Monday, November 1, 2010

കിനാലൂരില്‍ എല്‍ഡിഎഫ്; മാറാട് വീണ്ടും ഇടത്തോട്ട്

കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാതയുടെ മറവില്‍ കേരളത്തിലെ നന്ദിഗ്രാം എന്ന് മാധ്യമങ്ങളും യുഡിഎഫും അധിക്ഷേപിച്ച പനങ്ങാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം. എല്ലാ നുണപ്രചാരണങ്ങളെയും അവിശുദ്ധ സഖ്യത്തെയും പരാജയപ്പെടുത്തി, ആകെയുള്ള 21 വാര്‍ഡില്‍ 11ലും എല്‍ഡിഎഫ് മിന്നുന്ന വിജയം നേടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളം ഉറ്റുനോക്കിയ മണ്ണാണ് പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ ഗ്രാമം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആവര്‍ത്തിക്കുമെന്ന് സ്വപ്നം കണ്ടവര്‍ ഒടുക്കം നിരാശരായി. നന്ദിഗ്രാം ആവര്‍ത്തിക്കുകയാണെന്ന് അപമാനിച്ചവര്‍ക്കും കിനാലൂര്‍ വ്യവസായവികസനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കും തെരഞ്ഞെടുപ്പ് വിധി കനത്ത പ്രഹരമായി.

വ്യവസായപാര്‍ക്ക് അടങ്ങുന്ന നിര്‍ദിഷ്ടപ്രദേശത്തെ രണ്ട്, ആറ്, ഒന്‍പത് വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. കിനാലൂര്‍ പ്രദേശമടങ്ങുന്ന ബ്ളോക്ക് ഡിവിഷനില്‍ എല്‍ഡിഎഫിലെ റംല 336 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ജനകീയ ഐക്യവേദിയെന്ന ലേബലില്‍ ജമാ അത്തെ ഇസ്ളാമിയും എസ്ഡിപിഐയും യുഡിഎഫും ബിജെപിയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നേരിട്ടത്. കിനാലൂരില്‍ വ്യവസായ വികസനത്തിന് അടിസ്ഥാന സൌകര്യമുണ്ടാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും സമ്മതിച്ചതിനാലാണ് നിര്‍ദിഷ്ട വ്യവസായ പാര്‍ക്കിലേക്കുള്ള നാലുവരിപ്പാതയ്ക്ക് സര്‍വേ തുടങ്ങിയത്. തദ്ദേശവാസികളല്ലാത്ത ക്രിമിനലുകളെ സംഘടിപ്പിച്ച് യുഡിഎഫും ചില വികസനവിരുദ്ധരും ചേര്‍ന്ന് സര്‍വേ തടയുകയും പൊലീസ് സംഘത്തെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മാധ്യമങ്ങളുടെ സഹായത്തോടെ നുണക്കഥകള്‍ പ്രചരിപ്പിച്ചത്. നാടിന്റെ വികസനത്തിന് വഴിതുറക്കുന്ന സംരംഭത്തെ തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെയുള്ള ജനഹിതമാണ് പനങ്ങാട്ടുണ്ടായത്.
(പി കെ സജിത്)

മാറാട് വീണ്ടും ഇടത്തോട്ട്

കോഴിക്കോട്: വര്‍ഗീയതയുടെ വിഷശരങ്ങള്‍ തീമഴയായി പെയ്ത മാറാടിന്റെ മണ്ണില്‍ സമാധാനത്തിന്റെ കുളിര്‍കാറ്റുമായി വീണ്ടും എല്‍ഡിഎഫ്. കോര്‍പ്പറേഷനിലെ 49-ാം വാര്‍ഡായ മാറാടില്‍ കോണ്‍ഗ്രസിലെ രമേഷ് നമ്പിയത്തിനെ 474 വോട്ടിന് പരാജയപ്പെടുത്തി എല്‍ഡിഎഫിലെ പൊന്നത്ത് ദേവരാജന്‍ (സിപിഐ എം) ഉജ്വലവിജയം നേടി. വര്‍ഗീയതയുടെ തീക്കനലുകള്‍ ഊതിക്കത്തിക്കാന്‍ സദാ ശ്രമിക്കുന്ന ബിജെപി ഇവിടെ മൂന്നാംസ്ഥാനത്തായി. ബേപ്പൂര്‍ പഞ്ചായത്തിലെ 1, 17, 22, വാര്‍ഡുകളിലുള്ള മാറാട് പ്രദേശമാണ് കലാപത്തിന്റെ വിളഭൂമിയായത്. ഇവിടെ 2005 ല്‍ നടന്ന ഗ്രാമപഞ്ചായത്ത്തെരഞ്ഞെടുപ്പില്‍ മൂന്നുവാര്‍ഡിലും എല്‍ഡിഎഫ് ഉജ്വലവിജയം നേടി. കൂട്ടക്കൊല നടന്ന 22ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയെ 370 ന് വോട്ടിന് തോല്‍പ്പിച്ച് സിപിഐ എമ്മിലെ ടി മനോഹരി വിജയക്കൊടി നാട്ടി. 17-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയെ 410 വോട്ടിന് തോല്‍പിച്ച് സിപിഐ എമ്മിലെ എന്‍ ശോഭനയും, ഒന്നാം വാര്‍ഡില്‍ അരയസമാജം പ്രസിഡന്റു കൂടിയായ ബിജെപിയിലെ ദേവദാസനെ 307 വോട്ടിന് തോല്‍പിച്ച് സിപിഐ എമ്മിലെ പി പീതാംബരനും മതേതരത്വത്തിന്റെ കരുത്തു തെളിയിച്ചു.

ദേശാഭിമാനി 011110

3 comments:

  1. കിനാലൂര്‍ നാലുവരിപ്പാതയുടെ മറവില്‍ കേരളത്തിലെ നന്ദിഗ്രാം എന്ന് മാധ്യമങ്ങളും യുഡിഎഫും അധിക്ഷേപിച്ച പനങ്ങാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം. എല്ലാ നുണപ്രചാരണങ്ങളെയും അവിശുദ്ധ സഖ്യത്തെയും പരാജയപ്പെടുത്തി, ആകെയുള്ള 21 വാര്‍ഡില്‍ 11ലും എല്‍ഡിഎഫ് മിന്നുന്ന വിജയം നേടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളം ഉറ്റുനോക്കിയ മണ്ണാണ് പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ ഗ്രാമം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആവര്‍ത്തിക്കുമെന്ന് സ്വപ്നം കണ്ടവര്‍ ഒടുക്കം നിരാശരായി. നന്ദിഗ്രാം ആവര്‍ത്തിക്കുകയാണെന്ന് അപമാനിച്ചവര്‍ക്കും കിനാലൂര്‍ വ്യവസായവികസനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കും തെരഞ്ഞെടുപ്പ് വിധി കനത്ത പ്രഹരമായി.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. total wards: 21
    Left: 11
    Right and Others: 10
    WOW!! what a majority!! wat was the position in previous election???

    ReplyDelete