Monday, November 22, 2010

ബംഗാളില്‍ 17,000 ഏക്കര്‍കൂടി ഭൂരഹിതര്‍ക്ക്

ഭൂപരിഷ്കരണത്തില്‍ല്‍വിപ്ളവം സൃഷ്ടിച്ച ബംഗാളില്‍ല്‍ ഇടതുമുന്നണിസര്‍ക്കാര്‍ല്‍17000 ഏക്കര്‍ ഭൂമികൂടി ഭൂരഹിതര്‍ക്ക് വിതരണംചെയ്തു. കഴിഞ്ഞ നാലരവര്‍ഷത്തിലാണ് ഇത്രയും ഭൂമി വിതരണംചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് തടസ്സംനിന്നത് പലയിടത്തും ഭൂവിതരണം തടസ്സപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ്് ഭരിക്കുന്ന ജില്ലാ പരിഷത്തുകളില്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് വിതരണം തടസ്സപ്പെടാന്‍ കാരണം. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കിഴക്കന്‍ മിഡ്നാപുര്‍, ദക്ഷിണ 24 പര്‍ഗാനാസ് എന്നീ ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കലും വിതരണവും നടക്കാതെ പോയത്. ജില്ലാപരിഷത്ത് സഹകരണത്തോടയാണ് ഭൂപരിഷ്കരണം നടപ്പാക്കിയത്. സംസ്ഥാനത്ത് ഇതുവരെ ആകെ 14,04,091 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. അതില്‍ല്‍13,13,091 ഏക്കറും കൃഷിഭൂമിയാണ്. 30 ലക്ഷത്തിലധികം ആളുകള്‍ക്കാണ് സൌജന്യമായി ഭൂമി വിതരണംചെയ്തത്.
(ഗോപി)

deshabhimani 211110

1 comment:

  1. ഭൂപരിഷ്കരണത്തില്‍ല്‍വിപ്ളവം സൃഷ്ടിച്ച ബംഗാളില്‍ല്‍ ഇടതുമുന്നണിസര്‍ക്കാര്‍ല്‍17000 ഏക്കര്‍ ഭൂമികൂടി ഭൂരഹിതര്‍ക്ക് വിതരണംചെയ്തു. കഴിഞ്ഞ നാലരവര്‍ഷത്തിലാണ് ഇത്രയും ഭൂമി വിതരണംചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് തടസ്സംനിന്നത് പലയിടത്തും ഭൂവിതരണം തടസ്സപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ്് ഭരിക്കുന്ന ജില്ലാ പരിഷത്തുകളില്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് വിതരണം തടസ്സപ്പെടാന്‍ കാരണം

    ReplyDelete