Wednesday, August 11, 2010

പൊതുമേഖല പുനരുദ്ധാരണം: മിച്ച ഫണ്ട് കോടതി തടഞ്ഞാല്‍....

സംസ്ഥാനത്തെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കാന്‍ കഴിയാതെ വന്നാല്‍ സര്‍ക്കാര്‍ തന്നെ പണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യവസായ മന്ത്രി എളമരം കരീമും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്റ്സ്, ചവറ കെഎംഎംഎല്‍ എന്നിവയുടെ മിച്ചഫണ്ട് ഉപയോഗിച്ച് എട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. ഇത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഡിസംബര്‍ - ജനുവരിയോടെ ബന്ധപ്പെട്ട എട്ട് സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിക്കും. നിര്‍മാണം മുടങ്ങില്ല. നിക്ഷേപത്തിന് തടസം വന്നാല്‍ സര്‍ക്കാര്‍ വായ്പ നല്‍കും. വായ്പയ്ക്ക് തുല്യമായ തുക ഈ സ്ഥാപനങ്ങള്‍ ട്രഷറി നിക്ഷേപമായി നല്‍കണം.

പൊതുമേഖലയിലെ മിച്ച ഫണ്ട് പൊതുപണമാണ്. അത് എങ്ങനെ ചെലവഴിക്കണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കുകയെന്ന് മന്ത്രിമാര്‍ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പൊതുമേഖലയിലെ മിച്ചഫണ്ട് ഇവിടെയുള്ള പൊതുമേഖലാ വികസനത്തിന് ഉപയോഗിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ഇത് വിചിത്രമാണ്. സര്‍ക്കാരിന് പറയാനുള്ളത് കോടതി കേട്ടിട്ടുമില്ല.

പൊതുമേഖലയ്ക്ക് കഴിഞ്ഞ നാലുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ 220കോടി രൂപ നല്‍കി. ആധുനിക വല്‍ക്കരണത്തിനും വികസനത്തിനുമാണ് ഇത് ഉപയോഗിച്ചത്. യുഡിഎഫ് കാലത്ത് പൊതുമേഖയ്ക്ക് നല്‍കിയ 126 കോടിരൂപ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി വിആര്‍എസ് നടപ്പാക്കാനാണ് വിനിയോഗിച്ചതെന്നും മന്ത്രിമാര്‍ പറഞ്ഞു.

deshabhimani news

8 comments:

  1. പൊതുമേഖലയിലെ മിച്ച ഫണ്ട് പൊതുപണമാണ്. അത് എങ്ങനെ ചെലവഴിക്കണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കുകയെന്ന് മന്ത്രിമാര്‍ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പൊതുമേഖലയിലെ മിച്ചഫണ്ട് ഇവിടെയുള്ള പൊതുമേഖലാ വികസനത്തിന് ഉപയോഗിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ഇത് വിചിത്രമാണ്. സര്‍ക്കാരിന് പറയാനുള്ളത് കോടതി കേട്ടിട്ടുമില്ല.

    ReplyDelete
  2. 1.പൊതു മേഖലയിലെ മിച്ച ഫണ്ട് അതിന്റെ ഉടമസ്തര്‍ക്കുള്ളതാണു. ഉടമസ്ഥര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണു. അപ്പോള്‍ സംസ്ഥാനത്തിനു മാത്രമായി തീരുമാനമെടുക്കാന്‍ കഴിയുമോ?

    2.പൊതുമേഖലാ സ്ഥാപനം ലാഭം ഉണ്ടാക്കി എന്നു കണക്കുകള്‍ പരിശോധിച്ച ശേഷം സി.ഏ.ജി പറന്ഞോ? എന്നാലല്ലേ അതിനു അംഗീകാരമുള്ളൂ.

    3. ലാഭം മുഴുവന്‍ പുതിയ കമ്പനികള്‍ക്ക് കൊടുക്കാമെന്നു ലാഭമുണ്ടാക്കിയ കമ്പനികള്‍ യോഗം കൂടി തീരുമാനിച്ചോ? അവര്‍ തീരുമാനിച്ച് സര്‍ക്കാരിനെ അറിയിക്കേണ്ടേ. പിന്നെന്തിനാ പൊതു മേഖലാ സ്ഥാപനമായി രെജിസ്റ്റര്‍ ചെയ്തത്.

    മേല്‍പ്പറന്ഞ നടപടിക്രമന്ങള്‍ നിയമസഭയില്‍ നാം തിരന്ഞെടുത്ത പ്രതിനിധികള്‍ പാസ്സാക്കിയ നിയമത്തില്‍ ഉള്ള കാര്യന്ങളാണു. അവര്‍ക്ക് എന്തും ആകാമല്ലോ, അല്ലേ.

    ReplyDelete
  3. ,ബജറ്റ് പ്രസംഗത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമായിരുന്നു ഇത് അങ്കിള്‍. ബജറ്റ് പ്രസംഗത്തിലെ നാലാം ഭാഗത്തിലെ 56-57 പോയിന്റുകള്‍ കാണുക.

    56(iii) ഇങ്ങനെ പറയുന്നു.

    പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ മിച്ചഫണ്ട് താഴെ ഖണ്ഡികയില്‍ പറയുന്ന പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും വേണ്ടി ഷെയറോ വായ്പയോ ആയി മുതല്‍ മുടക്കുന്നതിനും അനുവാദം നല്‍കുന്നു. പോയിന്റ് 57ല്‍ 8 സ്ഥാപനങ്ങളുടെ പേരും പറഞ്ഞിട്ടുണ്ട്.

    ReplyDelete
  4. if the profit making companies are "Limited Cos" within the meaning of Indian Companies Act, the accounts need to be audited and the Board Of Directors in their meeting has to decide how the surplus need to be allocated. If Central Govt has share in these companies, they also have to be involved. The consent given in budget is the consent given to Kerala Govt, thts just one part of the process. The accounts also have to be audited as per the provisions of Companies Act (in case of Govt cos, by C&AG). just because consent was accorded in budget, govt can reallocate surplus unless all these procedural pre-requisites are complied with.
    Note: am assuming that all these cos are "Ltd Companies" and regd under Indian Companies Act.

    ReplyDelete
  5. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ വ്യവസായനയത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്കരിച്ച പദ്ധതി നടപ്പാക്കുന്നത് സ്റ്റേ ചെയ്തസിംഗിള്‍ ബെഞ്ച് വിധി നിയമവിരുദ്ധവും നയപരമായ കാര്യങ്ങളിലുള്ള ഇടപെടലുമാണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. മുന്‍‌കാലങ്ങളിലും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭവിഹിതം ഉപയോഗിച്ച് മറ്റു പൊതുമേഖലാസ്ഥാപനങ്ങള്‍ വികസിപ്പിക്കാനും പുനരുദ്ധരിക്കാനും സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഓരോ സര്‍ക്കാരിന്റെയും സ്വാതന്ത്യമാണ് സാമ്പത്തികനയം തീരുമാനിക്കുക എന്നത്. ഇക്കാര്യം കോടതികളുടെ പുനരവലോകനത്തിനു വിധേയമാക്കാനാവില്ല എന്ന് ബാല്‍കോ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നയങ്ങളുടെ ശരി തെറ്റുകള്‍ പരിശോധിക്കേണ്ടത് പാര്‍ലമെന്റാണെന്നും കോടതികളല്ലെന്നും അപ്പീലില്‍ പറയുന്നു. മറ്റൊന്ന് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപങ്ങള്‍ സ്വന്തം വികസനത്തിനുള്ള പണം മാറ്റിവെച്ച ശേഷമാണ് മിച്ച ഫണ്ട് പൊതുമേഖലയില്‍ തന്നെ നിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

    ReplyDelete
  6. എന്റെ പൊയിന്റ് ശരിക്ക് മനസ്സിലാക്കിയില്ലാ എന്നു തോന്നുന്നു. സര്‍ക്കാരിന്റെ നയം ബജറ്റില്‍ പറയുന്നു. അതനുസരിച്ച് സര്‍ക്കാര്‍ കമ്പനികളും നയം രൂപീകരിക്കാന്‍ ബാധ്യസ്ഥരാണു. ഇവിടെ അങ്ങനെ യൊരു തീരുമാനം കമ്പനികള്‍ കൈക്കൊള്ളണമെന്‍കില്‍ ആ കമ്പനികളുടെ കണക്കുകല്‍ പൂര്‍ത്തീകരിച്ച്, അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്തിരിക്കണം. അതൊന്നും ആയിട്ടില്ല. അക്കൌന്‍ണ്ടന്റ് ജനറല്‍ പരിശോധിക്കാന്‍ ഇരിക്കുന്നതെ ഉള്ളൂ. കമ്പനി അതിന്റെ ചാര്‍ട്ടേഡ് അക്കൌന്റന്റിനെ കൊണ്ട് കണക്കുകള്‍ എഴുതിച്ചിരിക്കാം. പക്ഷേ അതെല്ല്ലാം ഏ.ജി യുറ്റെ പര്‍ശോധന കഴിയുമ്പോള്‍ മാറ്റം വരാം. അങ്ങ്നെ ഏ.ജി. സര്‍ട്ടിഫൈ ചെയ്ത് കഴിഞ്ഞ് കമ്പനി ബോര്‍ഡ് കൂടി സര്‍ക്കാരിന്റെ നയത്തിനനുസരിച്ച് തീരുമാനം എടുത്ത് കഴിഞ്ഞാലേ ആ പണം മറ്റു കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കൂ. അതൊന്നും നടക്കുന്നതിനു മുമ്പേ, ഇവിടെ മന്ത്രി പലതും ചെയ്യാന്‍ ശ്രമിക്കുന്നു, നടപടിക്രമങ്ങള്‍ എല്ലാം മറികടന്നു കൊണ്ട്. ഈ നടപടി ക്രമങ്ങള്‍ ഉള്‍ക്കൊള്ളൂന്ന നിയമം ഉണ്ടാക്കിയതു നിയമ സഭയാണ്. ഉണ്ടാക്കിയവര്‍ തന്നെ അതു തെറ്റിക്കണോ?

    ReplyDelete
  7. നടപടിക്രമങ്ങള്‍ മറികടന്നു എന്നു പറയുന്ന അങ്കിള്‍ അതിനു എന്തെങ്കിലും തെളിവു ഹാജരാക്കുന്നുണ്ടോ? മറികടന്നിരിക്കാം എന്ന ഊഹമല്ലാതെ?

    ഹിന്ദുവിലെ വാര്‍ത്തയില്‍ നിന്നൊരു ഭാഗം

    ..“The Ministers said Malabar Cements was a State public sector company. The government had taken a decision to use the substantial excess funds lying with some of its profit-making companies not only as investment by way of equity in other public sector ventures, but also for providing loans to other promising public sector units, thereby optimising the utility resources.

    This decision, announced in the State budget, was part of the measures the government had been adopting for making the public sector dynamic and vibrant. The board of directors of each company had the legal powers to decide how best to utilise the company's resources and how best to develop the manufacturing and business processes by synergising operations with other units.

    ഇതില്‍ നിന്ന് വ്യക്തമായി മനസ്സിലാവും കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡാണു തീരുമാനങ്ങള്‍ എടുക്കുന്നതെന്ന്. സര്‍ക്കാര്‍ അവരെ അതിനനുവദിക്കുന്ന തരത്തില്‍ നയരൂപീകരണം നടത്തിയിട്ടുണ്ട് എന്നും. (http://www.hindu.com/2010/03/06/stories/2010030657100400.htm).

    ReplyDelete
  8. അങ്കിള്‍ ഇതു കൂടി ഒന്ന് നോക്കണേ http://jagrathablog.blogspot.com/2010/08/blog-post_14.html

    ReplyDelete