്‍ചാണ്ടിയും മനോരമയും മറ്റ് ചില വിവാദ വ്യവസായികളും വ്യാജപ്രചാരണത്തിനിറങ്ങിയാല്‍ പ്രത്യേക പ്രയോജനമൊന്നും ഉണ്ടാകാനില്ല. കള്ളപ്രചാരണംകൊണ്ട് തെറിച്ചുപോകുന്ന മൂക്കല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റേത് എന്നുമാത്രം ഓര്‍ത്താല്‍ നന്ന്.
ദേശാഭിമാനി മുഖപ്രസംഗം 28082010

ReplyDeleteഛേ ച്ചേ ഛേ.... ഇതെന്തെടാ ത് !!!!
ReplyDeleteകമന്റെഴുതാന്‍ വകുപ്പില്ലാത്ത കടലാസു പത്രങ്ങളില്‍ മുഖപ്രസംഗമെഴുതുന്നവന്
ശബളം തരുന്നവനോട് കൂറുകാണിച്ചാല്‍ തന്നെ പരിക്കില്ലാതെ കഴിഞ്ഞുകൂടാം.
അതുപോലാണോ ബ്ലോഗര്‍മാര്‍ വായിക്കുന്ന ബ്ലോഗിലൊക്ക ഇത്തരം
അടച്ചുകെട്ടിയ ആടുക്കളയിലെ ചട്ടിപൊട്ടിക്കാനുള്ള വക്കാണം പോലുള്ള
കൂലിയെഴുത്തിന്റെ കണ്ണുപ്പൊടിയിടല്‍ !
ദേശാഭിമാനിയിലെ ജീര്‍ണ്ണലിസ്റ്റുകളൊന്നുമല്ല ഈ
മുഖപ്രസംഗങ്ങളുടെ കര്‍ത്താക്കള്‍.സ്വന്തം ലക്ഷ്യമറിയാത്ത പാര്‍ട്ടി നിലപാടുകളാണ്.
ഇടതുപക്ഷമാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ നെഞ്ചുവിരുത്തി ഉദ്ഘോഷിച്ച് ഭരണത്തിലേറുമ്പോള്‍ ഉമ്മന്‍ ചണ്ടിയും കാര്‍ത്തികേയനും കളിച്ചോണ്ടിരുന്നാല്‍ മതിയോ ? മനോരമയെ കുത്തിപ്പൊട്ടിച്ചാല്‍
പ്രതിച്ഛായ നന്നാകുമോ ?
കേന്ദ്രസര്‍ക്കാരും ഉമ്മന്‍ ചാണ്ടിയുമാണ് നാട്ടിലെ പ്രശ്നങ്ങളെല്ലാം തീര്‍ക്കേണ്ടതെന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഊഴമനുസരിച്ച് കമ്മീഷന്‍ പിരിക്കാനുള്ള പാരംബര്യ ട്രസ്റ്റി അവകാശികള്‍ മാത്രമാണെന്നാണോ
തൊഴിലാളിവര്‍ഗ്ഗലേബല്‍ തംബ്രാക്കന്മാരുടെ ന്യായം ?
വേണ്ട, നിങ്ങള്‍ ലോട്ടറിയൊന്നും നിരോധിച്ച് തൊഴിലാളികളെയും ചായക്കു വകയില്ലാത്ത മാര്‍ട്ടിന്മാരേയും പട്ടിണിക്കിട്ടു കൊല്ലണ്ട.
അതുപോലെ,ഇറ്റാലിയന്‍ ഗാന്ധിക്കും ജോലിയുണ്ടാക്കി കൊടുക്കണ്ട.
ഒന്നുല്ലെങ്കിലും ആ പാവത്തിന് മോനെ പ്രധാനമന്ത്രിയാക്കാനുള്ളതല്ലേ ...
ബ്രാഹ്മണ ശാപം നല്ലതല്ലല്ലോ !
എന്നാല്‍,തൊഴിലാളി വര്‍ഗ്ഗമെന്ന ചെറ്റകളായ മഹാപാവങ്ങളോട് കുറച്ച് മനുഷ്യത്വമെങ്കിലും കാണിച്ചുകൂടെ നിങ്ങള്‍ക്ക്. കാശും ബോധവുമുള്ളവനൊന്നും ലോട്ടറി കംബനികള്‍ക്ക് കോടികള്‍ കൊണ്ട് തുലാഭാരം നടത്തില്ല. മണുങ്ങന്മാരായ മന്ത്രിമാരുടെ കപട ചിരിയും കള്ളരൂപങ്ങളും ജനഹൃദയങ്ങളിലെത്തിക്കുന്നതിനായി എത്ര കോടി പരസ്യത്തിനു ചിലവാക്കുന്നു... അതില്‍ കുറച്ചെടുത്ത്, ദരിദ്രനെ അതി ദരിദ്രനും, ദുരാഗ്രഹികളും,മദ്യപാനികളും, സ്ത്രീപീഢകരുമാക്കുന്ന ലോട്ടറിയെന്ന അദ്ധ്വാനത്തിന്റെ മഹത്വത്തിനെതിരെയുള്ള ജനവഞ്ചനക്കെതിരെ ബോധവല്‍ക്കരണം നടത്താനെങ്കിലും ആത്മാര്‍ത്ഥമായി ഒരു മന്ത്രിക്കെങ്കിലും തോന്നുന്നില്ലല്ലോ സഖാക്കളെ !!!
പിന്നെ എന്തിനാണ് നിങ്ങളെയൊക്കെ സഖാക്കളെന്നും, കമ്മ്യൂണിസ്റ്റുകളെന്നും വിളിക്കുന്നത് ??? ചോന്ന കൊടിയുള്ള നേതാക്കളും,ചെങ്കൊടി കോണ്‍ഗ്രസ്സെന്നും വിളീച്ചാപ്പോരെ ?
തൊഴിലാളി വര്‍ഗ്ഗത്തെ വഴിക്ക് ചവിട്ടിപ്പുറത്താക്കിയ
സവര്‍ണ്ണ മാടമ്പിപാര്‍ട്ടികളുടെ വിഴുപ്പലക്കും ചക്കാളത്തിപ്പോരും !!!
നോക്കുകൂലി വാങ്ങാന്‍ കാവലിരിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റ് !
ചിത്രകാരന്‍ മാഷെ ,കലക്കി അത്താണ് പോയിന്റ് .....
ReplyDeleteChithrakarenenna mahane kurichu boolakam charchachyyunnu....!
ReplyDeleteerivu പറഞ്ഞു...
ആദ്യം നായര്‍ പിന്നെ മേത്തനെ, ദളിതനെ ആയിരുന്നു ഇപ്പോളിതാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും
എന്തരായാലും പടം വരച്ചു വെച്ചിട്ടുണ്ട്
മാന്യനാണന്നും അറിയാം
ദാ ഇവിടെ http://chithrakarans.blogspot.com/2007/07/blog-post_08.html
manavikanilapadukal.blogspot.com/2010/08/blog-post.html
2010, ആഗസ്റ്റ് 23 9:16 രാവിലെ
Joker പറഞ്ഞു...
വ്യക്തമായ ഒരു നിലപാട് ഇല്ലാതിരിക്കുക,എന്നാല്‍ അകത്തു മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത വെറുപ്പ്.അസവര്‍ണനു വേണ്ടിയും അവര്‍ണനു വേണ്ടിയും നിലനില്ല്കുന്നു എന്ന് എഴുതിപിടിപ്പിക്കുക.എന്നാല്‍ ഉള്ളിന്റെ ഉള്ളിലൊ സ്കൂളില്‍ പഠിക്കുന്ന കാലത്തോ മനസ്സില്‍ ഉള്ളില്‍ കൊത്തിവെച്ച സവര്‍ണ ചിഹ്നങ്ങള്‍ ഇപ്പോള്‍ ഇതള്‍ വിരിച്ചാടുന്നു.ഫലമോ കാക്കി ട്രൌസര്‍ ഭീകരവാദം ചെയ്താലും രാജ്യത്തിന് കുഴപ്പമില്ല എന്ന രീതിയില്‍ എഴുതുന്നു. കാക്കി ട്രൌസര്‍ കുളാണ്ടര്‍മാര്‍ പോലും എഴുതാന്‍ മടിക്കുന്ന തീവ്ര ഹൈന്ദവത എഴുതി പിടിപ്പിക്കുന്നു. പണ്ട് സരസ്വതിക്ക് എത്ര മുലകളുണ്ട് എന്ന പോസ്റ്റെഴുതിയ കാലം തന്നെ തിരിച്ചറിയ്യേണ്ട മാനസിക രോഗം ടിയാനുണ്ടായിരുന്നു. പക്ഷെ കാലം കഴിഞ്ഞപ്പോള്‍ പേപ്പട്ടി വിഷം പോലെ സംഭവം തലക്കു പിടിച്ഛു കൊണ്ടിരിക്കുന്നു. താനന്താണോ തന്റെ നിലപാടെന്താണോ എന്ന് തിട്ടം പോരാത്ത 4 ക്ലാസുകാരന്റെ ബുദ്ധിയും ഒരു പോസ്റ്റ് ഗ്രാഡുവേഷന്‍ മെയ് വളര്‍ച്ചയും ഉള്ള ഈ പാവത്തിന്, അടുത്ത നിമിശത്തില്‍ എന്ത് പറയണാമെന്ന് പോലും അറിയില്ല.ആയതിനാല്‍ ഈ അന്തക്കേടിനെ പൊളീച്ചടുക്കിയ സ്ഥിതിക്ക് ഇനി വെറുതെ വിടുക. ഇയാള്‍ സ്വാഭാവികമായ തമസ്കരണത്തിന് വിധേയമാകും എന്ന് തന്നെ കരുതാ. ഇപ്പോള്‍ കൊണ്ട് നടക്കുന്ന കാക്കി ട്രൌസറുകാര്‍ അധിക കാലം കൊണ്ട് നടക്കും എന്ന് തോന്നുന്നില്ല. കാരണം എപ്പോഴാണ് തല തിരിയുക എന്ന് പറയാന്‍ പറ്റില്ല.ഇനിയും അപഹാസ്യനായി ഈ ബൂലോകത്ത് ഏന്തിയും വലിഞ്ഞും കാണുന്നതില്‍ സത്യം പറഞ്ഞാല്‍ അല്പം സഹതാപം ഇല്ലാതില്ല.
ഇനി ചിത്രകാരന്‍ തന്നെ പറഞ്ഞ പോലെ...
“പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;.........”
ഈ അസുഖം എല്ലാം തനിക്കുണ്ടെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനിയും പാവത്തെ വെറുതെ വിടണമെന്ന് അഭ്യര്‍ഥിക്കുന്നു.
2010, ആഗസ്റ്റ് 23 9:16 രാവിലെ
Joker പറഞ്ഞു...
Chithrakarenenna mahane kurichu boolakam charchachyyunnu....!

വിഷയം പഠിച്ചിട്ട് കമന്റിടുക ചിത്രകാരാ..വളവളാ ഗുണ്ടടി കൊണ്ട് ആര്‍ക്കെന്ത് പ്രയോജനം?
ReplyDelete