Saturday, August 21, 2010

മനോരമയുടെ 'ഞെട്ടിക്കലിന്' കൂട്ട് തുരുമ്പിച്ച രേഖകള്‍

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പഴകി തുരുമ്പിച്ച രേഖകള്‍ ചൂഴ്ത്തി മനോരമ 'ഞെട്ടിക്കുന്നു. അന്യസംസ്ഥാന ലോട്ടറി വഴി കേരളത്തിലും ബംഗാളിലും വിപ്ലവം എന്ന് പരിഹസിച്ച് വെള്ളിയാഴ്ച ആരംഭിച്ച പരമ്പരയാണ് 'ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്ന്' മലയാള മനോരമ അവകാശപ്പെടുന്നത്. എന്നാല്‍, മനോരമ ലേഖകര്‍ ചികഞ്ഞുപിടിച്ച 'രഹസ്യങ്ങളിലേറെയും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനപ്രകാരം നാലുവര്‍ഷം മുമ്പു നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ വിജിലന്‍സ് റിപ്പൊര്‍ട്ടാകട്ടെ കോടതിയിലും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ നിവേദനങ്ങളോടൊപ്പെവുമുണ്ട്. പരസ്യമായ ഈ രേഖകളെ രഹസ്യമാണെന്ന് നടിച്ച് മനോരമ നടത്തുന്ന കസര്‍ത്തിന്റെ ലക്ഷ്യം എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ദുഷ്പ്രചാരണം മാത്രമെന്ന് വ്യക്തം.

സിക്കിം, ഭുട്ടാന്‍ ലോട്ടറികളുടെ മറവില്‍ കേരളത്തില്‍ വന്‍കൊള്ളയടിയാണ് നടക്കുന്നതെന്ന്ം ലോട്ടറിനിയമം പാടേ ലംഘിക്കുന്നതായും 2006 ഒക്ടോബര്‍ 16നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒരു നറുക്കെടുപ്പിന്റെ പേരില്‍ പല നറുക്കെടുപ്പ് നടത്തുന്നതും കോടിക്കണക്കിനു ടിക്കറ്റുകള്‍ അനധികൃതമായി അച്ചടിച്ച് പണം കൊയ്യുന്നു. സിക്കിം, ഭുട്ടാന്‍ ലോട്ടറികള്‍ നിരോധിക്കെണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. ഒരാഴ്ചയ്ക്കകം സിക്കിം, ഭുട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ പ്രൊമോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ സംസ്ഥാനസര്‍ക്കാര്‍ റദ്ദാക്കി. ലോട്ടറി നിരോധനത്തിനു നടപടിയെടുക്കെണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് റിപ്പോര്‍ട്ടുസഹിതം 2006 നവംബര്‍ 10നു മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തുനല്‍കി. രജിസ്ട്രേഷന്‍ റദ്ദാക്കിയതിനെതിരെ സിക്കിം ലോട്ടറി പ്രൊമോട്ടര്‍ ജോണ്‍ കെന്നഡിയും ഭുട്ടാന്‍ ലോട്ടറി പ്രൊമോട്ടര്‍ ജോണ്‍ റോസും ഹൈക്കോടതിയെ സമീപിച്ചു. സിക്കിം രജിസ്ട്രേഷന്‍ റദ്ദോക്കെിയത് തള്ളിയും ഭുട്ടാന്‍ ലോട്ടറിക്കെതിരായ നടപടി ശരിവച്ചും വിധി പുറപ്പെടുവിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ കേന്ദ്രഗവണ്‍മെന്റൊണ് ഇതുസംബന്ധിച്ച് നടപടിയെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി രണ്ടു പ്രാവശ്യവും വി എസ് അച്യുതാനന്ദന്‍ ഒരു പ്രാവശ്യവും കേന്ദ്രത്തിനു കത്തയച്ചു. കേന്ദ്രസര്‍ക്കാറില്‍നിന്ന് നടപടിയുണ്ടായില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ഉത്തരവിനെതിരെ കേരളഗവണ്‍മെന്റും സിക്കിം സര്‍ക്കാറും പ്രൊമോട്ടര്‍മാരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. 2007 മാര്‍ച്ച് 30ന് ഹൈക്കാടതി ഡിവിഷന്‍ ബെഞ്ച് രജിസ്ട്രേഷന്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി തള്ളി. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ലോട്ടറികള്‍ നിരോധിക്കുന്നതിന് സംസ്ഥാനസര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം പരിഗണിക്കെണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാല്‍, ഇതൊന്നും മനോരമയിലെ 'അന്വേഷണക്കാര്‍' പുറത്തുപറയുന്നില്ല. കേസില്‍ കഴിഞ്ഞെ നവംബര്‍ നാലിനു സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിയമം ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനസര്‍ക്കാറിന് അധികാരം നല്‍കിയിട്ടുണ്ട്. അതേസമയം, നടത്തിപ്പുകാരെ അറസ്റ്റുചെയ്യാനോ കസ്റ്റഡിയില്‍ വയ്ക്കാനോ പാടില്ലെന്നും കോടതികളുടെ സര്‍ച്ച് വാറന്റില്ലാതെ പരിശോധന നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സുപ്രീം കോടതി ഉത്തരവിട്ടിട്ടും കേരളം ഒരു നടപടിയുമെടുത്തില്ലന്ന് മനോരമ പരാതിപ്പെടുന്നു. ഈ ഉത്തരവിനുശേഷം 41 കേസ് രജിസ്റ്റര്‍ ചെയ്തു. മനോരമ ഇതൊന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല. സാന്റിയാഗോ മാര്‍ട്ടിനോട് ദേശാഭിമാനിയുടെ പേരില്‍ സിപിഐ എം രണ്ടുകോടി വാങ്ങിയതായി മനോരമ ആരോപിക്കുന്നു. രണ്ട് കോടി തിരികെ കിട്ടിയെന്ന് സാന്റിയാഗോ മാര്‍ട്ടിന്‍ പറഞ്ഞെതായി മനോരമ സമ്മതിച്ചിട്ടുണ്ട്. പണം വാങ്ങിയത് എന്തിനെന്ന് നേരത്ത വ്യക്തമാക്കപ്പെട്ട കാര്യം. രണ്ടുകോടി രൂപയും തിരികെ കൊടുത്തത് പരസ്യമായി പറഞ്ഞെതുമാണ്. എന്നിട്ടും സിപിഐ എം പണം വാങ്ങിയെന്നാരോപിച്ച് ലോട്ടറി വിവാദത്തിന് എരിവുപകരാന്‍ ശ്രമിക്കുന്നു മനോരമ.
(കെ എം മോഹന്‍ദാസ്)

deshabhimani 21082010

3 comments:

  1. എരിവുള്ള “കഥകള്‍” ചേര്‍ത്താലല്ലേ അവര്‍ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തുവാന്‍ കഴിയൂ.. :)

    ReplyDelete
  2. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പഴകി തുരുമ്പിച്ച രേഖകള്‍ ചൂഴ്ത്തി മനോരമ 'ഞെട്ടിക്കുന്നു. അന്യസംസ്ഥാന ലോട്ടറി വഴി കേരളത്തിലും ബംഗാളിലും വിപ്ലവം എന്ന് പരിഹസിച്ച് വെള്ളിയാഴ്ച ആരംഭിച്ച പരമ്പരയാണ് 'ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്ന്' മലയാള മനോരമ അവകാശപ്പെടുന്നത്. എന്നാല്‍, മനോരമ ലേഖകര്‍ ചികഞ്ഞുപിടിച്ച 'രഹസ്യങ്ങളിലേറെയും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനപ്രകാരം നാലുവര്‍ഷം മുമ്പു നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ വിജിലന്‍സ് റിപ്പൊര്‍ട്ടാകട്ടെ കോടതിയിലും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ നിവേദനങ്ങളോടൊപ്പെവുമുണ്ട്. പരസ്യമായ ഈ രേഖകളെ രഹസ്യമാണെന്ന് നടിച്ച് മനോരമ നടത്തുന്ന കസര്‍ത്തിന്റെ ലക്ഷ്യം എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ദുഷ്പ്രചാരണം മാത്രമെന്ന് വ്യക്തം

    ReplyDelete