Sunday, November 21, 2010

സോണിയ്ക്കെതിരെ വിവാദ പരാമര്‍ശം; പ്രതിഷേധമിരമ്പുന്നു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശം. എംപി വൈ.എസ്. ജഗ്മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവിയാണ് സോണിയാ ഗാന്ധിക്കെതിരെ വിമര്‍ശനം നടത്തിയത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമിരമ്പി. സംഭവത്തില്‍ ജഗ്മോഹന്‍ റെഡ്ഡി ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്‍ജാര ഹില്ലിലെ സാക്ഷി ടിവി ആസ്ഥാനത്തിനു മുന്‍പിലും പ്രതിഷേധ പ്രകടനം നടന്നു.

പാര്‍ട്ടി പതാകയും സോണിയയുടെ പോസ്റ്ററുകളുമായി എത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചും റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ കത്തിച്ചുമാണ് പ്രതിഷേധിച്ചത്. ഇതിനിടെ, എംപി കഡപ്പയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച ഏതാനും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിമാരായ ഡി. നാഗേന്ദര്‍, കെ. വെങ്കഡറെഡ്ഡി എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. പ്രകാശം ജില്ലയില്‍ പ്രതിഷേധക്കാര്‍ സാക്ഷി ഓഫിസ് ആക്രമിച്ചു. പ്രവര്‍ത്തകരുടെ കല്ലേറില്‍ ഒരു റിപ്പോര്‍ട്ടര്‍ക്കും പൊലീസുകാരനും പരുക്കേറ്റു.

സോണിയയുടെ നേതൃ പരാജയത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് വിവാദമായത്. മന്‍മോഹന്‍ സിങിനെ സോണിയയുടെ കളിപ്പാവയാണെന്നും പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സാക്ഷി ടിവി സിഇഒ പ്രിയദര്‍ശിനി റാം നിഷേധിച്ചു. സോണിയയ്ക്കെതിരായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും നേതാക്കളെക്കുറിച്ചുള്ള വിലയിരുത്തല്‍ മാത്രമാണതെന്നും പ്രിയദര്‍ശിനി വ്യക്തമാക്കി.

1 comment:

  1. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശം. എംപി വൈ.എസ്. ജഗ്മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവിയാണ് സോണിയാ ഗാന്ധിക്കെതിരെ വിമര്‍ശനം നടത്തിയത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമിരമ്പി. സംഭവത്തില്‍ ജഗ്മോഹന്‍ റെഡ്ഡി ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്‍ജാര ഹില്ലിലെ സാക്ഷി ടിവി ആസ്ഥാനത്തിനു മുന്‍പിലും പ്രതിഷേധ പ്രകടനം നടന്നു.

    ReplyDelete