യൂത്ത് കോണ്‍ഗ്രസ് അംഗത്വവിതരണത്തില്‍ വ്യാപക ക്രമക്കേട്
കൊച്ചി: യൂത്ത് കോണ്‍ഗ്രസിലെ അംഗത്വവിതരണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി തെളിയുന്നു. ഇന്നലെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പി ആര്‍ ഒ ജ്യോതിമണി നല്‍കിയ കണക്കുപ്രകാരം 51,153 പേരെ അയോഗ്യരാക്കിയിട്ടുണ്ട്. പ്രായപരിധി കഴിഞ്ഞുവെന്നതിന്റെ പേരില്‍ 7,157 പേരും ബൂത്ത് നമ്പര്‍ ഇല്ലാത്തതിന്റെ പേരില്‍ 6,779 അപേക്ഷകളും തള്ളപ്പെട്ടു. ബാക്കി അപേക്ഷകള്‍ തള്ളിയത് പല കാരണങ്ങള്‍കൊണ്ടാണെന്നും ഇനി 4,61,390 പേരാണ് യൂത്ത് കോണ്‍ഗ്രസ് വോട്ടര്‍പട്ടികയില്‍ ബാക്കിയുള്ളത്. വന്‍ സാമ്പത്തികചിലവുണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസിന്റെ അംഗത്വവിതരണപ്രചാരണം സംഘടനയില്‍ വന്‍ അസ്വാസ്ഥ്യത്തിനിടയാക്കിയിരുന്നു. രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായതുകൊണ്ട് മുറുമുറുപ്പുകള്‍ അടക്കിവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് അംഗത്വവിതരണത്തിന് വിവിധ ഗ്രൂപ്പുകള്‍ രംഗത്തിറങ്ങിയത്.
മുന്‍കാലങ്ങളിലെ കോണ്‍ഗ്രസ് അംഗത്വവിതരണത്തിന്റേതുപോലെ വ്യാജരേഖകള്‍ തട്ടിക്കൂട്ടി അവസാനസമയത്ത് വിവിധ ഗ്രൂപ്പുകള്‍ നല്‍കിയ അപേക്ഷകളാണ് തള്ളിയതെന്ന് യൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആരോപിക്കുന്നു. തിരിച്ചറിയല്‍കാര്‍ഡ് വോട്ടര്‍പട്ടികയുടെ കോപ്പി എന്നിവ ഹാജരാക്കണം എന്നു പറഞ്ഞതോടെ ആദ്യഘട്ടത്തില്‍ അതീവമന്ദഗതിയിലായിരുന്ന യൂത്ത് കോണ്‍ഗ്രസില്‍ ആളെ ചേര്‍ക്കല്‍ ഉഷാറാക്കാന്‍ ക്രിക്കറ്റ്താരം അസറുദ്ദീന്‍ അടക്കമുള്ളവരെ കൊണ്ടുവന്നിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ യൂത്ത്‌കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍തന്നെ എം ലിജുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ടി സിദ്ദിഖിനെ മാറ്റി എം ലിജുവിനെ സ്ഥാനാരോഹണം ചെയ്തതില്‍ പ്രതിഷേധിച്ച് നിര്‍ജീവമായിരുന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിലവിലുണ്ടോയെന്ന കാര്യംതന്നെ സംശയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വോട്ടര്‍പട്ടികയുടെ സൂക്ഷ്മപരിശോധന ഇന്ന് ആരംഭിക്കാനിരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ ഇനിയെത്രപേര്‍ അവശേഷിക്കുമെന്ന അവസ്ഥയാണുള്ളത്.
ജനയുഗം 18082010
അംഗത്വവിതരണത്തില്‍ ക്രമക്കേട് നടന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം
അംഗത്വവിതരണസമയത്ത് വ്യാപകമായ ക്രമക്കേടു നടന്നതായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചു. ആകെ ചേര്‍ത്ത അഞ്ചുലക്ഷത്തില്‍ 50,000 പേര്‍ക്കും അംഗത്വത്തിനുള്ള യോഗ്യത ഇല്ലായിരുന്നുവെന്നു തെളിഞ്ഞു. 51,153 പേരെ അയോഗ്യരാക്കിയതായി പ്രദേശ് റിട്ടേണിങ് ഓഫീസര്‍ ജ്യോതിമണി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രായപരിധി കഴിഞ്ഞതിനാല്‍ 7157 പേരുടെയും ബൂത്ത്നമ്പര്‍ ഇല്ലാത്തതിനാല്‍ 6779 പേരുടെയും അപേക്ഷ തള്ളി. ബാക്കി അപേക്ഷകള്‍ തള്ളിയത് മറ്റു കാരണങ്ങള്‍കൊണ്ടാണെന്നും ഇനി 4,61,390 പേരാണ് പട്ടികയില്‍ ബാക്കിയുള്ളതെന്നും ജ്യോതിമണി പറഞ്ഞു. തള്ളിയവയില്‍ അധികവും എ ഗ്രൂപ്പ് ചേര്‍ത്തവരാണെന്നും പരാതിയുണ്ട്.
ആളെ ചേര്‍ക്കല്‍ ഉഷാറാക്കാന്‍ ക്രിക്കറ്റ്താരം അസ്ഹറുദ്ദീന്‍ അടക്കമുള്ളവരെ കൊണ്ടുവന്നിട്ടും ഫലമുണ്ടായില്ല. പ്രഖ്യാപിച്ച മൂന്നു ഘട്ടങ്ങളിലും അംഗത്വം വേണ്ടരീതിയില്‍ ചേര്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് സോണിയഗാന്ധി ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഡല്‍ഹിക്കു വിളിപ്പിച്ചാണ് പ്രചാരണം ഊര്‍ജിതമാക്കിയത്. തുടര്‍ന്ന് രണ്ടു ഗ്രൂപ്പുകള്‍ സര്‍ട്ടിഫിക്കറ്റും മറ്റും സംഘടിപ്പിച്ച് അവരുടെ ചെലവില്‍ത്തന്നെ കൊണ്ടുപിടിച്ച് അംഗത്വം ചേര്‍ക്കുകയായിരുന്നു. അംഗത്വവിതരണ പ്രചാരണംതന്നെ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസില്‍ വന്‍ അസ്വാസ്ഥ്യത്തിനിടയാക്കിയിരുന്നു. അംഗം നേരിട്ടു വന്ന് അപേക്ഷ നല്‍കണം, അപേക്ഷയോടൊപ്പം അതത് വോട്ടര്‍പട്ടികയുടെ കോപ്പി ഹാജരാക്കണം എന്നീ നിബന്ധനകള്‍ അവസാനനിമിഷം ഒഴിവാക്കുകയുംചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ എം ലിജുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ടി സിദ്ദിഖിനെ മാറ്റി ലിജുവിനെ സ്ഥാനാരോഹണംചെയ്തതില്‍ പ്രതിഷേധിച്ച് നിര്‍ജീവമായിരുന്ന യൂത്ത് കോണ്‍ഗ്രസ്ഇപ്പോള്‍ നിലവിലുണ്ടോയെന്ന കാര്യംതന്നെ സംശയമാണെന്ന് നേതാക്കള്‍ പറയുന്നു. വോട്ടര്‍പട്ടികയുടെ സൂക്ഷ്മപരിശോധന ബുധനാഴ്ച ആരംഭിക്കാനിരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ ഇനിയെത്രപേര്‍ അവശേഷിക്കുമെന്ന ആശങ്കയാണുയരുന്നത്.
ദേശാഭിമാനി വാര്‍ത്ത
യൂത്ത് കോണ്‍ഗ്രസിലെ അംഗത്വവിതരണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി തെളിയുന്നു. ഇന്നലെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പി ആര്‍ ഒ ജ്യോതിമണി നല്‍കിയ കണക്കുപ്രകാരം 51,153 പേരെ അയോഗ്യരാക്കിയിട്ടുണ്ട്. പ്രായപരിധി കഴിഞ്ഞുവെന്നതിന്റെ പേരില്‍ 7,157 പേരും ബൂത്ത് നമ്പര്‍ ഇല്ലാത്തതിന്റെ പേരില്‍ 6,779 അപേക്ഷകളും തള്ളപ്പെട്ടു. ബാക്കി അപേക്ഷകള്‍ തള്ളിയത് പല കാരണങ്ങള്‍കൊണ്ടാണെന്നും ഇനി 4,61,390 പേരാണ് യൂത്ത് കോണ്‍ഗ്രസ് വോട്ടര്‍പട്ടികയില്‍ ബാക്കിയുള്ളത്. വന്‍ സാമ്പത്തികചിലവുണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസിന്റെ അംഗത്വവിതരണപ്രചാരണം സംഘടനയില്‍ വന്‍ അസ്വാസ്ഥ്യത്തിനിടയാക്കിയിരുന്നു. രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായതുകൊണ്ട് മുറുമുറുപ്പുകള്‍ അടക്കിവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് അംഗത്വവിതരണത്തിന് വിവിധ ഗ്രൂപ്പുകള്‍ രംഗത്തിറങ്ങിയത്.
ReplyDeleteമുന്‍കാലങ്ങളിലെ കോണ്‍ഗ്രസ് അംഗത്വവിതരണത്തിന്റേതുപോലെ വ്യാജരേഖകള്‍ തട്ടിക്കൂട്ടി അവസാനസമയത്ത് വിവിധ ഗ്രൂപ്പുകള്‍ നല്‍കിയ അപേക്ഷകളാണ് തള്ളിയതെന്ന് യൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആരോപിക്കുന്നു.