അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ ഹൈന്ദവ തീവ്രവാദസംഘത്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേരില്‍ നാലുപേര്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് കേസന്വേഷിക്കുന്ന രാജസ്ഥാന്‍ തീവ്രവാദവിരുദ്ധസംഘം (എടിഎസ്) അറിയിച്ചു. ആര്‍എസ്എസ് ജില്ലാ പ്രചാരക് ദേവേന്ദ്ര ഗുപ്ത (ജാര്‍ഖണ്ഡ്), പ്രചാരക് ലോകേഷ് ശര്‍മ, ജില്ലാ സംപ്രക്ക് പ്രമുഖ് ചന്ദ്രശേഖര്‍ ലാവെ, പ്രചാരക്ക് സന്ദീപ് ദാങ്കെ (മധ്യപ്രദേശ്) എന്നിവരാണ് എടിഎസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളായത്.
സ്ഫോടനം സംബന്ധിച്ച ഗൂഢാലോചനയ്ക്കായി 2005 ഒക്ടോബര്‍ 31ന് ഗുജറാത്തി സമാജം ഗസ്റ്ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദേഷ്‌കുമാര്‍ പങ്കെടുത്തതായും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളില്‍ ദേവേന്ദ്രഗുപ്ത, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലാവെ എന്നിവര്‍ ജുഡീഷ്യല്‍ കസ്റഡിയിലാണ്. സന്ദീപ് ദാങ്കെ, രാംജി കല്‍സാഗ്രെ എന്നിവര്‍ ഒളിവിലാണ്. മറ്റൊരു പ്രതി സുനില്‍ ജോഷി അന്വേഷണത്തിനിടെ മരിച്ചെന്നും എടിഎസ് അഡീഷണല്‍ സൂപ്രണ്ട് സത്യേന്ദ്രസിങ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ജാഗേന്ദ്രകുമാര്‍ ജയിന്‍ മുമ്പാകെ കഴിഞ്ഞമാസമാണ് എടിഎസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2007ലുണ്ടായ അജ്‌മീര്‍ ദര്‍ഗ സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. 15 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരോപണം ആര്‍എസ്എസ് നേതാക്കള്‍ നിരസിച്ചു.
ദേശാഭിമാനി 02112010
This comment has been removed by the author.
ReplyDeleteഅജ്മീര്‍ സ്ഫോടനക്കേസ് സൂത്രധാരനെ കൊന്നത് കൂടെയുള്ളവര്‍ തന്നെ
ReplyDeleteദിവാസ് മധ്യപ്രദേശ്): അജ്മീറിലെയും ഹൈദരാബാദ് മെക്ക മസ്ജിദിലെയും സ്ഫോടനങ്ങളുടെ ആസൂത്രകനായ ആര്‍എസ്എസ് നേതാവ് സുനില്‍ ജോഷിയെ വധിച്ചത് സഹപ്രവര്‍ത്തകര്‍ തന്നെയെന്ന് സൂചന. പൊലീസ് കണ്ടെത്തിയ പുതിയ കാര്യങ്ങള്‍ പ്രതിയാരെന്ന സംശയം നീക്കുന്നു. ജോഷിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത വാസുദേവ് പരമാര്‍, ആനന്ദ്രാജ് എന്നിവരുടെ മൊഴി സ്ഫോടനകേസില്‍ നേരത്തെ അറസ്റ്റിലായ ഹര്‍ഷദ് സോളങ്കിയിലേക്കാണ് വിരല്‍ ചൂണ്ടിയത്. താനാണ് ജോഷിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഹര്‍ഷദ് വെളിപ്പെടുത്തി. ജോഷിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് പ്രതികള്‍. ഇവരും സ്ഫോടനകേസുകളില്‍ പ്രതികളാണ്. രണ്ടുപേര്‍ ഒളിവിലാണ്. സോളങ്കിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും മറ്റു രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലും വിട്ടു. ഒരു കോണ്‍ഗ്രസ് നേതാവിനെ വധിച്ച കേസില്‍ ജോഷി പ്രതിയായിരുന്നു. (ദേശാഭിമാനി വാര്‍ത്ത 181210)