വൈദികര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാന്‍ ബിഷപ്പുമാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് വത്തിക്കാന്‍. ഇത്തരം പ്രവണത തടയാനും പുരോഹിതരെ കൂടുതല്‍ നിരീക്ഷണത്തിനു വിധേയമാക്കാനും പീഡനവിവരം നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ടാകും. വൈദികരുടെ ബാലപീഡനം തടയാന്‍ ബിഷപ്പുമാര്‍ രാജ്യത്തെ നിയമപാലകരുമായി സഹകരിക്കണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പീഡനങ്ങള്‍ തടയാന്‍ അമേരിക്ക സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് വത്തിക്കാന്‍ ഓഫീസ് മേധാവി കര്‍ദിനാള്‍ വില്യം ലെവാദ പറഞ്ഞു. പുതിയ 24 കര്‍ദിനാള്‍മാരെ പോപ് ബെനഡിക്ട് പതിനാറാമന്‍ നിയോഗിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ദേശാഭിമാനി 211110
വൈദികര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാന്‍ ബിഷപ്പുമാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് വത്തിക്കാന്‍. ഇത്തരം പ്രവണത തടയാനും പുരോഹിതരെ കൂടുതല്‍ നിരീക്ഷണത്തിനു വിധേയമാക്കാനും പീഡനവിവരം നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ടാകും. വൈദികരുടെ ബാലപീഡനം തടയാന്‍ ബിഷപ്പുമാര്‍ രാജ്യത്തെ നിയമപാലകരുമായി സഹകരിക്കണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു
ReplyDelete