Saturday, August 21, 2010

തൃശൂര്‍ പൊലീസ് ജില്ല വിഭജിച്ചതായി മനോരമയുടെ വ്യാജ ഉത്തരവ്

തൃശൂര്‍ പൊലീസ് ജില്ലാ വിഭജനം സംബന്ധിച്ച് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എന്ന പേരില്‍ മലയാള മനോരമയുടെ വ്യാജ രേഖ. 'തൃശൂര്‍ പൊലീസ് ജില്ല വിഭജിച്ച് ഉത്തരവിറങ്ങി' എന്ന തലക്കെട്ടില്‍ ആഗസ്ത് അഞ്ചിന് മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് ആധാരമായ ഉത്തരവാണ് ആഭ്യന്തരവകുപ്പിന്റെ പേരില്‍ വ്യാജമായി തയ്യാറാക്കിയത്. നമ്പര്‍, തീയതി, ഓഫീസ് മുദ്ര എന്നിവ ഇല്ലാതെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ തയ്യാറാക്കിയ ഉത്തരവിന്റെ പകര്‍പ്പ് പൊലീസ് പിടിച്ചടുത്തു. വാര്‍ത്തക്ക് വേണ്ടിയാണോ അതല്ല മറ്റെന്തെങ്കിലും ഉദ്ദേശത്താടെയാണോ വ്യാജ ഉത്തരവ് തയ്യാറാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നു.

തൃശൂര്‍, കൊല്ലം പൊലീസ് ജില്ലകള്‍ സിറ്റി, റൂറല്‍ എന്നിവയായി വിഭജിക്കുന്ന കാര്യം ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. ഇന്റലിജന്‍സ് ഡിഐജിയായിരുന്ന എസ് ഗോപിനാഥിനെ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2009ല്‍ നിയോഗിക്കുകയും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കം കൂട്ടിച്ചേര്‍ത്താണ് മനോരമ വ്യാജ ഉത്തരവ് തയ്യാറാക്കിയത്. സര്‍ക്കാര്‍ ഉത്തരവിന്റെ മാതൃകയിലാണ് വ്യാജ ഉത്തരവിന് രൂപം നല്‍കിയത്. പൊതുഭരണ വകുപ്പ്, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍നിന്ന് അയച്ച കുറിപ്പ് സംബന്ധിച്ച സൂചനാ നമ്പരുകളും വ്യാജരേഖയില്‍ ചേര്‍ത്തിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലിരിക്കുന്ന ഒരു കാര്യത്ത ക്കുറിച്ച് വ്യാജ ഉത്തരവ് ഇറക്കിയത് അതീവ ഗൌരവത്താടെയാണ് പൊലീസ് കാണുന്നത്. കേന്ദ്രമന്ത്രി കെവി തോമസിന് ഹവാല ഇടപാടില്‍ ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ചതിന് സമാനമായ നടപടിയാണിതെന്നാണ് പൊലീസിന്റെ നിഗമനം. വ്യാജ ഉത്തരവിന്റെ ഉറവിടത്തക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

deshabhimani 21082010

1 comment:

  1. തൃശൂര്‍ പൊലീസ് ജില്ലാ വിഭജനം സംബന്ധിച്ച് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എന്ന പേരില്‍ മലയാള മനോരമയുടെ വ്യാജ രേഖ. 'തൃശൂര്‍ പൊലീസ് ജില്ല വിഭജിച്ച് ഉത്തരവിറങ്ങി' എന്ന തലക്കെട്ടില്‍ ആഗസ്ത് അഞ്ചിന് മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് ആധാരമായ ഉത്തരവാണ് ആഭ്യന്തരവകുപ്പിന്റെ പേരില്‍ വ്യാജമായി തയ്യാറാക്കിയത്. നമ്പര്‍, തീയതി, ഓഫീസ് മുദ്ര എന്നിവ ഇല്ലാതെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ തയ്യാറാക്കിയ ഉത്തരവിന്റെ പകര്‍പ്പ് പൊലീസ് പിടിച്ചടുത്തു. വാര്‍ത്തക്ക് വേണ്ടിയാണോ അതല്ല മറ്റെന്തെങ്കിലും ഉദ്ദേശത്താടെയാണോ വ്യാജ ഉത്തരവ് തയ്യാറാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നു.

    ReplyDelete