“ചുവപ്പുകൊടി, ലോകത്തിലെ തൊഴിലാളികളുടേയും കൃഷിക്കാരുടേയും കൊടിയാണ്. അതു റഷ്യയില്‍ നിന്നു ഇറക്കുമതി ചെയ്‌തതാണെന്നു പറയുന്നത്, ആ കൊടിയെപ്പറ്റിയുള്ള അജ്ഞതയാണ് കാണിക്കുന്നത്. ചുവപ്പുനിറം, തൊഴിലാളിയുടേയും കൃഷിക്കാരന്റേയും രക്തം ചൂഷണം ചെയ്യപ്പെടുന്നു എന്നു ഘോഷിക്കുന്നു. അതില്‍ കാണുന്ന അരിവാളും ചുറ്റികയും കര്‍ഷകന്റേയും തൊഴിലാളിയുടേയും ഐക്യത്തെ വ്യക്തമാക്കുന്നു.
തൊഴിലാളികളുടേയും കൃഷിക്കാരുടേയും ഭരണമാകയാല്‍ ഈ കൊടിയാണ് അവിടെ ഉപയോഗിക്കുന്നത് എന്നതു പരമാര്‍ഥമാണ്. എന്നാല്‍ റഷ്യയുടെ കൊടിയില്‍ അവരുടെ ദേശീയചിഹ്നമായി ഒരു നക്ഷത്രംകൂടി കാണുന്നതാണ്.''
``ചുവപ്പുകൊടിയുടെകീഴില്‍ സംഘടിച്ചുകൊണ്ട് തൊഴിലാളികളും കൃഷിക്കാരും അവരുടെ അടിയന്തരമായ ആവശ്യങ്ങള്‍ക്കുവേണ്ടി മുതലാളിമാരോടും ജന്മികളോടും പൊരുതുന്നു. എന്നുമാത്രമല്ല, അവസാനമായി മുതലാളിത്തത്തേയും ജന്മിത്തത്തേയും അവസാനിപ്പിച്ച്, ചൂഷണമില്ലാത്ത ഭരണവും സമുദായഘടനയും സ്ഥാപിക്കുവാന്‍ വേണ്ടിയുംകൂടി അവര്‍ സമരം ചെയ്യുന്നു. ഇന്ത്യയുടെ, സാമ്രാജ്യത്വത്തിന്നെതിരായ പൂര്‍ണസ്വാതന്ത്ര്യത്തിനുള്ള സമരത്തെ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രക്കൊടിക്ക് ഈ കൊടി ഒരിക്കലും എതിരല്ല.''
(1938 ജൂണ്‍ 19-ാം തീയതി ചേമഞ്ചേരിയില്‍വെച്ചു നടന്ന രാഷ്‌ട്രീയ സമ്മേളനത്തില്‍ ചെയ്‌ത പ്രസംഗത്തില്‍ നിന്ന്. `പ്രഭാതം', 1938 ജൂണ്‍ 27)
പി കൃഷ്‌ണപിള്ള ജനയുഗം 19082010
“ചുവപ്പുകൊടി, ലോകത്തിലെ തൊഴിലാളികളുടേയും കൃഷിക്കാരുടേയും കൊടിയാണ്. അതു റഷ്യയില്‍ നിന്നു ഇറക്കുമതി ചെയ്‌തതാണെന്നു പറയുന്നത്, ആ കൊടിയെപ്പറ്റിയുള്ള അജ്ഞതയാണ് കാണിക്കുന്നത്. ചുവപ്പുനിറം, തൊഴിലാളിയുടേയും കൃഷിക്കാരന്റേയും രക്തം ചൂഷണം ചെയ്യപ്പെടുന്നു എന്നു ഘോഷിക്കുന്നു. അതില്‍ കാണുന്ന അരിവാളും ചുറ്റികയും കര്‍ഷകന്റേയും തൊഴിലാളിയുടേയും ഐക്യത്തെ വ്യക്തമാക്കുന്നു.
ReplyDeleteതൊഴിലാളികളുടേയും കൃഷിക്കാരുടേയും ഭരണമാകയാല്‍ ഈ കൊടിയാണ് അവിടെ ഉപയോഗിക്കുന്നത് എന്നതു പരമാര്‍ഥമാണ്. എന്നാല്‍ റഷ്യയുടെ കൊടിയില്‍ അവരുടെ ദേശീയചിഹ്നമായി ഒരു നക്ഷത്രംകൂടി കാണുന്നതാണ്.''
(1938 ജൂണ്‍ 19-ാം തീയതി ചേമഞ്ചേരിയില്‍വെച്ചു നടന്ന രാഷ്‌ട്രീയ സമ്മേളനത്തില്‍ പി കൃഷ്ണപിള്ള പ്രസംഗത്തില്‍ നിന്ന്. `പ്രഭാതം', 1938 ജൂണ്‍ 27)